city-gold-ad-for-blogger
Aster MIMS 10/10/2023

ഓട്ടോഡ്രൈവര്‍ സന്ദീപിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍; പ്രതികളില്‍ 2 പേരുടെ ചോര പുരണ്ട വസ്ത്രം കണ്ടെത്തി

കാസര്‍കോട്: (www.kasargodvartha.com 19/11/2015) കാസര്‍കോട് ടൗണിലെ രാത്രി കാല ഓട്ടോഡ്രൈവര്‍ ചൂരി ബട്ടംപാറയിലെ ഐത്തപ്പ പൂജാരിയുടെ മകന്‍ സന്ദീപി (34)നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേരെ കേസന്വേഷിക്കുന്ന കാസര്‍കോട് സി ഐ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. ചൗക്കി ബെദിരടുക്ക സ്വദേശിയും മുമ്പ് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന, ഇപ്പോള്‍ കാസര്‍കോട് ടൗണില്‍ ഓട്ടോഡ്രൈവറായ ചൗക്കിയിലെ അറഫാത്ത് (24), കീഴൂര്‍ സ്വദേശിയും കഴിഞ്ഞ അഞ്ചു വര്‍ഷമായി ചൗക്കി ബദര്‍ പള്ളിക്ക് സമീപം താമസക്കാരനുമായ ഇസ്മാഈല്‍ (22), ഉളിയത്തടുക്കയിലെ ഗള്‍ഫുകാരനായ മുസ്തഫ (29) എന്നിവരാണ് അറസ്റ്റിലായത്.

ചൂരിയിലെ ജുനൈദ് (19), കാസര്‍കോട് പള്ളത്തെ 17 കാരന്‍ എന്നിവര്‍ പോലീസിന്റെ വലയിലായിട്ടുണ്ട്. ഇതുകൂടാതെ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. സംഘത്തിന് സഹായം ചെയ്തുകൊടുത്ത ഒരു യുവാവിനെ ഈ കേസില്‍ പോലീസ് മാപ്പുസാക്ഷിയാക്കുമെന്നാണ് സൂചന. അക്രമികള്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളില്‍ ഒന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നാം പ്രതി അറഫാത്തും രണ്ടാം പ്രതി ഇസ്മാഈലും അക്രമം നടത്തുമ്പോള്‍ ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രങ്ങള്‍ കീഴൂരിലെ ഒരു യുവാവിനെയാണ് ഏല്‍പിച്ചിരുന്നത്. ഈ വസ്ത്രം പോലീസ് കണ്ടെടുത്തിട്ടുണ്ട്. യുവാവും പോലീസ് വലയിലാണ്.

കൃത്യം നടത്തിയ ശേഷം സംഘത്തില്‍ പെട്ട അറഫാത്തും ഇസ്മാഈലും കീഴൂരിലെ ഇസ്മാഈലിന്റെ ബന്ധുവീട്ടില്‍ ചെന്ന് കുളിച്ച് വസ്ത്രം മാറിയിരുന്നു. ഇതിന് ശേഷമാണ് ചോരപുരണ്ട വസ്ത്രം ഒരു യുവാവിനെ ഏല്‍പിച്ചിരുന്നത്. സന്ദീപിനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നിലെ കാരണം എന്താണെന്നതിനെ കുറിച്ച് അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ അത് പുറത്തുവിട്ടിട്ടില്ല. സന്ദീപിനോടുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ നവംബര്‍ 12ന് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സന്ദീപിന് നേരെ വധശ്രമമുണ്ടായത്. കഴുത്തിനും വയറിനും മാരകമായി വെട്ടേറ്റ് കുടല്‍മാല പുറത്ത് ചാടിയ സന്ദീപ് നിലവിളിച്ച് കൊണ്ട് ഓടി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വീഴുകയായിരുന്നു. ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും നൈറ്റ് ഓട്ടോ ഡ്രൈവര്‍മാരും എത്തി സന്ദീപിനെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് ഇപ്പോഴും അബോധവസ്ഥയിലാണ്. കൈകളുടെ ചലനശേഷിയും മറ്റും കൈവരിച്ച സന്ദീപിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സന്ദീപ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഡോക്ടര്‍മാര്‍. കുടുംബം പോറ്റാന്‍ രാത്രികാല ജോലിക്ക് എത്തിയ സന്ദീപിനെ ഇത്തരത്തില്‍ ക്രൂരമായി അക്രമിച്ച പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴാണ് കാസര്‍കോട് എസ് പിയുടെ നേരിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കാസര്‍കോട് ഡി വൈ എസ് പി എം.വി സുകുമാരന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് സി ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൂന്നു പ്രതികളെ അറസ്റ്റു ചെയ്തിരിക്കുന്നത്. പോലീസ് കണ്ടെടുത്ത ചോരപുരണ്ട വസ്ത്രങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നാണ് പോലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിയല്‍പരേഡിന് വിധേയമാക്കേണ്ടതിനാല്‍ പ്രതികളുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.
+Kasaragod Vartha

ഓട്ടോഡ്രൈവര്‍ സന്ദീപിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍; പ്രതികളില്‍ 2 പേരുടെ ചോര പുരണ്ട വസ്ത്രം കണ്ടെത്തി

Related News:
കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ സന്ദീപിനെ വധിക്കാന്‍ ശ്രമിച്ച പ്രതികളെകുറിച്ച് സൂചന

ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊല്ലാന്‍ശ്രമിച്ച സംഭവം; ഫോറന്‍സിക് വിദഗ്ദ്ധന്‍ ഓട്ടോറിക്ഷ പരിശോധിച്ചു

കുത്തേറ്റ ഓട്ടോഡ്രൈവറുടെ നിലയില്‍ നേരിയ പുരോഗതി; പോലീസിന് മൊഴിയെടുക്കാനായില്ല

കാസര്‍കോട്ട് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി

കുത്തേറ്റ സന്ദീപിന്റെ ചികിത്സയ്ക്ക് ഒന്നര ലക്ഷം വേണം; ആദ്യ തുക നല്‍കിയത് കാസര്‍കോട് സി ഐ പി.കെ സുധാകരന്‍

ഓട്ടോ ഡ്രൈവര്‍ക്ക് നേരെയുള്ള അക്രമം: അന്വേഷണത്തിനായി ജില്ലാ പോലീസ് ചീഫ് സ്‌പെഷ്യല്‍ ടീമിനെ നിയമിച്ചു

ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച സംഭവം: നഗരത്തില്‍ ഓട്ടോ ഹര്‍ത്താല്‍; ഡ്രൈവര്‍മാര്‍ പ്രകടനം നടത്തി

ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റത് പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെവെച്ച്; സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു

കാസര്‍കോട് നഗരത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റു ഗുരുതരം


Keywords:  Kasaragod, Kerala, arrest, Auto Driver, Police, Held, Sandeep's case: 5 arrested.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL