city-gold-ad-for-blogger

കനത്ത മഴയ്ക്കിടയിലും വീര്യം ചോരാതെ ഖാസി സമരം 42 ദിവസം പിന്നിട്ടു

പിന്തുണയുമായി ദേളി ജംഗ്ഷന്‍ ജമാഅത്ത്, മഞ്ഞംപാറ ജമാഅത്ത് ഐക്യവേദി, ഖിദ്മത്തുല്‍ ഇസ്‌ലാം സംഘം ദേളി

കാസര്‍കോട്: (www.kasargodvartha.com 10/06/2016) കാലവര്‍ഷം കനത്തിട്ടും സമരവീര്യം ചോരാതെ ഖാസി സി.എം. ഉസ്താദ് അനിശ്ചിതകാല സമരം 42 ദിവസം പിന്നിട്ടു. 42-ാം ദിവസത്തെ സമരത്തിന് പിന്തുണയുമായി മഞ്ഞംപാറ ജമാഅത്ത് ഐക്യവേദി ഭാരവാഹികള്‍, ദേളി ജംഗ്ഷന്‍ ജമാഅത്ത് ഭാരവാഹികള്‍, ഖിദ്മത്തുല്‍ ഇസ്‌ലാം സംഘം തുടങ്ങിയവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ യു.എ.ഇ ദേളി ജംഗ്ഷന്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി ഷരീഫ് തായത്തൊടി ഉദ്ഘാടനം ചെയ്തു. ഖാസി കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരവുമായി സഹകരിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതുവരെ ദേളി ജംഗ്ഷന്‍ ജമാഅത്ത് കമ്മിറ്റിയുടെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നൂറുദ്ദീന്‍ ഡി.എ, തസ്‌ലിം ദേളി, ഷരീഫ്. കെ.എച്ച്, അബ്ദുര്‍ റഹ് മാന്‍ കട്ടക്കാല്‍, അസീസ് കെ.എച്ച്, അഷ്‌റഫ് ലണ്ടന്‍, കൗഫുദ്ദീന്‍ ചെങ്കള, ബുര്‍ഹാന്‍ ദേളി, തസ്‌ലിം ദേളി, ആബിദ്, ബഷീര്‍, ഹമീദ്. കെ.പി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും സലാം ചെമ്പരിക്ക നന്ദിയും പറഞ്ഞു.
കനത്ത മഴയ്ക്കിടയിലും വീര്യം ചോരാതെ ഖാസി സമരം 42 ദിവസം പിന്നിട്ടു



ഖാസി കേസ്: സമരം 36-ാം ദിവസം പിന്നിട്ടു; ഐക്യദാര്‍ഢ്യവുമായി എസ് വൈ എസ്, എസ് എസ് എഫ് നേതാക്കള്‍












Keywords:  Kasaragod, Kerala, C.M Abdulla Maulavi, Death, Protest,  Khazi case: protest 42nd day.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia