city-gold-ad-for-blogger
Aster MIMS 10/10/2023

ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റത് പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെവെച്ച്; സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 12/11/2015) കാസര്‍കോട് നഗരത്തിലെ രാത്രികാല ഓട്ടോെ്രെഡവര്‍ ചൂരി ബട്ടംപാറയിലെ ഐത്തപ്പ പൂജാരിയുടെ മകന്‍ സന്ദീപിനെ (34) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം നടന്നത് കാസര്‍കോട് പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെവെച്ച്. കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍വെച്ചാണ് സന്ദീപിനെ അഞ്ജാത സംഘം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കഴുത്തിനും വയറ്റിനും കൈക്കും വെട്ടേറ്റ സന്ദീപിനെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്ദീപിനെ ഓട്ടോയില്‍നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. കുത്തേറ്റ സന്ദീപ് പ്രാണരക്ഷാര്‍ത്ഥം ഓടി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സന്ദീപിനെ കെ എസ് ആര്‍ ടി സി സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് നടന്ന സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ ഇല്ലന്നത് പോലീസിനെ കുഴക്കുകയാണ്. അതുകൊണ്ടുതന്നെ തൊട്ടടുത്ത സി സി ടി വി ക്യാമറയുടെ ദൃശ്യങ്ങള്‍ പോലീസ് പുലര്‍ച്ചെതന്നെ പരിശോധിച്ചുതുടങ്ങിയിട്ടുണ്ട്. അഞ്ചുസ്ഥലനങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അക്രമികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കാസര്‍കോട് ഡി വൈ എസ് പി പി സുകുമാരന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ പി കെ സുധാകരനാണ് കേസന്വേഷിക്കുന്നത്.

സന്ദീപ് കുഴഞ്ഞുവീണ സ്ഥലത്തെ ചോരക്കറ ഫയര്‍ഫോഴ്‌സെത്തി വെള്ളംചീറ്റിയാണ് വൃത്തിയാക്കിയത്.
ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റത് പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെവെച്ച്; സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു

Related News:
കാസര്‍കോട് നഗരത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റു ഗുരുതരം
Keywords: Kasaragod, Kerala, Attack, Stabbed, Auto Driver, Auto driver, Police

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL