city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജാനകി വധക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാത്തതിനെതിരെ പ്രതിഷേധമുയരുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.02.2018) ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി.വി.ജാനകി വധക്കേസ് ക്രൈംബ്രാഞ്ചിന് വിടാത്തതിനെതിരെ പ്രതിഷേധമുയരുന്നു. കൊല നടന്ന് രണ്ടുമാസമാകാറായിട്ടും കേസിനു തുമ്പുണ്ടാക്കാന്‍ കഴിയാതെ പോലീസ് ആശയക്കുഴപ്പത്തിലാണ്. ഈ സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിനു വിടണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

കഴിഞ്ഞ ഡിസംബര്‍ 14നാണ് ജാനകി വീട്ടിനകത്ത് കൊല്ലപ്പെട്ടത്. റിട്ട. അധ്യാപകനായ ഭര്‍ത്താവ് കൃഷ്ണന് സംഭവത്തില്‍ പരുക്കേറ്റിരുന്നു. രാത്രി 8.30നു ശേഷം നടന്നുവെന്നു കരുതുന്ന സംഭവം മൂന്നു മണിക്കൂറിനുള്ളില്‍ പുറംലോകം അറിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണത്തിലെ വീഴ്ചയായിട്ടാണു ജനങ്ങള്‍ കാണുന്നത്. കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണഗതിയെ തന്നെ ബാധിച്ചു. കുറ്റാന്വേഷണ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനു നേതൃത്വം കൊടുത്തിട്ടും പുരോഗതിയിലേക്ക് എത്താന്‍ കഴിയാത്തത് പോലീസിനെതിരെ വിമര്‍ശനമുയരാന്‍ കാരണമായിട്ടുണ്ട്. ജില്ലയിലെ മറ്റിടങ്ങളില്‍ സമാനമായി നടന്ന കൊലപാതകങ്ങളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തുമ്പുണ്ടാക്കിയ പോലീസിനു പുലിയന്നൂരില്‍ എന്തുപറ്റിയെന്നാണു ജനങ്ങളുടെ ചോദ്യം.

ജാനകി വധക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാത്തതിനെതിരെ പ്രതിഷേധമുയരുന്നു

കേസുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ തരുന്നവര്‍ക്കു രണ്ടു ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചും നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചു യോഗം വിളിച്ചും മുന്നോട്ടുപോയ പോലീസ് അന്വേഷണത്തില്‍ എവിടെയുമെത്താതെ നില്‍ക്കുകയാണ്. കൊലപാതകം നടന്ന വീട്ടിലേക്കു ദിവസവും രാത്രിയും പകലുമായി പോലീസ് എത്തുമ്പോള്‍ പ്രതീക്ഷയോടെയാണു നാട്ടുകാര്‍ കാണുന്നത്.

എന്നാല്‍ സംഭവം നടന്നു മാസം രണ്ടു തികയാറായിട്ടും തുമ്പില്ലാതെ അന്വേഷണം നില്‍ക്കുന്നതില്‍ ജനങ്ങള്‍ നിരാശരാണ്. അതേസമയം, കേസ് ്‌ക്രൈംബ്രാഞ്ചിനു നല്‍കാതെ തന്നെ തെളിയിക്കുമെന്ന നിലപാടിലാണു പോലീസ്. കേസ് ക്രൈംബ്രാഞ്ചിനു നല്‍കണമെന്ന ആവശ്യവുമായി രംഗത്തു വരാന്‍ ആലോചിക്കുകയാണു നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി.

Related news:
ഘാതകനെ പോലീസിനറിയാം; അറസ്റ്റ് ചെയ്യാന്‍ തെളിവുകളില്ല; ജാനകി വധക്കേസ് അന്വേഷണം എങ്ങുമെത്താത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജാനകി വധക്കേസിലെ പ്രതികള്‍ നാട്ടില്‍ തന്നെയുള്ളവരെന്ന് ഉറപ്പിച്ചു; സംശയിക്കുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കും

പുലിയന്നൂര്‍ ജാനകിവധം; പ്രത്യേക അന്വേഷണസംഘം ചെന്നൈയില്‍

പുലിയന്നൂര്‍ ജാനകി വധം; ഘാതകരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന കിട്ടിയതായി വിവരം

ജാനകി വധം; ബിജെപിക്കും സിപിഎമ്മിനും പിന്നാലെ യുഡിഎഫും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി


ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്


ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം

ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു

ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു

ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു




ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Crime, Murder-case, Protest, Police, Action Committee, Natives, Janaki murder case; Native demands crime branch investigation.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia