city-gold-ad-for-blogger
Aster MIMS 10/10/2023

റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം മുപ്പത്തിയഞ്ച്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 08.01.2018) കേരളത്തിലെ ആകാശവാണിനിലയങ്ങളുമായി വര്‍ഷങ്ങളോളമുളള ബന്ധമുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ നിലയങ്ങളില്‍ നിന്ന് ഞാന്‍ പങ്കെടുത്ത നൂറുകണക്കിന് പ്രഭാഷണങ്ങളും ചര്‍ച്ചകളും ചിത്രീകരണങ്ങളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. 1981 മുതലാണ് ആകാശവാണിയുമായി ബന്ധപ്പെട്ടിട്ടുളള പ്രക്ഷേപണങ്ങള്‍ക്ക് അവസരം ലഭിച്ചത്. സംഘര്‍ഷഭരിതമായ നിരവധി അനുഭവങ്ങള്‍ ആകാശവാണി പ്രക്ഷേപണവുമായി ഉണ്ടായിട്ടുണ്ട്. അതിലൊരു സംഭവം എന്നും ഓര്‍മ്മിക്കാന്‍ രസമുളളതും മനസ്സിന് ടെന്‍ഷന്‍ ഉണ്ടാക്കുന്നതുമാണ്.

അന്ന് 'തൊഴിലാളി മണ്ഡലം' എന്നൊരു പ്രോഗ്രാം ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു. സംഭവം 1984 ലാണ്. പ്രസ്തുത പരിപാടിയില്‍ തൊഴിലാളി സാക്ഷരത എന്ന വിഷയത്തെക്കുറിച്ച് പതിനഞ്ചുമിനിറ്റ് നീണ്ടുനില്‍ക്കുന്ന ഒരു പ്രഭാഷണം നടത്തുന്നതിന് എനിക്ക് കരാര്‍ ലഭിച്ചു. കോഴിക്കോട് നിലയത്തില്‍ ചെന്ന് റിക്കോര്‍ഡ് ചെയ്യാനാണാവശ്യപ്പെട്ടത്. റിക്കോര്‍ഡ് ചെയ്ത സി.ഡി തിരുവനന്തപുരത്തേക്ക് കോഴിക്കോട് നിന്ന് അയച്ചുകൊടുക്കണം. പ്രക്ഷേപണം ചെയ്യുന്നതിന് ഒരാഴ്ച മുന്‍പേ പ്രഭാഷണം റിക്കോര്‍ഡ് ചെയ്തു വെച്ചിരുന്നു.

റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

പ്രസ്തുത പ്രഭാഷണം പ്രക്ഷേപണം ചെയ്യുന്നതിന്റെ തൊട്ടുമുന്‍പത്തെ ദിവസം കോഴിക്കോട് ആകാശവാണിയില്‍നിന്ന് എനിക്ക് ഒരു ഫോണ്‍കോള്‍ വന്നു. റിക്കാര്‍ഡ് ചെയ്ത മാറ്റര്‍ എങ്ങനെയോ നഷ്ടപ്പെട്ടുപോയി എന്നും അടുത്ത ദിവസം വൈകിട്ട് 4.30ന് പ്രക്ഷേപണം ചെയ്യാന്‍ ക്രമപ്പെടുത്തിയതാണെന്നും അതിനാല്‍ ഒരിക്കല്‍ക്കൂടി പ്രസ്തുത മാറ്റര്‍ റിക്കാര്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോണ്‍. മറുതലക്കലെ സംഭാഷണത്തില്‍ പരിഭ്രമവും, ഭയവും നിഴലിച്ചതായി എനിക്ക് മനസ്സിലായി. 'നാളെ കാലത്ത് ഞാന്‍ മാഷിന്റെ വീട്ടിലെത്തും. മാഷ് അവിടെത്തന്നെ ഉണ്ടാവണേ എന്ന് അപേക്ഷിക്കുന്നു'. വേണ്ടതുപോലെ ചെയ്യാം എന്ന് ഞാന്‍ വാക്ക് കൊടുത്തു.

ആ പാവം പിടിച്ച പ്രോഗ്രാം ഓഫീസര്‍ അതി രാവിലെ വീട്ടിലെത്തുന്നു. മുറിയടച്ച് വീണ്ടും ആ മാറ്റര്‍ റിക്കോര്‍ഡ് ചെയ്തു. അന്നുതന്നെ തിരുവനന്തപുരത്തേക്ക് അത് എത്തിക്കണം. ധൃതി പിടിച്ച് അദ്ദേഹം ഇറങ്ങിപ്പോയത് ഇന്നലെ കഴിഞ്ഞതുപോലെ അനുഭവപ്പെടുന്നു. ഒരു ചെറിയ കൈപ്പിഴവ് മൂലം അദ്ദേഹം അനുഭവിച്ച പ്രയാസങ്ങള്‍ വിവരണാതീതമാണ്. അദ്ദേഹത്തെ അതിനുശേഷം പലപ്പോഴും ആകാശവാണിയില്‍ കണ്ടിട്ടുണ്ട്. വേദനിക്കുന്ന ഓര്‍മ്മ മധുരമുളള വാക്കുകളില്‍ അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. 1988 മുതല്‍ സാക്ഷരതാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ആകാശവാണി നിലയം 'വഴിവിളക്ക്' എന്ന പേരില്‍ ഓരു പ്രോഗ്രാം ആഴ്ചയില്‍ മൂന്നു ദിവസം വൈകുന്നേരം 7.35 മുതല്‍ പ്രക്ഷേപണം ചെയ്തിരുന്നു. പ്രസ്തുത പരിപാടിയില്‍ ഒരു സ്ഥിരം ക്ഷണിതാവായിരുന്നു ഞാന്‍. ആ പരിപാടിയുടെ പ്രോഗ്രാം എക്‌സിക്യുട്ടീവ് മെഹറലി സാറായിരുന്നു.

കരിവെളളൂരിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍വെച്ച് പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ജോലി കരസ്ഥമാക്കിയ നിരവധി ബീഡി-നെയ്ത്ത് തൊഴിലാളികളെ പങ്കെടുപ്പിച്ച് കൊണ്ട് അവരുടെ വിജയകഥകളും, അനുഭവങ്ങളും പങ്കിടാനുളള അവസരം വഴിവിളക്ക് പരിപാടിയിലൂടെ അവര്‍ക്കും ലഭ്യമായി. ഹെഡ്മാസ്റ്റര്‍മാരായി വിരമിച്ച ടി.വി രവീന്ദ്രന്‍, കെ.വി നാരായണന്‍, പോലീസ് എസ്.ഐ ആയി വിരമിച്ച പി. ലക്ഷ്മണന്‍, കോളജ് ലക്ചററായിരുന്ന കെ.വി ചന്ദ്രന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തികളെ രാത്രികാലങ്ങളിലെ സാക്ഷരതാ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞ അനുഭവകഥകള്‍ വഴിവിളക്കിലൂടെ കേട്ടറിഞ്ഞവര്‍ അഭിനന്ദനപ്പൂച്ചെണ്ടുകളുമായി എന്നെത്തേടിയെത്തിയിട്ടുണ്ട്. അതിനുവഴിവെച്ചത് ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്ത ഈ പരിപാടിയാണ്.

ആകാശവാണി തിരുവനന്തപുരം നിലയത്തിലെ പ്രോഗ്രാം എക്‌സിക്യുട്ടീവ് എ. പ്രഭാകരന്‍ സാര്‍ ഒരു ദിവസം ഒരത്ഭുതം സമ്മാനിച്ചു. ഞങ്ങള്‍ തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ കാന്‍ഫെഡ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ അദ്ദേഹം എന്റെയടുത്ത് സമീപിച്ച് ഒരു സ്വകാര്യം പറഞ്ഞു. 'റഹ്മാന്‍ എന്റെകൂടെ വരണം'. അദ്ദേഹം എന്നെ കാറില്‍ കയറ്റി ആകാശവാണിയിലെത്തിച്ചു. എന്തിനാണെന്നോ, ഏതിനാണെന്നോ ഒന്നും പറഞ്ഞില്ല. ആകാശവാണിയിലെത്തുമ്പാള്‍ അവിടെ തൃശൂരിലെ ആന്റണി വാഴപ്പളളിയും, ആലപ്പുഴയിലെ തങ്കപ്പന്‍ സാറുമിരിക്കുന്നുണ്ട്. അവരുടെകൂടെ ഞാനുമിരുന്നു. മുഖവുരയൊന്നും കൂടാതെ പ്രഭാകരന്‍ സാറൊരു നിര്‍ദേശം വെച്ചു. 'നിങ്ങള്‍ മൂന്നുപേരും കൂടി കേരളത്തിലെ സാക്ഷരതാവിജയവും പരാജയവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഡിസ്‌കഷന്‍ നടത്തണം. ഉടനെ റിക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്കു വരിക'. ഒരു പ്രിപ്പറേഷനുമില്ലാതെ അതി മനോഹരമായി ഞങ്ങള്‍ മൂന്നുപേരും ചര്‍ച്ച സജീവമാക്കി. അടുത്ത ദിവസം വീട്ടിലെത്തി പ്രസ്തുത പ്രക്ഷേപണം ശ്രവിച്ചു. നന്നായിട്ടുണ്ടെന്ന് തോന്നി. യാതൊരു തയ്യാറെടുപ്പുമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമെന്ന് അതോടെ ബോധ്യമായി.

കണ്ണൂരില്‍ ആകാശവാണി നിലയം വന്നപ്പോള്‍ മുതല്‍ അവിടെയും വിവിധ പരിപാടികള്‍ അവതരിപ്പിക്കാനും പ്രക്ഷേപണം ചെയ്യാനും അവസരം ലഭിച്ചു. അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷം ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് ഒരു തല്‍സമയ പ്രക്ഷേപണത്തിന് അവസരം കിട്ടി. പ്രോഗ്രാം എക്‌സിക്യുട്ടീവ് കെ. ബാലചന്ദ്രനുമായുളള ഒരു അഭിമുഖമായിരുന്നു പരിപാടി. ഉച്ചയ്ക്ക് ഒരുമണിക്കാണ് പ്രക്ഷേപണം നടത്തേണ്ടത്. കൃത്യസമയത്ത് എത്തണമെന്ന് പലതവണയും ബാലചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചതാണ്.

കരിവെളളൂരില്‍ നിന്ന് 12 മണിക്ക് പുറപ്പെട്ടാല്‍ ഒരുമണിക്ക് മുന്‍പേ കണ്ണൂര്‍ ആകാശവാണിയിലെത്താം. ആ വിശ്വാസത്തില്‍ കൃത്യം 12 മണിക്കുതന്നെ കരിവെളളൂരില്‍ നിന്ന് പുറപ്പെട്ടു. റോഡ് റിപ്പയര്‍ പണി നടക്കുന്നതിനാല്‍ അല്‍പം തടസ്സം നേരിട്ടു. ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി. 12.50 ആയി. പത്ത് മിനിറ്റുകൊണ്ട് റേഡിയോ നിലയത്തില്‍ എത്തണം. ബസ്സ് വനിതാ കോളജ് സ്റ്റോപ്പിലാണ് നിര്‍ത്താറ്. 12.55 ന് ഓട്ടോ പിടിച്ച് 12.58 ന് എത്തി. ബാലചന്ദ്രന്‍ സാര്‍ ക്ഷമ നശിച്ച് കാത്തുനില്‍ക്കുകയാണ്. കൃത്യം ഒരു മണിക്ക് റിക്കാര്‍ഡിങ് റൂമിലെത്തി. അഭിമുഖം ആരംഭിച്ചു. അരമണിക്കൂര്‍ നീണ്ടുനിന്ന പ്രസ്തുത പരിപാടി പാളിപ്പോവുമോ എന്ന് ഭയമുണ്ടായിരുന്നു. പക്ഷേ വളരെ നന്നായി ചെയ്തു. അന്ന് സ്റ്റേഷന്‍ ഡയറക്ടര്‍ കെ. ബാലകൃഷ്ണന്‍ സാറായിരുന്നു. അദ്ദേഹം മുറിയിലിരുന്നു പ്രസ്തുത പ്രക്ഷേപണം ശ്രദ്ധിച്ചു. അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ കൈ പിടിച്ചുകുലുക്കി അഭിനന്ദിച്ചു. നന്നായിട്ടുണ്ടെന്ന അഭിപ്രായം പറഞ്ഞു.

Also Read: 1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Radio broadcast, Akashavani, Story of my foot steps part-35.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL