city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവർച്ച ആസൂത്രണം ചെയ്തത് ഗള്‍ഫില്‍ നിന്നും അരുണ്‍ നാട്ടില്‍ വന്ന ശേഷം; മുഖംമൂടി വാങ്ങിയത് നീലേശ്വരത്തെ കടയില്‍ നിന്നുമെന്നും പ്രതികളുടെ മൊഴി

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.02.2018) റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ മൂന്നംഗ സംഘം കൊലപ്പെടുത്തിയത് കേസിലെ മുഖ്യപ്രതിയായ മക്ലിക്കോട് അള്ളറാട് വീട്ടിലെ അരുണ്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്ന ശേഷം. അരുണും വിശാഖും റനീഷും ജാനകിയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. 2017 ഡിസംബര്‍ 13ന് രാത്രി മുഖംമൂടി ധരിച്ച് ജാനകിയുടെ വീട്ടിലെത്തിയ സംഘം കൃത്യം നടപ്പാക്കുകയാണുണ്ടായത്.

ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം 60,000 രൂപയും 18 പവന്‍ സ്വര്‍ണവുമാണ് പ്രതികള്‍ കവര്‍ച്ച ചെയ്തത്. കവര്‍ച്ച മാത്രം നടത്താനായിരുന്നു സംഘം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ജാനകി തങ്ങളെ തിരിച്ചറിഞ്ഞുവെന്ന് ഉറപ്പായതോടെയാണ് കൊല നടത്തിയത്. ജാനകിയെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്റര്‍ക്കും കുത്തേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം തിരിച്ചെത്തിയ കൃഷ്ണന്‍ മാസ്റ്റര്‍ ഇപ്പോള്‍ ബന്ധുവീട്ടിലാണുള്ളത്. കൊലപാതകത്തില്‍ അരുണിനും വിശാഖിനും റനീഷിനും പങ്കുള്ളതായി ആദ്യ നാളുകളില്‍ ആരും സംശയിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കുറച്ചുകാലം നാട്ടില്‍ ഇവര്‍ സമാധാനത്തോടെ കഴിയുകയായിരുന്നു. ആരും തങ്ങളെ സംശയിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ അരുണ്‍ ഫെബ്രുവരി നാലിന് ഗള്‍ഫിലേക്ക് തിരിച്ചുപോവുകയും ചെയ്തു.

അതേസമയം അരുണ്‍ തന്റെ വിഹിതം വാങ്ങാതെയാണ് ഗള്‍ഫിലേക്ക് പോയത്. മറ്റു പ്രതികള്‍ സ്വര്‍ണം കണ്ണൂരിലും മംഗളൂരുവിലും വില്‍പന നടത്തുകയായിരുന്നു. കണ്ണൂരില്‍ വിറ്റ സ്വര്‍ണത്തിന് 1.20 ലക്ഷവും മംഗളൂരുവില്‍ വിറ്റ സ്വര്‍ണത്തിന് 1.30 ലക്ഷവുമാണ് ലഭിച്ചത്. വിശാഖിന്റെ കൈയ്യില്‍ നിറയെ പണം കണ്ടപ്പോള്‍ സംശയം തോന്നിയ പിതാവാണ് പോലീസില്‍ വിവരമറിയിച്ചത്. ഇതോടെ ജാനകിയുടെ യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്താന്‍ പോലീസിന് സാധിക്കുകയായിരുന്നു.
കവർച്ച ആസൂത്രണം ചെയ്തത് ഗള്‍ഫില്‍ നിന്നും അരുണ്‍ നാട്ടില്‍ വന്ന ശേഷം; മുഖംമൂടി വാങ്ങിയത് നീലേശ്വരത്തെ കടയില്‍ നിന്നുമെന്നും പ്രതികളുടെ മൊഴി

Related News:
ജാനകി വധം; പോലീസ് അന്വേഷണത്തെ സഹായിക്കാന്‍ മുന്നില്‍ നിന്നതും ഘാതക സംഘം, കുളം വറ്റിക്കാനും കത്തി തിരയാനും ഉത്സാഹിച്ചതും ഇവര്‍ തന്നെ

ജാനകി വധം; പ്രതികളുടെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്; എഡിജിപി രാജേഷ് ദിവാന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിക്കും, കവര്‍ച്ചയ്ക്കിടെ പ്രതികളിലൊരാളെ തിരിച്ചറിഞ്ഞത് ജാനകിയെ കൊല്ലാന്‍ കാരണമായതായി മൊഴി

ജാനകി വധം; രണ്ടു പേര്‍ പിടിയില്‍, അറസ്റ്റ് ഉടന്‍, മുഖ്യസൂത്രധാരന്‍ ഗള്‍ഫിലേക്ക് കടന്നു?

ജാനകിവധക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തില്‍ ഒരു ഡി വൈ എസ് പിയെ കൂടി ഉള്‍പ്പെടുത്തി



പുലിയന്നൂര്‍ ജാനകിവധം; പ്രത്യേക അന്വേഷണസംഘം ചെന്നൈയില്‍

പുലിയന്നൂര്‍ ജാനകി വധം; ഘാതകരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന കിട്ടിയതായി വിവരം

ജാനകി വധം; ബിജെപിക്കും സിപിഎമ്മിനും പിന്നാലെ യുഡിഎഫും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി


ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്


ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം

ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു

ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു

ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു




ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kanhangad, Kerala, News, Kasaragod, Crime, Murder-case, Gold, Robbery, Assault, Police, Father, Janaki murder case; Robbery planned after Arun came to Home town.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia