city-gold-ad-for-blogger
Aster MIMS 10/10/2023

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

കൂക്കാനം റഹ് മാന്‍

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം നാല്‍പ്പത്തിയൊന്‍പത്)

(www.kasargodvartha.com 18.04.2018) മനതാരില്‍ പൂത്തുനില്‍ക്കുന്ന ഓര്‍മ്മകള്‍ മധുരമുളളതും കൈപ്പുളളതും ആവാം. ഓര്‍മ്മകളെപ്പോഴും സുഖദായകമാണ്. പ്രത്യേകിച്ച് കുഞ്ഞുന്നാളിലെ മൃദുല മനസ്സില്‍ കൊത്തിവെച്ച മനോഹരിതമായ അനുഭവങ്ങളും, നീറ്റലുളവാക്കുന്ന പൊളളുന്ന ഓര്‍മ്മകളും അയവിറക്കാന്‍ കൗതുകം തോന്നും. ആറ്-ഏഴ് വയസ്സിലെ പഠനോര്‍മ്മകള്‍ പഴയകാലത്തെ ആളുകളില്‍ എന്നും മുഴച്ചു നില്‍ക്കും. പക്ഷേ അത്തരം കാര്യങ്ങള്‍ അയവിറക്കുന്നത് പറഞ്ഞ് കേള്‍ക്കാന്‍ പോലും പുതുതലമുറ ഇഷ്ടപ്പെടുന്നില്ല. അറുപത് വയസ്സ് കഴിഞ്ഞ പല ആളുകളും നടന്ന് വന്നത് കല്ലും മുളളും നിറഞ്ഞ പാതകള്‍ പിന്നിട്ടാണ്. പഴയ തലമുറ അനുഭവിച്ചറിഞ്ഞ വേദനകള്‍ സുഖലോലുപതയില്‍ കഴിയുന്ന ഇന്നത്തെ യുവതലമുറയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. അന്ധവിശ്വാസവും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കാലത്ത് ജീവിച്ചുവന്നവര്‍ അനുഭവിച്ച പ്രയാസങ്ങള്‍ വിവരണാതീതമാണ്. 'തിരുവായ്ക്ക് എതിര്‍വായില്ല' എന്ന് പറഞ്ഞപോലെ രക്ഷിതാക്കളും, ഗുരുനാഥന്മാരും, ഉസ്താദുമാരും പറയുന്നത് അംഗീകരിക്കുക എന്ന് മാത്രമേ ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമായിരുന്നുളളൂ. ചോദ്യം ചെയ്യലില്ല, സംശയ നിവാരണത്തിന് സാധ്യതയില്ല. വയറ് നിറച്ചുണ്ണാന്‍ ഗതിയില്ലാത്ത കാലം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കാലം.

ഇങ്ങനെയൊരു പരിതോവസ്ഥയില്‍ കഴിഞ്ഞിരുന്ന എന്റെ മദ്രസ്സാ പഠനോര്‍മ്മയാണ് വായനക്കാരുമായി ഈ ആഴ്ച പങ്കുവെക്കുന്നത്. 5-ാം വയസ്സിലാണ് കരിവെളളൂര്‍ 'ഓത്തുകെട്ടി'യില്‍ ഓതാന്‍ എന്നെ ചേര്‍ത്തത്. കൂക്കാനത്തുളള എന്റെ വീട്ടില്‍നിന്ന് കരിവെളളൂരിലെത്താന്‍ 5 കി.മീ. നടക്കണം. വയലും, തോടും, ഇടവഴികളും, ഒറ്റയടിപ്പാതകളും ഓടിത്താണ്ടി വേണം ഓത്തുകെട്ടിയിലെത്താന്‍. ഒരു ഒറ്റ മുണ്ടും ഷര്‍ട്ടുമാണ് വേഷം. ഉച്ചന്‍ വളപ്പിലെ ഉമ്മുക്കുത്സുവിന്റെയും ബീപാത്തുവിന്റെയും ഒപ്പമാണ് ഞാന്‍ പോകുക. എന്റെ വീട്ടില്‍ നിന്ന് ഉച്ചന്‍ വളപ്പിലെത്തുമ്പോള്‍ അവര്‍ രണ്ടുപേരും ചോന്ന മുണ്ടും കുപ്പായവുമിട്ട് റെഡിയായിട്ടുണ്ടാകും. കൈയ്യില്‍ 'മുസഹഫ്' തുണിയില്‍ പൊതിഞ്ഞ് മാറോടമര്‍ത്തിപ്പിടിച്ചാണ് ഞങ്ങള്‍ മദ്രസ്സ ലക്ഷ്യം വെച്ച് ഓടാന്‍ തുടങ്ങുക. ഉച്ചന്‍ വളപ്പ് പറമ്പിന് താഴെ വിശാലമായ നെല്‍വയലുകളാണ്. വയലിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന പറങ്കിമാവില്‍ നിന്ന് വവ്വാലുകള്‍ 'ചപ്പിച്ചിട്ട' കശുവണ്ടി മൂന്നുപേരും മത്സരിച്ച് പെറുക്കിയെടുക്കും. വീണ്ടും ഓട്ടം തുടങ്ങും. മണക്കാട്ടെത്തുമ്പോള്‍ വെളളി അമ്പുവേട്ടന്റെ പീടികയുണ്ട്. അവിടെ കശുവണ്ടി കൊടുത്ത് 'ഒയിലിച്ച' മുട്ടായി വാങ്ങും. അലിയിച്ചാലും അലിയിച്ചാലും ബാക്കിയാവുന്ന മിഠായി ഓത്തുകെട്ടിയിലെത്തുന്നതുവരെ വായിലുണ്ടാവും.

രണ്ട് ഉസ്താദ്മാരാണ് ഓത്തുകെട്ടിയില്‍ ഓതിക്കാനുണ്ടായിരുന്നത്. നരച്ച നീണ്ടതാടിയുളള വെളുത്ത് സുമുഖനായ മൂസാന്‍കുട്ടി സീദിയും, മൊട്ടയടിച്ച കറുത്ത രൂപമുളള മുഹമ്മദ് മുസലിയാരും. സീദി സ്‌നേഹവും സൗമ്യതയും നിറഞ്ഞ വ്യക്തിയാണെങ്കില്‍ മുസലിയാര്‍ നേരെ വിപരീതമാണ്. അദ്ദേഹത്തെ കുട്ടികളായ ഞങ്ങള്‍ ഭയത്തോടെയും വെറുപ്പോടെയുമാണ് കണ്ടിരുന്നത്. കാലത്ത് ആറര മുതല്‍ എട്ട് മണി വരെയാണ് ഓത്തുകെട്ടിയിലെ പ്രവൃത്തിസമയം. വെറും വയറുമായാണ് ഞങ്ങള്‍ അവിടെയെത്തുക. വിശന്നു പൊരിയുന്ന സമയത്ത് മുഹമ്മദ് മുസ്ല്യാരുടെ ചൂരല്‍ പ്രയോഗവും സഹിക്കണം. 8 മണിയാവാന്‍ കാത്തുനില്‍ക്കും ഞങ്ങള്‍, അവിടെനിന്ന് രക്ഷപ്പെടാന്‍. മുസ്ല്യാരുടെ മേശപ്പുറത്തെ മണി മുഴങ്ങുന്ന ശബ്ദത്തിന് കാതോര്‍ത്തിരിക്കും. കിഴക്കുനിന്ന് ഉദിച്ചുയരുന്ന സൂര്യവെളിച്ചം ഓത്തുകെട്ടിയുടെ വാതിലിലൂടെ കടന്നുവരുന്നത് ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോള്‍ 8 മണിയാവും. അത് നോക്കിയാണ് ഞങ്ങളുടെ ഇരുത്തം. മദ്രസ്സ വിട്ട് തിരിച്ചും ഓട്ടമാണ്. 5 കി.മീ. അര മണിക്കൂറിനുളളില്‍ ഞങ്ങള്‍ ഓടിയെത്തും. വീട്ടിലെത്തി കുളിച്ച് ചായയും ഉളള പലഹാരവും കഴിച്ച് വേണം 5 കി.മീ. ഓളം അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഓലാട്ട് സ്‌ക്കൂളിലെത്താന്‍. സ്‌ക്കൂളിലേക്കുളള യാത്രയില്‍ പല വ്യാപാരങ്ങളുണ്ട്. വെളള വയലിലൂടെ ഓടി വയലിന്റെ അരികിലൂടെയൊഴുകുന്ന തോട്ടിന്‍ കരയില്‍ ചെന്നുനില്‍ക്കും. പാലമില്ലാത്ത തോട്ടിലൂടെയൊഴുകുന്ന വെളളത്തിന് നല്ല ഒഴുക്കുണ്ടാകും. കുമാരന്‍ മാഷ് വരുന്നതുവരെ അവിടെ കാത്തുനില്‍ക്കും. അദ്ദേഹം വന്നിട്ടുവേണം ഞങ്ങളോരോരുത്തരെയും കൈയ്യും പിടിച്ച് അക്കരെ കയറ്റാന്‍.

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

കടന്നു കിട്ടിയാല്‍ വീണ്ടും ഓട്ടം തന്നെ. മാവിലന്‍ രാമേട്ടന്റെ കുടിലിനു മുന്നില്‍ മുറിച്ചിട്ട ഓടക്കഷ്ണം പെറുക്കും. ചെറിയ സ്ലേറ്റ് പെന്‍സിലിന് നീളം കൂട്ടാനാണ് ഓടക്കമ്പ് പെറുക്കിയെടുക്കുന്നത്. അക്കാലത്ത് ഒരു സ്ലേറ്റ് പെന്‍സില്‍ ഒരു മാസമെങ്കിലും ഉപയോഗിക്കണം. അതും കഴിഞ്ഞ് കോയ്യന്‍ കുഞ്ഞിക്കൃഷ്ണന്റെ പറമ്പിലെ നെല്ലിമരം ലക്ഷ്യമാക്കി ഓടും. നെല്ലിക്ക എറിഞ്ഞ് വീഴ്ത്തി അതും പെറുക്കി സ്‌ക്കൂളിലെത്തും. ഓത്തുകെട്ടിയിലെ യാത്രയില്‍ ഓര്‍ക്കാന്‍ പലതും രസകരമായതുണ്ട്. മുസഹഫ് അമുസ്ലീങ്ങള്‍ തൊട്ടുകൂടാ എന്നതാണ് വെപ്പ്. അവര്‍ മുസഹഫ് തൊട്ടാല്‍ കണ്ണ് പൊട്ടും. മുസഹഫ് തൊടാന്‍ കൊടുത്താല്‍ ഞങ്ങളുടെ കണ്ണും പൊട്ടും. ഇതാണ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അതിനാല്‍ വളരെ ശ്രദ്ധിച്ചാണ് മുസഹഫ് കൊണ്ട് ഞങ്ങള്‍ പോകുക. എങ്കിലും വഴിയില്‍ ചെറുപ്പക്കാര്‍ ഞങ്ങളുടെ പിറകെ ഓടും മുസഹഫ് തൊടും. തുടര്‍ന്ന് കരഞ്ഞുകൊണ്ടാണ് മദ്രസ്സയിലേക്ക് ഓട്ടം. അവരുടെ കണ്ണ് പൊട്ടിയാല്‍ പോയ്‌ക്കോട്ടെ, ഞങ്ങളുടെ കണ്ണും പൊട്ടുമല്ലോ അതാണ് ഭയം. തികഞ്ഞ അന്ധവിശ്വാസമെന്നല്ലാതെ ഇതിനെന്ത് പറയാന്‍?.

