ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊല്ലാന്ശ്രമിച്ച സംഭവം; ഫോറന്‍സിക് വിദഗ്ദ്ധന് ഓട്ടോറിക്ഷ പരിശോധിച്ചു
Nov 14, 2015, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 14/11/2015) കാസര്‍കോട് നഗരത്തിലെ രാത്രികാല ഓട്ടോ ഡ്രൈവര്‍ ചൂരി ബട്ടംപാറയിലെ ഐത്തപ്പ പൂജാരിയുടെ മകന് സന്ദീപിനെ (34) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധന് സന്ദീപിന്റെ ഓട്ടോ റിക്ഷ പരിശോധിച്ചു. ഫോറന്‍സിക് കണ്ണൂര്‍ യൂണിറ്റിലെ ഡോ. പീദേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓട്ടോറിക്ഷ പരിശോധിച്ചത്.
സന്ദീപിന്റെ ഓട്ടോയുടെ പിറകിലെ സീറ്റില്‍നിന്നും ഓട്ടോയുടെ ബോഡിയില്‍നിന്നും രക്തക്കറകള്‍ പരിശോധനയില്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓട്ടോറിക്ഷയ്ക്കുളില്വെച്ചാണ് സന്ദീപ് അക്രമിക്കപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അതേസമയം വെട്ടേറ്റ സന്ദീപ് മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സന്ദീപിന്റെ ആരോഗ്യനിലയില്‍ കുറച്ചുകൂടി പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സന്ദീപിനെ അക്രമിച്ചവരെ കണ്ടെത്താന്‍ നഗരത്തിലെ സി സി ടി വി ക്യാമറകളെല്ലാം പരിശോധിച്ച് അതില്‍നിന്നും കിട്ടിയ സൂചനകള്‍ അനുസരിച്ച് നിരവധിപേരെ ചോദ്യംചെയ്തുവരികയാണ്. മുമ്പ് അക്രമക്കേസുകളില്‍ ഉള്പെട്ടവരെകേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കാസര്‍കോട്ടെയും പരിസരപ്രദേശങ്ങളിലേയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇതോടൊപ്പം പോലീസ് നടത്തിവരുന്നുണ്ട്.
Related News:
കുത്തേറ്റ ഓട്ടോഡ്രൈവറുടെ നിലയില്‍ നേരിയ പുരോഗതി; പോലീസിന് മൊഴിയെടുക്കാനായില്ല
കാസര്‍കോട്ട് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി
കുത്തേറ്റ സന്ദീപിന്റെ ചികിത്സയ്ക്ക് ഒന്നര ലക്ഷം വേണം; ആദ്യ തുക നല്‍കിയത് കാസര്‍കോട് സി ഐ പി.കെ സുധാകരന്
ഓട്ടോ ഡ്രൈവര്‍ക്ക് നേരെയുള്ള അക്രമം: അന്വേഷണത്തിനായി ജില്ലാ പോലീസ് ചീഫ് സ്പെഷ്യല്‍ ടീമിനെ നിയമിച്ചു
ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച സംഭവം: നഗരത്തില്‍ ഓട്ടോ ഹര്‍ത്താല്‍; ഡ്രൈവര്‍മാര്‍ പ്രകടനം നടത്തി
ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റത് പോലീസ് സ്റ്റേഷന് വിളിപ്പാടകലെവെച്ച്; സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു
കാസര്‍കോട് നഗരത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റു ഗുരുതരം
Keywords: Police, Kasaragod, Kerala, Stabbed, Attack, Auto Driver, Auto Rickshaw, Forensic, Sandeep: Forensic expert in Kasaragod