city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റു ഗുരുതരം

കാസര്‍കോട്: (www.kasargodvartha.com 12/11/2015) കാസര്‍കോട് നഗരത്തില്‍ ഓട്ടോ സ്റ്റാന്‍ഡില്‍ വെച്ച് ഡ്രൈവര്‍ക്ക് കുത്തേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ചൂരി ബട്ടംപാറയിലെ ഐത്തപ്പ പൂജാരിയുടെ മകന്‍ സന്ദീപിനാണ് (34) കുത്തേറ്റത്. സന്ദീപിനെ അതീവ ഗുരുതര നിലയില്‍ മംഗളുരുവിലെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.

ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും കുത്തേറ്റ സന്ദീപ് ഓടി തൊട്ടടുത്ത കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡില്‍ വീഴുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയാണ് സന്ദീപിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് മംഗളുരുവിലേക്കും കൊണ്ടുപോയത്. സന്ദീപിനൊപ്പം ഉണ്ടായിരുന്ന മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ സ്‌പെഷല്‍ ട്രൈയ്ന്‍ ഉള്ളതിനാല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയിരുന്നു.

ഓട്ടോ സ്റ്റാന്‍ഡില്‍ തനിച്ചായിരുന്ന സന്ദീപ് തന്റെ കെ എല്‍ 14 എന്‍ 7201 നമ്പര്‍ ഓട്ടോയ്ക്കുള്ളില്‍ മയങ്ങിയപ്പോഴാണ് കുത്തേറ്റതെന്ന് സംശയിക്കുന്നു. കുത്തേറ്റ് കഴുത്തിന്റെ ഞരമ്പ് മുറിഞ്ഞിരുന്നു. കൈക്കും കുത്തേറ്റിട്ടുണ്ട്. ബട്ടംപാറയിലെ വീട് പൊളിച്ചതിനാല്‍ സന്ദീപും കുടുംബവും ഇപ്പോള്‍ ചൂരിയിലെ വാടക വീട്ടിലാണ് താമസം. സന്ദീപിനെ കുത്തിയതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല.

മാന്യമായി ജീവിക്കുന്ന ആളാണ് സന്ദീപെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, കാസര്‍കോട് ഡി വൈ എസ് പി സുകുമാരന്‍, കാസര്‍കോട് സി ഐ പി കെ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ തന്നെ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിവാഹിതനായ സന്ദീപിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
കാസര്‍കോട് നഗരത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റു ഗുരുതരം

Keywords: Kasaragod, Kerala, Attack, Stabbed, Auto Driver, Auto driver attacked, injured critically

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL