city-gold-ad-for-blogger

ബേവിഞ്ച വെടിവെപ്പ്: രണ്ടാം പ്രതി മനീഷ് ഷെട്ടിയെ ബാംഗ്ലൂര്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടെത്തിച്ചു

കാസര്‍കോട്: (www.kasargodvartha.com 27.08.2014) ബേവിഞ്ചയിലെ കരാറുകാരന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതിയും അധോലോക സംഘാംഗവുമായ മനീഷ് ഷെട്ടി (40) യെ കാസര്‍കോട്ടെത്തിച്ചു. ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍നിന്നാണ് ഇയാളെ ചൊവ്വാഴ്ച രാത്രി വന്‍ സുരക്ഷാ സംവിധാനങ്ങളോടെ കാസര്‍കോട്ട് എത്തിച്ചത്.

ബുധനാഴ്ച രാവിലെ ഇയാളെ കാസര്‍കോട് ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ബാംഗ്ലൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി കുത്തിത്തുറന്ന് 40 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായ മനീഷ് ഷെട്ടി ആ കേസിലാണ് അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്.

ജയിലില്‍ നിന്നുകൊണ്ടുതന്നെ തന്റെ കൂട്ടാളികളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ കവര്‍ചയ്ക്കും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതടക്കമുള്ള കുറ്റകൃത്യങ്ങളും ആസൂത്രണംചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചതിന് ശേഷം കൂടുതല്‍ ചോദ്യംചെയ്യുന്നതോടെ ബേവിഞ്ച വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കാസര്‍കോട് സി.ഐ. ജേക്കബിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ബേവിഞ്ച തെക്കില്‍ഫെറിയിലെ പൊതുമരാമത്ത് കരാറുകാരന്‍ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനുനേരെയാണ് രണ്ട് തവണകളിലായി വെടിവെപ്പുണ്ടായത്. 2010 ജൂണ്‍ 25, 2013 ജൂലെ 18 തീയതികളിലുണ്ടായ വെടിവെപ്പില്‍ മനീഷ് ഷെട്ടിക്ക് പങ്കുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

പ്രതിയെ ബാംഗ്ലൂരുല്‍നിന്ന് കാസര്‍കോട്ടേക്ക് കോണ്ടുവന്ന പോലീസ് സംഘത്തില്‍ സി.ഐക്കുപുറമെ കാസര്‍കോട് എ.എസ്.ഐ. മോഹന, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ കെ. നാരായണന്‍, ലക്ഷ്മി നാരായണന്‍, സുമേഷ് എന്നിവരും ഉണ്ടായിരുന്നു.
ബേവിഞ്ച വെടിവെപ്പ്: രണ്ടാം പ്രതി മനീഷ് ഷെട്ടിയെ ബാംഗ്ലൂര്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടെത്തിച്ചു


ബേവിഞ്ച വെടിവെപ്പ്: 2 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കരാറുകാരന്റെ വീടിന് നേരെ വെടിവെപ്പ്; പ്രതി മുഹമ്മദലിയെ വിട്ടുകിട്ടാന്‍ പോലീസ് കോടതിയിലേക്ക്

50 കോടി ആവശ്യപ്പെട്ട് കരാറുകാരന്റെ വീടിനു വെടിവെപ്പ്: ഒരു പ്രതി മംഗലാപുരത്ത് അറസ്റ്റില്‍

ബേ­വി­ഞ്ച വെ­ടി­വെപ്പ്: ക­രാ­റു­കാര­ന്റെ ഭാ­ര്യ ര­ക്ഷ­പ്പെ­ട്ട­ത് ത­ല­നാ­രിഴ­യ്ക്ക്

ബേ­വി­ഞ്ച വെ­ടി­വെ­പ്പ്: പ്ര­തി­കള്‍ ര­ക്ഷ­പെട്ട­ത് ന­മ്പര്‍ പ്ലേ­റ്റ് മ­റച്ച ബൈ­ക്കില്‍

കരാറുകാരന്റെ വീട്ടിലെ വെടിവെപ്പ്: ബാലസ്റ്റിക് വിദഗ്ദ്ധന്‍ എത്തി; അന്വേഷണം സ്‌പെഷ്യല്‍ ടീമിന്

ബേവിഞ്ച വെടിവെപ്പ്: പോലീസ് മുംബൈയിലേക്ക്

വീടിനുനേരെ വെടിവെപ്പ്: രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം

ബേ­വി­ഞ്ച­യിലെ കരാറുകാരന്റെ വീടിനു നേരെ വീണ്ടും വെ­ടിവെയ്പ്പ്

ബേവിഞ്ചയില്‍ ബൈക്കിലെത്തിയ സംഘം വീടിനു നേരെ വെടിവെപ്പ്­ നടത്തി

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia