കുത്തേറ്റ ഓട്ടോഡ്രൈവറുടെ നിലയില്‍ നേരിയ പുരോഗതി; പോലീസിന് മൊഴിയെടുക്കാനായില്ല
Nov 13, 2015, 11:24 IST
കാസര്‍കോട്: (www.kasargodvartha.com 13/11/2015) വ്യാഴാഴ്ച പുലര്‍ച്ചെ കാസര്‍കോട് കെ എസ് ആര് ടി സി ബസ് സ്റ്റാന്റിന് സമീപത്തെ ഓട്ടോസ്റ്റാന്റില്‍ വെച്ച് കുത്തേറ്റ് ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഓട്ടോെ്രെഡവര്‍ ചൂരി ബട്ടംപാറയിലെ സന്ദീപിന് (34) ഇനിയും ബോധം വീണ്ടുകിട്ടിയില്ല. അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് നിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി ആശുപത്രിവൃത്തങ്ങള്‍ വെളിപ്പെടുത്തി. ബോധം വീണ്ടുകിട്ടാത്തതിനാല് സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.
കെ എസ് ആര് ടി സി ബസ് സ്റ്റാന്റിന് സമീപത്തെ രാത്രികാല ഓട്ടോഡ്രൈവറായ സന്ദീപിനെ പുലര്‍ച്ചെ ഒരു സംഘം കഴുത്തിനും വയറിനും കഠാര കൊണ്ട് കുത്തുകയായിരുന്നു. സന്ദീപിനോടൊപ്പമുണ്ടായിരുന്ന മറ്റ് ഓട്ടോെ്രെഡവര്‍മാര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ വരുന്നുണ്ടെന്നറിഞ്ഞ് യാത്രക്കാരെ കയറ്റാന്‍ പോയ സമയത്തായിരുന്നു സംഭവം. കുത്തേറ്റ സന്തീപ് നിലവിളിച്ചുകൊണ്ടോടി കെ എസ് ആര് ടി സി ബസ് സ്റ്റാന്റിലെ കുഴഞ്ഞുവീഴുകയായിരുന്നു. കെ എസ് ആര് ടി സി ബസ് സ്റ്റാന്റിലെ സെക്യൂരിറ്റി ജീവനക്കാരന്് വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റഷനില്‍ നിന്നും പോലീസ് സംഘമെത്തുകയും യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്റ്റാന്റില്‍ തനിച്ചായിരുന്ന സന്ദീപ് ഓട്ടോയില്‍ ഉറങ്ങുമ്പോഴാണ് കുത്തേറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പള്‍ എസ് ഐ പി വി രാജന്റെ പരാതിയില്‍ പോലീസ് സ്വമേധയാ വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. കാസര്‍കോട് സി ഐ പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Keywords: kasaragod, Kerala, Auto Driver, Attack