വികസനം കൊതിച്ച് കുമ്പള; സ്വപ്‌നങ്ങൾ പങ്കിട്ട് പഞ്ചായത്ത് പ്രസിഡന്റ്
Sep 21, 2021, 17:54 IST
വനിതകൾ ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ 19
< !- START disable copy paste -->
കൂക്കാനം റഹ്‌മാൻ
www.kasargodvartha.com 21.09.2021) ത്രിതല പഞ്ചായത്ത് ഭരണ ക്രമങ്ങളെക്കുറിച്ച് പൂര്‍ണ ബോധ്യമുളള വ്യക്തിയാണ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറ. കഴിഞ്ഞ ടേമില്‍ (2015-20) കാസര്‍കോട് ബ്ലോക് പഞ്ചായത്ത് മെമ്പറായും, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമാരെ പരിചയപ്പെടുത്തുന്ന ഒരു പംക്തി തുടങ്ങാമെന്ന ആശയം ഉദിച്ചപ്പോള്‍ ആദ്യമായി ഇക്കാര്യം സംസാരിച്ചത് താഹിറയോടായിരുന്നു. പാന്‍ടെക്ക് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു യോഗം കുമ്പളയില്‍ നടന്നപ്പോള്‍ ഉദ്ഘാടനം ചെയ്തത് താഹിറയായിരുന്നു. അന്ന് നേരിട്ടു സംസാരിച്ചതാണിക്കാര്യം. പക്ഷേ ബന്ധപ്പെടാന്‍ കഴിഞ്ഞത് ജില്ലയിലെ മറ്റെല്ലാ വനിതാ പ്രസിഡണ്ടുമാരെ കണ്ടതിനു ശേഷം മാത്രമാണ്.
വ്യക്തിപരമായകാര്യമായാലും, പൊതു കാര്യമായാലും, പഞ്ചായത്ത് ഭരണകാര്യമായാലും ഏതു കാര്യങ്ങള്‍ക്കന്വേഷിച്ചാലും കൃത്യതയാര്‍ന്ന മറുപടി നല്‍കാന്‍ സദാസന്നദ്ധതയാണ് താഹിറ. ചിരിച്ചുകൊണ്ടേ സംസാരിക്കൂ. ലളിതമായി തന്നെ കാര്യങ്ങള്‍ പറയും. പക്ഷം പിടിച്ച് ന്യായീകരിക്കുന്ന നിലപാട് താഹിറയ്ക്കില്ല. നിഷ്പക്ഷമായി തന്നെ പ്രതികരിക്കും. സ്വന്തം വീഴ്ചകളും, സ്വസമുദായത്തില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങളും താന്‍ ഉള്‍ക്കൊളളുന്ന കക്ഷി രാഷ്ട്രിയ നിലപാടുകളില്‍ യോജിക്കാന്‍ പറ്റാത്തതിനെതിരെയും സംസാരിക്കുന്നതില്‍ തന്റേടം കാണിക്കുന്ന വ്യക്തിയാണ് താഹിറയെന്ന് അവരുമായുളള കൂടിക്കാഴ്ചയില്‍ വ്യക്തമായി.
കുമ്പള പഞ്ചായത്തില്‍ 23 വാര്‍ഡുകളാണുളളത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു ഡി എഫിനും ബി ജെ പിക്കും ഒമ്പത് സീറ്റ് വീതം കിട്ടി. എല്‍ ഡി എഫിന് മൂന്ന് സീറ്റും, ഓരോ സീറ്റ് വീതം എസ് ഡി പി ഐക്കും, സ്വതന്ത്രയ്ക്കും കിട്ടി. ബിജെപിയും യുഡിഎഫും തുല്യ നിലയില്‍ നില്‍ക്കുമ്പോള്‍ എസ് ഡി പി ഐയും, സ്വതന്ത്രയും യു ഡി എഫിനെ തുണയ്ക്കാന്‍ എത്തി. അങ്ങിനെ പതിനൊന്നംഗം ബലത്തിലാണ് താഹിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവിയിലെത്തുന്നത്.
പഞ്ചായത്തില്‍ മൂന്നു വര്‍ഷക്കാലം (2005-2008) വരെ റിപ്രൊഡക്റ്റീവ് ചൈല്‍ഡ് ഹെല്‍ത്ത് (ആര്‍ സി എച്ച്) പ്രൊജക്ട് എന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. പഞ്ചായത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഏറെക്കുറെ പഠിക്കുന്നതിന് അതുവഴി സാധിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ ബെല്‍ട്ടില്‍ കാര്യമായ വികസനം നടന്നിട്ടില്ല. അവിടെ പാര്‍ക്കുന്ന ജനങ്ങള്‍ സാമ്പത്തികമായി പിന്നോക്കക്കാരാണ്. മുസ്ലിം വിഭാഗത്തില്‍ കാണപ്പെട്ട ചില വസ്തുതകള്‍ ഇവയാണ്. കുടുംബത്തിലെ അംഗ സംഖ്യ കൂടുതലാണ്, പെണ്‍കുട്ടികളെ കെട്ടിച്ചു കൊടുക്കാന്‍ പല കുടുംബങ്ങളും പ്രയാസപ്പെടുന്നു. എവിടെ നിന്നെങ്കിലും വന്ന് കുമ്പള പ്രദേശത്ത് ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍ക്ക് പെണ്‍കുട്ടികളെ കെട്ടിച്ചു കൊടുക്കും.
www.kasargodvartha.com 21.09.2021) ത്രിതല പഞ്ചായത്ത് ഭരണ ക്രമങ്ങളെക്കുറിച്ച് പൂര്‍ണ ബോധ്യമുളള വ്യക്തിയാണ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറ. കഴിഞ്ഞ ടേമില്‍ (2015-20) കാസര്‍കോട് ബ്ലോക് പഞ്ചായത്ത് മെമ്പറായും, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമാരെ പരിചയപ്പെടുത്തുന്ന ഒരു പംക്തി തുടങ്ങാമെന്ന ആശയം ഉദിച്ചപ്പോള്‍ ആദ്യമായി ഇക്കാര്യം സംസാരിച്ചത് താഹിറയോടായിരുന്നു. പാന്‍ടെക്ക് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു യോഗം കുമ്പളയില്‍ നടന്നപ്പോള്‍ ഉദ്ഘാടനം ചെയ്തത് താഹിറയായിരുന്നു. അന്ന് നേരിട്ടു സംസാരിച്ചതാണിക്കാര്യം. പക്ഷേ ബന്ധപ്പെടാന്‍ കഴിഞ്ഞത് ജില്ലയിലെ മറ്റെല്ലാ വനിതാ പ്രസിഡണ്ടുമാരെ കണ്ടതിനു ശേഷം മാത്രമാണ്.
കുമ്പള പഞ്ചായത്തില്‍ 23 വാര്‍ഡുകളാണുളളത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു ഡി എഫിനും ബി ജെ പിക്കും ഒമ്പത് സീറ്റ് വീതം കിട്ടി. എല്‍ ഡി എഫിന് മൂന്ന് സീറ്റും, ഓരോ സീറ്റ് വീതം എസ് ഡി പി ഐക്കും, സ്വതന്ത്രയ്ക്കും കിട്ടി. ബിജെപിയും യുഡിഎഫും തുല്യ നിലയില്‍ നില്‍ക്കുമ്പോള്‍ എസ് ഡി പി ഐയും, സ്വതന്ത്രയും യു ഡി എഫിനെ തുണയ്ക്കാന്‍ എത്തി. അങ്ങിനെ പതിനൊന്നംഗം ബലത്തിലാണ് താഹിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവിയിലെത്തുന്നത്.
പഞ്ചായത്തില്‍ മൂന്നു വര്‍ഷക്കാലം (2005-2008) വരെ റിപ്രൊഡക്റ്റീവ് ചൈല്‍ഡ് ഹെല്‍ത്ത് (ആര്‍ സി എച്ച്) പ്രൊജക്ട് എന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. പഞ്ചായത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഏറെക്കുറെ പഠിക്കുന്നതിന് അതുവഴി സാധിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ ബെല്‍ട്ടില്‍ കാര്യമായ വികസനം നടന്നിട്ടില്ല. അവിടെ പാര്‍ക്കുന്ന ജനങ്ങള്‍ സാമ്പത്തികമായി പിന്നോക്കക്കാരാണ്. മുസ്ലിം വിഭാഗത്തില്‍ കാണപ്പെട്ട ചില വസ്തുതകള്‍ ഇവയാണ്. കുടുംബത്തിലെ അംഗ സംഖ്യ കൂടുതലാണ്, പെണ്‍കുട്ടികളെ കെട്ടിച്ചു കൊടുക്കാന്‍ പല കുടുംബങ്ങളും പ്രയാസപ്പെടുന്നു. എവിടെ നിന്നെങ്കിലും വന്ന് കുമ്പള പ്രദേശത്ത് ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍ക്ക് പെണ്‍കുട്ടികളെ കെട്ടിച്ചു കൊടുക്കും.
കടം വാങ്ങിയും, ഉളളസ്വത്ത് പണയം വെച്ചും സമാഹരിച്ച തുക സ്ത്രീധനമായും, സ്വർണമായും നല്‍കും. ഒന്നോ രണ്ടോ കുട്ടികളായ ശേഷം അവരെ ഉപേക്ഷിച്ച് കടന്നു കളയുകയാണ് പല ആണുങ്ങളും. ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുടുംബങ്ങളെ നേരിട്ടു കാണാന്‍ ഇടയായിട്ടുണ്ട്. ഇക്കാര്യം പ്രസിഡണ്ടിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആ മേഖലയിലെ രക്ഷിതാക്കള്‍ക്ക് കാര്യമായ ബോധവല്‍ക്കരണവും കൗണ്‍സിലിംഗും നടത്താനുളള പദ്ധതിക്ക് രൂപം നല്‍കുമെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു .
പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിനൊന്നും കുടുംബത്തിന് പ്രശ്‌നങ്ങളില്ല. ചില നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥതയുണ്ട്. രാത്രികാലങ്ങളില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കാറില്ല. അതു മൂലം ചില്ലറ പ്രയാസങ്ങള്‍ അനുഭവപ്പെടാറുണ്ട്. കോണ്‍ട്രാക്ടറും ലീഗിന്റെ പഞ്ചായത്ത് തല സെക്രട്ടറിയുമായ കെ വി യൂസഫാണ് ഭര്‍ത്താവ്. എന്നെ പാര്‍ട്ടി പ്രവര്‍ത്തന രംഗത്തേക്ക് ആകര്‍ഷിച്ചത് ഭര്‍ത്താവിന്റെ പ്രേരണയാണ്. വ്യക്തിപരമായ കാര്യമായാലും, പഞ്ചായത്തിന്റെ ഭരണപരമായ കാര്യമായാലും ഭര്‍ത്താവിനോട് സംസാരിക്കുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. രണ്ട് മക്കളാണ് ഞങ്ങള്‍ക്കുളളത്. ഒമ്പതാം ക്ലാസുകാരിയായ ഫഹീമ ഫാത്തിമയും. അഞ്ച് വയസ്സുകാരനായ മുഹമ്മദ് ഫൗസും.
പുത്തിഗെ പഞ്ചായത്തിലാണ് താഹിറ ജനിച്ചു വളര്‍ന്നത്. വിവാഹിതയായ ശേഷമാണ് കുമ്പളയിലെ ബംബ്രാണയിലെത്തിയത്. എന്റെ ക്ലാസ് മേറ്റായിരുന്നു അംഗഡിമൊഗറിലെ അമീറലി മാഷ്. എന്റെ കുറിപ്പുകളൊക്കെ വായിക്കാറുണ്ട്. പഞ്ചായത്ത് വനിതാധ്യക്ഷന്‍മാരെ കുറിച്ചെഴുതിയത് വായിച്ചിട്ട് ഒരു ദിവസം എന്നെ വിളിച്ചു. 'നിങ്ങള്‍ എന്താ കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറയെ കുറിച്ചെഴുതാത്തത് ?അവളെന്റെ സ്റ്റുഡന്റാണ് . പ്രൈമറി ക്ലാസുമുതലേ അവള്‍ നല്ല സ്മാര്‍ട്ടാണ്.' എന്നൊക്കെ ഇക്കാര്യം ഞാന്‍ താഹിറയോട് സൂചിപ്പിക്കുകയും ചെയ്തു. ഇന്നും താഹിറ സ്മാര്‍ട്ടു തന്നെ. 2010 മുതല്‍ വനിതാ ലീഗിന്റെ പ്രവര്‍ത്തകയാണ്. ഇപ്പോള്‍ വനിതാ ലീഗിന്റെ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ മെമ്പറുമാണ്.
മുസ്ലിം സ്ത്രീയെന്ന നിലയില്‍ പൊതു പ്രവര്‍ത്തനത്തിന് വിഘാതമുണ്ട്. പക്ഷേ അതിനെയൊക്കെ അതിജീവിക്കാനുളള കരുത്ത് ഞാന്‍ നേടിക്കഴിഞ്ഞു. പുരുഷ മേധാവിത്വമൊക്കെ ഇന്നും നിലനില്‍ക്കുന്നുണ്ട്. അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മുന്നോട്ട് പോവുകയേ രക്ഷയുളളൂ. ചില പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ടെന്‍ഷന്‍ അനുഭവപ്പെടാണുണ്ട്. പക്ഷേ അത്തരം ടെന്‍ഷനുകള്‍ പുറത്തുകാണിക്കില്ല. അതിനെ മറികടക്കാനും പഠിച്ചു കഴിഞ്ഞു.
പഞ്ചായത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്. ഞാനും ഒരു സ്ത്രീയല്ലേ അവര്‍ അനുഭവിക്കുന്ന പ്രശ്‌നം സ്വാതന്ത്യത്തോടെ പുറത്തിറങ്ങാനും. ഇടപെടാനും സാധിക്കുന്നില്ല എന്നതാണ്. വിദ്യാഭ്യാസ രംഗത്ത് ദരിദ്രമേഖലയിലെ സ്ത്രികള്‍ക്ക് മുന്നോട്ട് പോവാന്‍ കഴിയുന്നില്ല. ഇവര്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഒരു മുന്‍ പഞ്ചായത്തംഗത്തെ ഞങ്ങള്‍ ക്ഷണിച്ചു കൊണ്ടുപോയി. സ്ത്രീകളുടെ ഒരു യോഗം ഉല്‍ഘാടനം ചെയ്യിച്ച കാര്യമാണ് ഓര്‍മ്മ വന്നത്. അദ്ദേഹം ആ യോഗത്തില്‍ പ്രസ്താവിച്ചത് 'പുരുഷന്‍മാരില്ലെങ്കില്‍ പെണ്ണുങ്ങള്‍ എങ്ങിനെ ജീവിക്കും' എന്നാണ് സ്ത്രീകള്‍ക്ക് തൊഴിലില്ലാത്ത പ്രശ്‌നമുണ്ട്.
തൊഴിലുറപ്പ് പോലുളള പ്രവൃത്തികള്‍ക്ക് പോവാന്‍ ദാരിദ്രാവസ്ഥയിലാണെങ്കിലും മുസ്ലിം സ്ത്രികള്‍ തയ്യാറാവുന്നില്ല. കുടുംബശ്രീ പോലുളള പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നില്ല. ഗള്‍ഫ് മേഖലയില്‍ നിന്നൊക്കെ കൊറോണ പ്രതിഭാസം മൂലം നിരവധി ചെറുപ്പക്കാര്‍ തിരിച്ചു വരുന്നുണ്ട്. അവരും തൊഴിലൊന്നുമില്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ട്. ഇതിനും പരിഹാരം കാണേണ്ടതുണ്ട്.
ടൗണ്‍ഷിപ്പായി വളരാനുളള സാധ്യത ഉണ്ടെങ്കിലും ടൗണില്‍ വേണ്ടത്ര സ്ഥല സൗകര്യം ഇല്ലാത്തതിനാല്‍ തിങ്ങി ഞെരുങ്ങിയാണ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റാന്‍ഡും സ്ഥല സൗകര്യമില്ലാത്തതിന്റെ പരുങ്ങലിലാണ്. ഇവിടെ നല്ലൊരു ഷോപ്പിംഗ് കോംപ്ലക്‌സും ഉയര്‍ന്നു വരേണ്ടതുണ്ട. ടോയ്‌ലറ്റ് സൗകര്യത്തിന്റെ അപര്യാപതതയുണ്ട്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് കുമ്പള ടൗണില്‍ എത്തിപ്പെടുത്തത്. മാലിന്യ പ്ലാന്റു നിര്‍മ്മാണവും പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്.
ഇവിടെ വിദ്യഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. സെല്‍ഫ് ഫിനാന്‍സ് കോളജായി പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജ് ടൗണിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളായ വിമണ്‍സ് കോളേജ്, അക്കാദമി, മഹാത്മ കോളേജ് എന്നിവയില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി എത്തുന്നുണ്ട്. പഞ്ചായത്തില്‍ മൂന്ന് ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കുളുകളുണ്ട്. കുമ്പള, മൊഗ്രാല്‍, കൊടിയമ്മ എന്നിവിടങ്ങളിലാണ് അവ സ്ഥിതി ചെയ്യുന്നത്.
പഞ്ചായത്ത് പ്രസിഡണ്ട് പ്ലസ്ടു വരെ മാത്രമേ ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടുളളൂവെങ്കലും, പൊതു മേഖലയിലെ പ്രവര്‍ത്താനാനുഭവം മൂലം മിക്ക കാര്യങ്ങളിലും അറിവു നേടിയിട്ടുണ്ട്. അവരുടെ പ്രസംഗ ശൈലി കേട്ടുകഴിഞ്ഞാല്‍ താഹിറയുടെ അറിവിന്റെ വ്യപ്തി നമുക്ക് തിരിച്ചറിയാന്‍ പറ്റും. മൂന്ന് എസ് സി/എസ് ടി കോളനികളുണ്ട്. കുണ്ടങ്കാറടുക്ക കോളനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ധാരാളം നടപ്പിലാക്കിയിട്ടുണ്ട്. അവിടെ ഒരു കോടി രൂപ കോളനിയില്‍ വീടു വെക്കാന്‍ അനുവദിച്ചിരുന്നു. അവിടെ കുഷ്ഠരോഗം ബാധിച്ച കുറച്ചു പേരുണ്ട്. അതിനുളള ചികില്‍സയും മറ്റും സംഘടിപ്പിച്ചു വരുന്നുണ്ട്. ഇവരുടെ ജീവിത പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കാന്‍ രണ്ട് പ്രമോട്ടര്‍മാരും ഊര് മൂപ്പന്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്.
കുമ്പള ഗ്രാമത്തിന്റെ പേര് ലോക ശ്രദ്ധയിലേക്ക് കൊണ്ടു വന്ന നിരവധി പ്രതിഭകളും ഇവിടുത്ത്കാരായിട്ടുണ്ട്. അതില്‍ പ്രധാനിയാണ് ക്രിക്കറ്റ് താരം അനില്‍ കുബ്ലെ, അറിയപ്പെടുന്ന കബഡി താരം ജഗദീഷ് കുബ്ല, പ്രമുഖ ന്യൂറോ സര്‍ജന്‍ ഡോ. യൂസഫ് കുബ്ല തുടങ്ങിയവർ. പഞ്ചായത്തില്‍ കൊഴിഞ്ഞുപോകുന്ന കുട്ടികളില്ലായെന്നു തന്നെ പറയാം. മള്‍ട്ടിഗ്രേഡ് ലേണിംഗ് സെന്റര്‍ അഞ്ചെണ്ണമുണ്ട്. 41 അങ്കണ്‍വാടികളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു പാട് മാറ്റം വരേണ്ട പഞ്ചായത്താണിത്. വരുമാനത്തില്‍ വളരെ മുന്നിട്ടു നില്‍ക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് കുമ്പള. പഞ്ചായത്ത് കെട്ടിടം ഇടുങ്ങിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു അതൊരു നല്ല കെട്ടിടത്തിലേക്ക് മാറണം ബസ് സ്റ്റാന്‍ഡ് നവീകരണം നടക്കണം. കച്ചവടവ്യാപാര സ്ഥാപനങ്ങള്‍ പ്ലാന്‍ ചെയ്ത് നിര്‍മ്മിക്കണം. ഇതൊക്കെ ആയാല്‍ തന്നെ കുമ്പളയുടെ മുഖച്ഛായ മാറും. പഞ്ചായത്ത് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുണ്ട്. മുനിസിപ്പാലിറ്റിയായി ഉയരാന്‍ സാധ്യതയുളള പഞ്ചായത്താണിത്. വരുന്ന അഞ്ച് വർഷം കൊണ്ട് ഈ മാറ്റങ്ങളെല്ലാം സാധ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണ സമിതിക്ക് കഴിയട്ടെയെന്ന് നമുക്ക് ആശംസിക്കാം.

Keywords: Kookanam-Rahman, Panchayath-Member, Article, Panchayath, Woman, Pilicode, Kerala, Members, Kumbala wants development; Panchayat President sharing same dreams.