city-gold-ad-for-blogger
Aster MIMS 10/10/2023

കുത്തേറ്റ സന്ദീപിന്റെ ചികിത്സയ്ക്ക് ഒന്നര ലക്ഷം വേണം; ആദ്യ തുക നല്‍കിയത് കാസര്‍കോട് സി ഐ പി.കെ സുധാകരന്‍

കാസര്‍കോട്: (www.kasargodvartha.com 12/11/2015) കാസര്‍കോട് നഗരത്തിലെ രാത്രി കാല ഓട്ടോ ഡ്രൈവര്‍ ചൂരി ബട്ടംപാറയിലെ ഐത്തപ്പ പൂജാരിയുടെ മകന്‍ സന്ദീപി (34)നെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. സന്ദീപിന്റെ ശസ്ത്രക്രിയകള്‍ക്ക് ഒന്നര ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചിട്ടുള്ളത്. ഇക്കാര്യം സഹപ്രവര്‍ത്തകരായ ഓട്ടോ ഡ്രൈവര്‍മാര്‍ കാസര്‍കോട് സിഐയോട് പറഞ്ഞപ്പോഴാണ് അദ്ദേഹം 1,000 രൂപ നല്‍കി എല്ലാവരും സഹകരിച്ചാല്‍ പണം കണ്ടെത്താനാകുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചത്.

നഗരത്തിലെ ഡ്രൈവര്‍മാരെല്ലാം അവരാല്‍ കഴിയുന്ന സംഖ്യ ചികിത്സയ്ക്കായി സ്വരൂപിച്ചുവരികയാണ്. സന്ദീപിന്റെ രണ്ട് ശസ്ത്രക്രിയകള്‍ ഇതിനകം നടന്നിട്ടുണ്ട്. കുത്തേറ്റതിനെ തുടര്‍ന്ന് കരളിനും ക്ഷതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കുത്തേറ്റ സന്ദീപ് പ്രാണരക്ഷാര്‍ത്ഥം ഓടി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ വീണപ്പോള്‍ സംഭവം കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ തന്നെ കുത്തിയതാണെന്ന് ആംഗ്യത്തില്‍ കാണിക്കുക മാത്രമാണ് ചെയ്തത്. സന്ദീപിനെ അക്രമിച്ചവരെ കണ്ടെത്താന്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന്‍, കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീമിനെ തന്നെ നിയമിച്ചിട്ടുണ്ട്.
കുത്തേറ്റ സന്ദീപിന്റെ ചികിത്സയ്ക്ക് ഒന്നര ലക്ഷം വേണം; ആദ്യ തുക നല്‍കിയത് കാസര്‍കോട് സി ഐ പി.കെ സുധാകരന്‍


ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റത് പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെവെച്ച്; സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു

കാസര്‍കോട് നഗരത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റു ഗുരുതരം


Keywords:  Kasaragod, Kerala, Stabbed, Attack, Auto Driver, Police, Investigation, Collecting money for Stabbed youth Sandeep's treatment.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL