city-gold-ad-for-blogger

ബേവിഞ്ചവെടിവെപ്പ്: കള്ളനോട്ട് കേസിലെ പ്രതിയായ നെല്ലിക്കുന്നിലെ ഉമറിനുവേണ്ടി അന്വേഷണം ഊര്‍ജിതം

കാസര്‍കോട്: (www.kasargodvartha.com 16.08.2014) ബേവിഞ്ചയിലെ കരാറുകാരന്‍ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ രണ്ട് തവണയായി വെടിവെച്ച കേസിലെ മുഖ്യസൂത്രധാരനായ നെല്ലിക്കുന്നിലെ ഉമറിനുവേണ്ടി പ്രത്യേക സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി.

നേരത്തെ ബേവിഞ്ചയില്‍ താമസിച്ചിരുന്ന ഉമര്‍ പിന്നീട് താമസം നെല്ലിക്കുന്നിലേക്ക് മാറ്റുകയായിരുന്നു. കള്ളനോട്ടുകേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലെ ജയിലിലായിരുന്ന ഉമര്‍ അവിടെവെച്ചാണ് കേസിലെ മറ്റൊരു പ്രതിയും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗവുമായ പൈവളിക ബായാറിലെ പുത്തു എന്ന അബ്ദുല്‍ ഹമീദിന്റെ സംഘത്തെ പരിചയപ്പെട്ടത്.

ബാംഗ്ലൂര്‍ ജയിലില്‍വെച്ചാണ് പുത്തു കാസര്‍കോട്ടെ പണക്കാരായ ചിലരുടെ പേരുവിവരങ്ങള്‍ ഉമറിനോട് ചോദിച്ചത്. പത്തോളം കരാറുകാരുടെ പേരുകളാണ് ഉമര്‍ പുത്തുസംഘത്തിന് നല്‍കിയത്. ഭീഷണിപ്പെടുത്തി ലഭിക്കുന്ന തുകയില്‍നിന്നും നല്ലൊരുവിഹിതം നല്‍കാമെന്നാണ് പുത്തുസംഘം ഉമറിന് വാഗ്ദാനം നല്‍കിയത്.

നേരത്തെ ഈകേസില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ പുത്തു ഹമീദും കൂട്ടാളികളായ മുഹമ്മദലി എന്ന മുന്ന, ഉടുപ്പിയിലെ മനീഷ് ഷെട്ടി എന്നിവരും അറസ്റ്റിലായിരുന്നു. കര്‍ണാടക പോലീസിന്റെ സഹായത്തോടെയാണ് ജയിലില്‍നിന്നും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുത്തുവിനേയും സംഘാംഗങ്ങളേയും കാസര്‍കോട്ടെത്തിച്ച് തെളിവെടുപ്പും പോലീസ് നടത്തിയിരുന്നു.

ഇതില്‍ മുന്ന കാസര്‍കോട് നെല്ലികുന്നില്‍ വിവാഹം കഴിച്ച് ഇവിടെ താമസിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഉമര്‍ പിടിയിലാകുന്നതോടെ ബേവിഞ്ച വെടിവെപ്പ് കേസിലെ പല നിര്‍ണായക വിവരങ്ങളും പുറത്തുവരും. ഉമറിനുവേണ്ടി പോലീസ് വ്യാപകമായി വലവിരിച്ചുകഴിഞ്ഞിട്ടുണ്ട്.

ദുബായിലുള്ള കാര്‍ക്കള സ്വദേശി കലി യോഗേഷ് എന്ന യോഗേഷ് ബാന്ദ്ര കേസിലെ മറ്റൊരു പ്രതിയാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യോഗേഷിന് വിദേശത്തടക്കം അഞ്ച് ഡാന്‍സ് ബാറുകളുണ്ട്. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, കാസര്‍കോട് ഡി.വൈ. എസ്.പി. ടി.പി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്.

കോടികള്‍ ആവശ്യപ്പെട്ട് 2010 ജൂണ്‍ 25നും 2013 ജൂലൈ 16നുമാണ് കരാറുകാരന്‍ ബേവിഞ്ചയിലെ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ വെടിയുതിര്‍ത്തത്. ഭാഗ്യംകൊണ്ടാണ് വീട്ടുകാര്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഷാര്‍പ്പ് ഷൂട്ടര്‍മാരാണ് കരാറുകാരന്റെ വീടിന് നേരെവെടിവെച്ചത്.

ബേവിഞ്ചവെടിവെപ്പ്: കള്ളനോട്ട് കേസിലെ പ്രതിയായ നെല്ലിക്കുന്നിലെ ഉമറിനുവേണ്ടി അന്വേഷണം ഊര്‍ജിതം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
ബേവിഞ്ച വെടിവെപ്പ്: 2 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കരാറുകാരന്റെ വീടിന് നേരെ വെടിവെപ്പ്; പ്രതി മുഹമ്മദലിയെ വിട്ടുകിട്ടാന്‍ പോലീസ് കോടതിയിലേക്ക്

50 കോടി ആവശ്യപ്പെട്ട് കരാറുകാരന്റെ വീടിനു വെടിവെപ്പ്: ഒരു പ്രതി മംഗലാപുരത്ത് അറസ്റ്റില്‍

ബേ­വി­ഞ്ച വെ­ടി­വെപ്പ്: ക­രാ­റു­കാര­ന്റെ ഭാ­ര്യ ര­ക്ഷ­പ്പെ­ട്ട­ത് ത­ല­നാ­രിഴ­യ്ക്ക്

ബേ­വി­ഞ്ച വെ­ടി­വെ­പ്പ്: പ്ര­തി­കള്‍ ര­ക്ഷ­പെട്ട­ത് ന­മ്പര്‍ പ്ലേ­റ്റ് മ­റച്ച ബൈ­ക്കില്‍

കരാറുകാരന്റെ വീട്ടിലെ വെടിവെപ്പ്: ബാലസ്റ്റിക് വിദഗ്ദ്ധന്‍ എത്തി; അന്വേഷണം സ്‌പെഷ്യല്‍ ടീമിന്

ബേവിഞ്ച വെടിവെപ്പ്: പോലീസ് മുംബൈയിലേക്ക്

വീടിനുനേരെ വെടിവെപ്പ്: രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം

ബേ­വി­ഞ്ച­യിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെ­ടിവെയ്പ്പ്

ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ്­ നടത്തി

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia