കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
Dec 2, 2017, 12:30 IST
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം ഇരുപത്തിയൊമ്പത്)
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 02.12.2017) മാര്‍ച്ച് മാസം 4-ാം തീയ്യതി 4 മണിക്ക് ന്യൂഡല്‍ഹിയിലെ ഇന്ത്യാഹാബിറ്റേറ്റ് സെന്ററിലെ പ്രധാന ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങ് എന്റെ ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളിലൊന്നായി. കേരളത്തിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നടത്തിയ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. കാന്‍ഫെഡ് പ്രസ്ഥാനത്തിലൂടെ നേടിയെടുത്ത കര്‍മ്മശേഷി മാത്രമായിരുന്നു എന്റെ കൈമുതല്‍. പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം തന്ന പി. എന്‍. പി യെയും പി. ടി. ബി യെയും എന്നും സ്മരിക്കുകയും ചെയ്യുന്നു. 2001 ഐക്യരാഷ്ട്ര സംഘടന സന്നദ്ധ പ്രവര്‍ത്തന വര്‍ഷമായി ആചരിച്ചു. ഇന്ത്യയില്‍ പ്രസ്തുത വര്‍ഷാചരണത്തിന്റെ ഭാഗമായി മികച്ച സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തി ആദരിക്കാന്‍ യുണൈറ്റഡ് നേഷന്‍സ് വളണ്ടിയേര്‍സും, നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും തീരുമാനിച്ചു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700- ഓളം നോമിനേഷനുകള്‍ ലഭിച്ചു. അതില്‍ നിന്നും തിരഞ്ഞെടുത്ത പത്തുപേര്‍ക്ക് 'ആചാര്യവിനോബാഭാവെ നാഷണല്‍ വളണ്ടിയര്‍ അവാര്‍ഡ്' നല്‍കാന്‍ ജസ്റ്റീസ് വെങ്കടചെല്ലയ്യ ചെയര്‍മാനായ അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി തീരുമാനിച്ചു. കാന്‍ഫെഡ് സംസ്ഥാന ജന: സെക്രട്ടറി ഡോ: കെ ശിവദാസന്‍ പിള്ളയാണ് അവാര്‍ഡിന് പരിഗണിക്കാന്‍ എന്റെ പേര് നോമിനേറ്റ് ചെയ്തത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ കാന്‍ഫെഡ് രംഗത്തെ പ്രവര്‍ത്തനം മാനിച്ചാണ് അവാര്‍ഡിന് എന്നെ തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ ഇതരപ്രദേശത്തുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന വിധത്തിലാണ് ഞാന്‍ നേതൃത്വം കൊടുത്ത താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ എന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.
1. കരിവെള്ളൂരില്‍ ആരംഭിച്ച അനൗപചാരിക തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നൂറുകണക്കിന് നവസാക്ഷരരെയും ഇടയ്ക്ക് പഠനം നിര്‍ത്തിയവരെയും കണ്ടെത്തി പ്രോത്സാഹിപ്പിച്ച ഔപചാരിക പരീക്ഷയ്ക്ക് തയ്യാറാക്കി വിജയം കണ്ടെത്തി.
2. സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിലെ വനിതകളെ പഠനകേന്ദ്രത്തിലേക്ക് ആകര്‍ഷിക്കാന്‍ സംഘടിപ്പിച്ച 'ഗൃഹ സദസ്സുകള്‍'
3. കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ നടത്തിയ മൂന്നുമാസം കൊണ്ട് സാക്ഷരത (മുമ്മാസ) പദ്ധതി.
4. അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസം നല്‍കി നൂറ് കണക്കിന് യുവതീയുവാക്കള്‍ക്ക് ജീവിത മാര്‍ഗം കണ്ടെത്താന്‍ സഹായിച്ച പാന്‍ടെക്ക് എന്ന ജനകീയ സംഘടന രൂപീകരിക്കാന്‍ നേതത്വം നല്‍കി.
5. ഒരു അധ്യാപകനെന്ന നിലയില്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു തന്നെ സന്നദ്ധ പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തി.
വൈവിധ്യമാര്‍ന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക കാട്ടിയ താഴെ പറയുന്ന പത്തുപേര്‍ക്കാണ് പ്രഥമ ആചാര്യവിനോബാഭാവെ നാഷണല്‍ വളണ്ടിയര്‍ അവാര്‍ഡ് ലഭിച്ചത്. മിസ് ജനീന്ദര്‍ അറോറ(രാജസ്ഥാന്‍), സന്‍ജീവ് സച്ചദേവ്(ന്യൂ ഡല്‍ഹി), ആന്റണി വര്‍ക്കി( ഇടുക്കി), ഡോ: നീലംസിങ്ങ്(ഉത്തരപ്രദേശ്), കൂക്കാനം റഹ് മാന്‍ (കേരളം), ഫോ: ജോസഫ് ചിറ്റൂര്‍(കര്‍ണ്ണാടകം), എം. എല്‍. എ നരിസിംഹ റെഡ്ഡി (ആന്ധ്രാപ്രജേശ്), പ്രൊഫ: അരുണ്‍ചാറ്റര്‍ജി (ലുധിയാന), സതീശ് കപൂര്‍(ഹിമാചല്‍ പ്രദേശ്), സുഗന്ധിബാലിഹ (മുബൈ) നൂറുകണക്കിന് പ്രഗത്ഭവ്യക്തികള്‍ നിറഞ്ഞുനിന്ന ഓഡിറ്റോറിയത്തിന്റെ മുന്‍നിരയില്‍ അവാര്‍ഡു വാങ്ങാന്‍ എത്തിയ ഞങ്ങളെ സ്വീകരിച്ചിരുത്തി.
ചടങ്ങില്‍ ഇന്ത്യയിലെ പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ ഡോ: എം. എസ്. സ്വാമിനാഥന്‍ അധ്യക്ഷനായിരുന്നു. സെന്‍ട്രല്‍ പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ. സി പന്തില്‍ നിന്നും അവാര്‍ഡു സ്വീകരിച്ചു. ഒരുപാട് ദു:ഖാനുഭവങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ഉണ്ടായിട്ടുള്ളതിന്റെ ഹൃദയത്തിന് ഒരു കുളിര്‍മ പകരാന്‍ ഈ അവാര്‍ഡ് സഹായിച്ചു. അവാര്‍ഡ് സ്വീകരിക്കാനെത്തിയ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് ആതിഥേയരായ യു. എന്‍ വളണ്ടിയേര്‍സിന്റെയും നാഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെയും പ്രവര്‍ത്തകര്‍ നല്‍കിയ സ്‌നേഹാദരങ്ങള്‍ മനസ്സില്‍ എന്നും മായാതെ നില്‍ക്കും. ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ അശോക ഗ്രൂപ്പിന്റെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയിലാണ് താമസവും ഭക്ഷണവും ഏര്‍പ്പാടു ചെയ്തത്.
മാര്‍ച്ച് 3 മുതല്‍ 7 വരെ ഡല്‍ഹിയില്‍ കഴിയാനുള്ള അവസരം ഞങ്ങള്‍ക്ക് ഒരുക്കിത്തന്നിരുന്നു. ഫോര്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍പേര്‍സണ്‍ സൂസന്‍ ഫെറേര്‍സ് ഫോര്‍ഡ് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഡി. എല്‍ സക്‌സേന, ഡോ: റസിയ ഇസ്മയില്‍ സുല്‍ത്താന്‍, അജയ്. എസ്. മേത്ത, മിസ് ണിറായ് ചാറ്റര്‍ജി എന്നീ പ്രമുഖ വ്യക്തികളെ പരിചയപ്പെടാന്‍ കഴിഞ്ഞതും നേട്ടമായി. ദേശീയ അംഗീകാരം നേടിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്നെ സഹായിച്ച ഒരുപാട് സന്നദ്ധപ്രവര്‍ത്തകരെയും കാന്‍ഫെഡ് പ്രസ്ഥാനത്തെയും, നിര്‍ദേശോപദേശങ്ങള്‍ നല്‍കിയ മഹാന്മാരെയും മനസ്സില്‍ കാത്തുസൂക്ഷിച്ചുകൊണ്ട് ഇനിയും സന്നദ്ധ പ്രവര്‍ത്തനവുമായി മുന്നേറാന്‍ ഈ അവാര്‍ഡ് എന്നെ സഹായിക്കുമെന്നുറപ്പുണ്ട്.
Also Read: 1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം
3.മൊട്ടത്തലയില്‍ ചെളിയുണ്ട
4.ആശിച്ചുപോകുന്നു കാണാനും പറയാനും
5.പ്രണയം, നാടകം, ചീട്ടുകളി
6.കുട്ടേട്ടനൊരു കത്ത്
7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
8.പേര് വിളിയുടെ പൊരുള്‍
9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookanam-Rahman, Award, Nominations, Delhi, Story of my foot steps part-29.