മിക്ക ദിവസങ്ങളിലും ഞങ്ങള്‍ക്ക് നേര്‍ച്ചക്കഞ്ഞി കിട്ടും. നേര്‍ച്ചക്കഞ്ഞി നല്‍കുന്ന വിവരം വീട്ടുകാര്‍ മുന്‍കൂട്ടി ഓത്തുകെട്ടിയില്‍ അറിയിക്കും. അന്നേ ദിവസം കുട്ടികളായ ഞങ്ങളെ വരിവരിയായി നടത്തിച്ച് ആ വീട്ടിലെത്തിക്കും. വയറ് നിറയെ നേര്‍ച്ചക്കഞ്ഞി കിട്ടും. അസുഖം മാറാനോ മറ്റുവല്ല കാര്യസാധ്യത്തിനുവേണ്ടിയോ നേര്‍ച്ച പറഞ്ഞതായിരിക്കാം. ദാരിദ്ര്യകാലത്ത് ഒരനുഗ്രഹമായിരുന്നു നേര്‍ച്ചക്കഞ്ഞി. മൂസാന്‍ക്കുട്ടി സീദിയെ മറക്കാന്‍ കഴിയില്ല. അദ്ദേഹം മാസത്തിലൊരിക്കലെങ്കിലും എല്ലാ വീടും സന്ദര്‍ശിക്കും. അദ്ദേഹം കുട്ടികളെ വിളിച്ച് അടുത്തിരുത്തി തലയില്‍ തടവി അനുഗ്രഹിക്കും. എല്ലാവരോടും സ്‌നേഹാന്വേഷണം നടത്തിയേ ദു:വാ ചെയ്ത് യാത്ര പറഞ്ഞിറങ്ങൂ. സ്‌നേഹത്തിന്റെ പ്രതീകമാണ് അദ്ദേഹം. ഓത്തുകെട്ടിയില്‍ കുട്ടികളുടെ നേതാവിനെ ഉസ്താദുമാര്‍ നോമിനേറ്റ് ചെയ്യുകയാണ് പഴയ പതിവ്. തെരഞ്ഞെടുപ്പില്ല. ഞങ്ങളുടെ കാലത്തെ നേതാവ് അബ്ദുള്‍ ഖാദറായിരുന്നു. അവനെ മന്ത്രി ഖാദര്‍ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. ഇന്നും അദ്ദേഹം അറിയപ്പെടുന്നത് മന്ത്രി ഖാദര്‍ എന്ന പേരിലാണ്.

ചെറുപ്പകാലത്ത് കിട്ടിയ പേര് എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും. വര്‍ത്തമാനകാലത്ത് ഓത്തുകെട്ടികള്‍ ഓര്‍മ്മ മാത്രമായി. പരിഷ്‌ക്കരിച്ച കെട്ടിടങ്ങള്‍ മദ്രസ്സ എന്നായി മാറി. ആധുനികമായ എല്ലാ സംവിധാനങ്ങളും ഉണ്ടായി. മൊയ്ത്യാരും സീദിയും മാറി ഉസ്താദുമാരും സദര്‍മാരും ആയി. നല്ല ശമ്പളം പറ്റുന്നവരായി ഉസ്താദുമാര്‍. എങ്കിലും ഇനിയും മാറ്റം വേണം. ഭൗതിക സാഹചര്യങ്ങള്‍ മാറിയാല്‍ മാത്രം പോര. ഉസ്താദുമാര്‍ക്ക് കുട്ടികളെ അറിയാന്‍ നല്ല പരിശീലനം ലഭ്യമാക്കിയേ പറ്റൂ.

Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookanam-Rahman, Madrasa, School, Story of my foot steps part-49.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL