ബേവിഞ്ച വെടിവെപ്പ്: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
Aug 17, 2014, 17:06 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2014) പ്രമാദമായ ബേവിഞ്ച വെടിവെപ്പ് കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതി ബോവിക്കാനം സ്വദേശിയും നെല്ലിക്കുന്ന് ചേരങ്കൈ ഹൗസില്‍ താമസക്കാരനുമായ ബി. ഉമ്മര്‍ (49), 10-ാം പ്രതി പാലക്കുന്ന് കണ്ണംകുളം നൗഷിഫ് മന്‍സിലിലെ വി. അബൂബക്കര്‍ എന്ന ബക്കര്‍ (45) എന്നിവരെയാണ് ശനിയാഴ്ച രാത്രി കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, ടൗണ്‍ സി.ഐ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര് ബേവിഞ്ചയിലെ എം.ടി മുഹമ്മദ്കുഞ്ഞിയുടെ വീടിന് നേരെ രണ്ട് തവണകളിലായി വെടിവെച്ച കേസില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഇരുവരും ഇടയ്ക്ക് ബേവിഞ്ചയിലും താമസിച്ചു വന്നിരുന്നു. ഇതിന് ശേഷമാണ് ഉമ്മര്‍ നെല്ലിക്കുന്നിലേക്കും അബൂബക്കര്‍ പാലക്കുന്ന് കണ്ണംകുളത്തേക്കും താമസം മാറിയത്.
കേസിലെ മുഖ്യപ്രതി സിയ എന്നയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. ബാളിഗെ അസീസ് കൊലക്കേസിലെ പ്രതി മമ്മിയുടെ സഹോദരനാണ് സിയയെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതിയായ മനീഷ് ഷെട്ടി മറ്റൊരു കേസില്‍ പ്രതിയായി ബാംഗ്ലൂരിലെ ജയിലില്‍ കഴിയുകയാണ്. അറസ്റ്റിലായ ഉമ്മര്‍ വിഗ്രഹ മോഷണക്കേസിലും ബാംഗ്ലൂരിലെ കള്ളനോട്ട് കേസിലും പ്രതിയാണ്.
ഉമ്മറും അബൂബക്കറും ഉറ്റ സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ വെടിവെപ്പ് സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പോലീസ് സൂചിപ്പിച്ചു. മറ്റുചില പ്രതികളുടെ വിവരങ്ങള്‍ കൂടി ഇവരില്‍ നിന്നും പോലീസിന് ലഭിച്ചു.
2010 ജൂണ്‍ 25നും 2013 ജൂലൈ 16നുമാണ് എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ വെടിവെപ്പുണ്ടായത്. കേസില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായ പൈവളിക ബായാറിലെ പുത്തു എന്ന അബ്ദുല്‍ ഹമീദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര് ബേവിഞ്ചയിലെ എം.ടി മുഹമ്മദ്കുഞ്ഞിയുടെ വീടിന് നേരെ രണ്ട് തവണകളിലായി വെടിവെച്ച കേസില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഇരുവരും ഇടയ്ക്ക് ബേവിഞ്ചയിലും താമസിച്ചു വന്നിരുന്നു. ഇതിന് ശേഷമാണ് ഉമ്മര്‍ നെല്ലിക്കുന്നിലേക്കും അബൂബക്കര്‍ പാലക്കുന്ന് കണ്ണംകുളത്തേക്കും താമസം മാറിയത്.
ഉമ്മറും അബൂബക്കറും ഉറ്റ സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ വെടിവെപ്പ് സംഭവം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പോലീസ് സൂചിപ്പിച്ചു. മറ്റുചില പ്രതികളുടെ വിവരങ്ങള്‍ കൂടി ഇവരില്‍ നിന്നും പോലീസിന് ലഭിച്ചു.
2010 ജൂണ്‍ 25നും 2013 ജൂലൈ 16നുമാണ് എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ വെടിവെപ്പുണ്ടായത്. കേസില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായ പൈവളിക ബായാറിലെ പുത്തു എന്ന അബ്ദുല്‍ ഹമീദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Keywords : Kasaragod, Bevinja, House, Attack, Case, Accuse, Kerala, Arrest, Ummer, Aboobacker.