city-gold-ad-for-blogger
Aster MIMS 10/10/2023

ബേവിഞ്ച വെടിവെപ്പ്: മനീഷ് ഷെട്ടിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

കാസര്‍കോട്: (www.kasargodvartha.com 31.08.2014) ബേവിഞ്ചയിലെ കരാറുകാരന്റെ വീടിനുനേരെ വെടിവെച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ കുപ്രസിദ്ധ കുറ്റവാളി മനീഷ് ഷെട്ടി (40) യെ തിങ്കളാഴ്ച കാസര്‍കോട് കോടതിയില്‍ തിരികെ ഹാജരാക്കും. ആറു ദിവസം മുമ്പാണ് മനീഷ് ഷെട്ടിയെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പോലീസ് കാസര്‍കോട്ട് കൊണ്ടു വന്നത്.

വെടിവെപ്പ് കേസിന്റെ മുഖ്യ സൂത്രധാരനാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. നിലവില്‍ ഇയാളെ രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ക്ക് ഒത്താശ ചെയ്ത് കൊടുത്തത് മനീഷ് ഷെട്ടിയാണെന്നും പോലീസ് പറഞ്ഞു.

ബാംഗ്ലൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്ന് 40 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ് വരികയാണ് മനീഷ് ഷെട്ടി. ഇതിനകം ഏഴ് വര്‍ഷം തടവ് പൂര്‍ത്തിയാക്കി. ഒരു ഇരട്ടക്കൊലപാതകക്കേസ് ഉള്‍പ്പെടെ നാല് കൊലപാതക്കേസുകളിലും അഞ്ച് വധശ്രമക്കേസുകളിലും നിരവധി മറ്റു കുറ്റകൃത്യങ്ങളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഉഡുപ്പി സ്വദേശിയായ മനീഷ് ഷെട്ടി ചെറുപ്പത്തിലേ നാടുവിട്ടതായിരുന്നു. ചെറിയ കുറ്റകൃത്യങ്ങളിലൂടെയാണ് കൊലപാതകമടക്കമുള്ള വലിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലേക്ക് ഇയാള്‍ വളര്‍ന്നത്. നിരവധി കുറ്റവാളികള്‍ അടങ്ങുന്ന സംഘത്തിലെ കണ്ണിയും ചിലപ്പോഴെല്ലാം നായകനും ആയി മാറുന്ന മനീഷ് ഷെട്ടി പോലീസിന് തലവേദന സൃഷ്ടിക്കുന്ന നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധം പുലര്‍ത്തുന്ന ആളാണ്.
ബേവിഞ്ച വെടിവെപ്പ്: മനീഷ് ഷെട്ടിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
ബേവിഞ്ച വെടിവെപ്പ്: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ബേവിഞ്ചവെടിവെപ്പ്: കള്ളനോട്ട് കേസിലെ പ്രതിയായ നെല്ലിക്കുന്നിലെ ഉമറിനുവേണ്ടി അന്വേഷണം ഊര്‍ജിതം

ബേവിഞ്ച വെടിവെപ്പ്: 2 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കരാറുകാരന്റെ വീടിന് നേരെ വെടിവെപ്പ്; പ്രതി മുഹമ്മദലിയെ വിട്ടുകിട്ടാന്‍ പോലീസ് കോടതിയിലേക്ക്

50 കോടി ആവശ്യപ്പെട്ട് കരാറുകാരന്റെ വീടിനു വെടിവെപ്പ്: ഒരു പ്രതി മംഗലാപുരത്ത് അറസ്റ്റില്‍

ബേ­വി­ഞ്ച വെ­ടി­വെപ്പ്: ക­രാ­റു­കാര­ന്റെ ഭാ­ര്യ ര­ക്ഷ­പ്പെ­ട്ട­ത് ത­ല­നാ­രിഴ­യ്ക്ക്

ബേ­വി­ഞ്ച വെ­ടി­വെ­പ്പ്: പ്ര­തി­കള്‍ ര­ക്ഷ­പെട്ട­ത് ന­മ്പര്‍ പ്ലേ­റ്റ് മ­റച്ച ബൈ­ക്കില്‍

കരാറുകാരന്റെ വീട്ടിലെ വെടിവെപ്പ്: ബാലസ്റ്റിക് വിദഗ്ദ്ധന്‍ എത്തി; അന്വേഷണം സ്‌പെഷ്യല്‍ ടീമിന്

ബേവിഞ്ച വെടിവെപ്പ്: പോലീസ് മുംബൈയിലേക്ക്

വീടിനുനേരെ വെടിവെപ്പ്: രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം

ബേ­വി­ഞ്ച­യിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെ­ടിവെയ്പ്പ്

ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ്­ നടത്തി

Also Read:
ഹാക്കര്‍മാര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി മോഡിയുടെ വെബ്‌സൈറ്റ്
Keywords:  Kasaragod, Kerala, Bevinja, Fire, Court, Police, Jail, Bevinja firing; Maneesh Shetty to be produced before court.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL