city-gold-ad-for-blogger
Aster MIMS 10/10/2023

ബേവിഞ്ച വെടിവെപ്പ്: അധോലോക സംഘാംഗങ്ങളായ യൂസഫ് സിയാദും നൂര്‍ഷയും പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 10.09.2014) ബേവിഞ്ചയിലെ കരാറുകാരന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസിലെ പ്രതികളായ പൈവളിഗെ അംബിക്കാനത്തെ യൂസഫ് സിയാദ് എന്ന ജിയ (25), പൈവളിഗയിലെ നുര്‍ഷ (24) എന്നിവര്‍ പോലീസിന്റെ പിടിയിലായി. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇവരെ  പോലീസ് പിടികൂടിയത്.

കള്ളക്കടത്ത് സംഘത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഷഹനാസ് ഹംസ മരിക്കുന്നതിനു മുമ്പ് ബേവിഞ്ചയിലെ കരാറുകാരനായ മുഹമ്മദ്കുഞ്ഞിയെ 50 കോടിയുടെ സ്വര്‍ണം ഏല്‍പിച്ചിട്ടുണ്ടെന്നും ഇതില്‍നിന്നും കോടികള്‍ വേണമെന്നും ആവശ്യപ്പെട്ട് അധോലോക സംഘം ഫോണില്‍ മുഹമ്മദ് കുഞ്ഞിയെ ഭീഷണിപ്പെടുത്തിയിരുന്നു. പണം നല്‍കാത്തതിന്റെ വിരോധത്തില്‍ അധോലോകസംഘം മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ രണ്ട് തവണ വെടിവെച്ച സംഭവത്തിലാണ് അധോലോക സംഘത്തില്‍പെട്ട രണ്ടുപേരെകൂടി പോലീസ് പിടികൂടിയത്.

ബാംഗ്ലൂര്‍ ജയിലില്‍ വെച്ച് നേരത്തെ അറസ്റ്റിലായ പുത്തു, ഉമര്‍, മനീഷ് ഷെട്ടി, അലി എന്നിവരുമായിചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കാരാറുകാരന്റെ വീടിന് നേരെ വെടിയുതിര്‍ത്തത്. അധോലോക നേതാവ് രവി പൂജാരി, വിശ്വസ്തനായ കലി യോഗേഷ് എന്നിവരാണ് വെടിവെപ്പിനായി മുംബൈയിലെ ഷാര്‍പ്പ്ഷൂട്ടര്‍ മനീഷിനെ ഏല്‍പിച്ചത്. വെടിവെപ്പിന് രണ്ടു ദിവസം മുമ്പ് ബായാര്‍ പദവിലെ ബങ്കട സിദ്ദിഖിന്റെ മുറിയില്‍ സംഘത്തില്‍പെട്ടവരെ  താമസിപ്പിച്ചതും കൃത്യം നടന്നദിവസം മുനീര്‍, മനീഷ് എന്നിവരെ കാറിലും ബൈക്കിലുമായി സംഭവസ്ഥലത്ത് എത്തിച്ചതും ഇതിനു ശേഷം അലിയുടെ നിര്‍ദ്ദേശപ്രകാരം ഉപ്പളയിലേക്കും പിന്നീട് താമസസ്ഥലത്തേക്കും അവിടെനിന്ന് പുത്തൂരില്‍ എത്തിച്ച് അലി എന്നയാളുടെ അടുക്കല്‍ എത്തിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിച്ചത് ഇപ്പോള്‍ പിടിയിലായ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

മഞ്ചേശ്വരത്ത് 2009 മുതല്‍ ഗുണ്ടാ മാഫിയ സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണ് സിയാദ്. 2009 ല്‍ കോഴി വണ്ടി തടഞ്ഞു നിര്‍ത്തി വ്യാപാരിയെ കൊള്ളയടിച്ച കേസിലും ചിപ്പാറിലെ സി.പി.എം. നേതാവ് റസാഖിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലും പ്രതിയാണ്. 2010 ല്‍ കയര്‍ക്കട്ടയിലെ അടിപിടി കേസ്, 2011 ല്‍ മംഗല്‍പാടിയില്‍ വെച്ച് വാഹനത്തില്‍ ദമ്പതികളെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കൊള്ളയടിച്ച കേസ്, 2012 ല്‍ അവോള പള്ളി പരിസരത്തെ അടിപിടി കേസ്, 2013 ല്‍ കുമ്പള കയ്യാറില്‍വെച്ച് പത്തര ലക്ഷത്തിന്റെ കുഴല്‍പണം തട്ടിയെടുത്ത കേസ് എന്നിവയും സിയാദിനെതിരെ നിലവിലുണ്ട്.

ബാളിഗെ അസീസ് വധക്കേസിലെ എട്ടാം പ്രതികൂടിയാണ് സിയാദ്. സിയാദിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നൂര്‍ഷ, ബാളിഗെ അസീസ് കൊലക്കേസില്‍ ഒമ്പതാം പ്രതിയാണ്. 2011 ല്‍ ദമ്പതികളെ തട്ടിക്കൊണ്ടു പോയ കേസിലും, 2012 ല്‍ അവോള പള്ളി പരിസരത്തെ അടിപിടി കേസിലും പ്രതിയാണ്.

കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. കോടതിയില്‍ നല്ല നടപ്പ് കേസ് നിലവിലുള്ള പ്രതികളെ മേല്‍കോടതിയില്‍ ഹാജരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത,് അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോട് സി.ഐ. ടി.പി. ജേക്കബ് എന്നിവര്‍ അറിയിച്ചു. എസ്.പി. തോംസണ്‍ ജോസിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്.ഐ. രത്‌നാകരന്‍, സുനില്‍ എബ്രഹാം, സനീഷ് സിറിയക്, പ്രദീപ് ചവറ, ഷാജു മഞ്ചേശ്വരം, പ്രകാശന്‍ നീലേശ്വരം, ശ്രീജിത്ത്, ശ്രീജിത്ത് കയ്യൂര്‍ എന്നിവരും ഉണ്ടായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായവും അന്വേഷണത്തില്‍ നിര്‍ണായകമായതായി പോലീസ് പറഞ്ഞു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കും. പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും തിരിച്ചറിഞ്ഞു.
ബേവിഞ്ച വെടിവെപ്പ്: അധോലോക സംഘാംഗങ്ങളായ യൂസഫ് സിയാദും നൂര്‍ഷയും പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
ബേവിഞ്ച വെടിവെപ്പ്: മനീഷ് ഷെട്ടിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

ബേവിഞ്ച വെടിവെപ്പ്: രണ്ടാം പ്രതി മനീഷ് ഷെട്ടിയെ ബാംഗ്ലൂര്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടെത്തിച്ചു

ബേവിഞ്ച വെടിവെപ്പ്: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ബേവിഞ്ചവെടിവെപ്പ്: കള്ളനോട്ട് കേസിലെ പ്രതിയായ നെല്ലിക്കുന്നിലെ ഉമറിനുവേണ്ടി അന്വേഷണം ഊര്‍ജിതം

ബേവിഞ്ച വെടിവെപ്പ്: 2 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കരാറുകാരന്റെ വീടിന് നേരെ വെടിവെപ്പ്; പ്രതി മുഹമ്മദലിയെ വിട്ടുകിട്ടാന്‍ പോലീസ് കോടതിയിലേക്ക്

50 കോടി ആവശ്യപ്പെട്ട് കരാറുകാരന്റെ വീടിനു വെടിവെപ്പ്: ഒരു പ്രതി മംഗലാപുരത്ത് അറസ്റ്റില്‍

ബേ­വി­ഞ്ച വെ­ടി­വെപ്പ്: ക­രാ­റു­കാര­ന്റെ ഭാ­ര്യ ര­ക്ഷ­പ്പെ­ട്ട­ത് ത­ല­നാ­രിഴ­യ്ക്ക്

ബേ­വി­ഞ്ച വെ­ടി­വെ­പ്പ്: പ്ര­തി­കള്‍ ര­ക്ഷ­പെട്ട­ത് ന­മ്പര്‍ പ്ലേ­റ്റ് മ­റച്ച ബൈ­ക്കില്‍

കരാറുകാരന്റെ വീട്ടിലെ വെടിവെപ്പ്: ബാലസ്റ്റിക് വിദഗ്ദ്ധന്‍ എത്തി; അന്വേഷണം സ്‌പെഷ്യല്‍ ടീമിന്

ബേവിഞ്ച വെടിവെപ്പ്: പോലീസ് മുംബൈയിലേക്ക്

വീടിനുനേരെ വെടിവെപ്പ്: രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം

ബേ­വി­ഞ്ച­യിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെ­ടിവെയ്പ്പ്

ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ്­ നടത്തി

Keywords: Arrest, Police, Fire, Bevinja Fire, Kasaragod, Kerala, Court, Jiya, Noorsha, Accuse.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL