city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ സന്ദീപിനെ വധിക്കാന്‍ ശ്രമിച്ച പ്രതികളെകുറിച്ച് സൂചന

കാസര്‍കോട്: (www.kasargodvartha.com 17/11/2015) കാസര്‍കോട് നഗരത്തിലെ രാത്രികാല ഓട്ടോ ഡ്രൈവര്‍ ചൂരി ബട്ടംപാറയിലെ ഐത്തപ്പ പൂജാരിയുടെ മകന്‍ സന്ദീപിനെ (34) കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെകുറിച്ച് പോലീസിന് സൂചന ലഭിച്ചു. നഗരത്തിലെ ചില സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍നിന്നുമാണ് പ്രതികളെകുറിച്ച് സൂചന ലഭിച്ചതെന്നാണ് അറിയുന്നത്.

പ്രതികളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല. കാസര്‍കോട് ഡി വൈ എസ് പിയുടെ മേല്‍നോട്ടത്തില്‍ കാസര്‍കോട് സി ഐ പി കെ സുധാകരന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡാണ് അന്വേഷണം നടത്തിവരുന്നത്. പ്രതികള്‍ ഒന്നില്‍കൂടുതല്‍പേര്‍ ഉള്ളതായാണ് പോലീസ് സൂചിപ്പിക്കുന്നത്.

അതേസമയം മംഗളൂരു യൂനിറ്റി ആശുപത്രിയില്‍ അടിയന്ത്രിര ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. കൈക്കും മറ്റും ചലനശേഷി വീണ്ടുകിട്ടിയിട്ടുണ്ട്. എന്നാല്‍ പ്രതികളെകുറിച്ച് എന്തെങ്കിലും സൂചന നല്‍കാന്‍ സഹായിക്കുന്ന രീതിയില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ല. ആംഗ്യങ്ങള്‍ കാണിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. ഇപ്പോഴും സന്ദീപ് തീവ്ര പരിചരണ വിഭാഗത്തില്‍തന്നെയാണ് കഴിയുന്നത്.
കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ സന്ദീപിനെ വധിക്കാന്‍ ശ്രമിച്ച പ്രതികളെകുറിച്ച് സൂചന


Related News:
ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊല്ലാന്‍ശ്രമിച്ച സംഭവം; ഫോറന്‍സിക് വിദഗ്ദ്ധന്‍ ഓട്ടോറിക്ഷ പരിശോധിച്ചു

കുത്തേറ്റ ഓട്ടോഡ്രൈവറുടെ നിലയില്‍ നേരിയ പുരോഗതി; പോലീസിന് മൊഴിയെടുക്കാനായില്ല

കാസര്‍കോട്ട് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി

കുത്തേറ്റ സന്ദീപിന്റെ ചികിത്സയ്ക്ക് ഒന്നര ലക്ഷം വേണം; ആദ്യ തുക നല്‍കിയത് കാസര്‍കോട് സി ഐ പി.കെ സുധാകരന്‍

ഓട്ടോ ഡ്രൈവര്‍ക്ക് നേരെയുള്ള അക്രമം: അന്വേഷണത്തിനായി ജില്ലാ പോലീസ് ചീഫ് സ്‌പെഷ്യല്‍ ടീമിനെ നിയമിച്ചു

ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച സംഭവം: നഗരത്തില്‍ ഓട്ടോ ഹര്‍ത്താല്‍; ഡ്രൈവര്‍മാര്‍ പ്രകടനം നടത്തി

ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റത് പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെവെച്ച്; സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു

കാസര്‍കോട് നഗരത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റു ഗുരുതരം


Keywords: Kasaragod, Kerala, Auto Driver, Accuse, Police, Sandeep, Stabbed

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL