city-gold-ad-for-blogger
Aster MIMS 10/10/2023

50 കോടി ആവശ്യപ്പെട്ട് കരാറുകാരന്റെ വീടിനു വെടിവെപ്പ്: ഒരു പ്രതി മംഗലാപുരത്ത് അറസ്റ്റില്‍

കാസര്‍കോട് (www.kasargodvartha.com 15.06.2014): ബേവിഞ്ചയില്‍ കരാറുകാരന്റെ വീട്ടിനു നേരെ വെടിയുതിര്‍ത്ത് ഭീഷണി മുഴക്കി 50 കോടി രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ ഒരു പ്രതിയെ മംഗലാപുരത്ത് അറസ്റ്റു ചെയ്തു. സുങ്കതകട്ട സ്വദേശി അലിയെ(32) ആണ് ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിനെ വെടിവെച്ചു കൊന്ന കേസിലും കൂടി പ്രതിയായ അലിയെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ശനിയാഴ്ച മംഗലാപുരത്തു വെച്ചാണ് അലി അറസ്റ്റിലായത്.

മുത്തലിബിനെ വെടിവെച്ചു കൊല്ലാന്‍ ഉപയോഗിച്ച തോക്ക് കേസിലെ ഒന്നാം പ്രതി കാലിയാ റഫീഖിന് കൈമാറിയത് അലിയാണെന്ന് പോലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു.

2010 ജൂണ്‍ 25നും, 2013 ജൂലായ് 18 നുമാണ് കരാറുകാരന്‍ മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ വെടിവെപ്പുണ്ടായത്. അധോലോക നായകന്‍ രവി പൂജാരിയുടെ കൂട്ടാളിയെന്ന് അവകാശപ്പെട്ടായിരുന്നു ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ടത്.

അറസ്റ്റിലായ അലിയുടെ കൂട്ടാളി മുനീറിനു വേണ്ടി പോലീസ് അന്വേഷണം നടത്തി വരികയാണ്. അലിയും മുനീറുമാണ് ബൈക്കിലെത്തി മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ വെടിയുതിര്‍ത്തതെന്നാണ് പോലീസ് കണ്ടെത്തല്‍. പ്രതിയെ തെളിവെടുപ്പിനായി കാസര്‍കോട്ടേക്ക് കൊണ്ടുവരും.

50 കോടി ആവശ്യപ്പെട്ട് കരാറുകാരന്റെ വീടിനു വെടിവെപ്പ്: ഒരു പ്രതി മംഗലാപുരത്ത് അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഒലിച്ചുപോയ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ നാസയുടെ സഹായം തേടുന്നു
Keywords: Kasaragod, House, Mangalore, Bevinja, Arrest, Police, Ali, Aunty Rowdy Squad, Cash, Gun, Case, Bike, Mohammed Kunhi, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL