ഖാസി കേസ്: സമരം 36-ാം ദിവസം പിന്നിട്ടു; ഐക്യദാര്‍ഢ്യവുമായി എസ് വൈ എസ്, എസ് എസ് എഫ് നേതാക്കള്‍
Jun 4, 2016, 18:13 IST
ചെമ്പരിക്ക ഖാസിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരാന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണം- പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി
കാസര്‍കോട്: (www.kasargodvartha.com 04.06.2016) ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഖാസിയുടെ കുടുംബവും ജനകീയ സമര സമിതിയും നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ് വൈ എസ്, എസ് എസ് എഫ്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന - ജില്ലാ നേതാക്കള്‍ സമര പന്തലിലെത്തി. സമരത്തിന്റെ 36-ാം ദിവസം സമര പന്തലില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പരിപാടി ഉദ്ഘാടനം ചെയ്തു.
ഖാസി കേസ്: അനിശ്ചിതകാല സമരത്തില്‍ പിഡിപിയുടെ സജീവ സാന്നിധ്യമുണ്ടാകും: യൂനുസ് തളങ്കര

സമൂഹത്തിലെ വലിയൊരു പണ്ഡിതന്റെ മരണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ഇതു വരെയും കഴിയാത്തത് വേദനാജനകമായ കാര്യമാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖാസിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സി ബി ഐ പോലുള്ള ഉന്നത ഏജന്‍സികളെ ഏല്‍പിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സുന്നി പ്രസ്ഥാനമായിരുന്നു. ഇപ്പോള്‍ കുടുംബവും സമര സമിതിയും സമര രംഗത്താണ്. സമരത്തിന് സുന്നി പ്രസ്ഥാനം എല്ലാ പിന്തുണയും നല്‍കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി കൂട്ടിച്ചേര്‍ത്തു.
എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ഇത്തിഹാദ് മുഹമ്മദ് ഹാജി, പി ഇ താജുദ്ദീന്‍, ഹുസൈന്‍ മുട്ടത്തൊടി, അബ്ദുസ്സലാം ചെമ്പരിക്ക, അബ്ദുല്ല മൗലവി കുമ്പടാജെ തുടങ്ങിയവര്‍ സംബന്ധിച്ചു. സമര സമിതി നേതാവ് ഡോ. സുരേന്ദ്രന്‍ നേതാക്കളെ അഭിവാദ്യം ചെയ്തു.
ഖാസി കേസ്: അനിശ്ചിതകാല സമരത്തില്‍ പിഡിപിയുടെ സജീവ സാന്നിധ്യമുണ്ടാകും: യൂനുസ് തളങ്കര
കാസര്‍കോട്: (www.kasargodvartha.com 04.06.2016) ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനുവേണ്ടി പുതിയ ബസ് സ്റ്റാന്‍ഡിലെ ഒപ്പു മരച്ചോട്ടില്‍ ഖാസി സി എം അബ്ദുല്ല മൗലവി ജനകീയ ആക്ഷന്‍ കമ്മറ്റിയും കുടുംബവും നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി പി ഡി പി നേതാക്കളെത്തി.
ആറു വര്‍ഷമായി നിലനില്‍ക്കുന്ന ദുരൂഹത പുറത്തുകൊണ്ടുവരാന്‍ കഴിയാത്ത നിയമപാലകര്‍ ആരുടെയോ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഖാസിയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ ഈ രാജ്യത്തുണ്ടെന്നും സമരത്തില്‍ പിഡിപിയുടെ സജീവ സാന്നിധ്യമുണ്ടാകുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി യൂനസ് തളങ്കര പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍, സാദിഖ് മുളിയടുക്കം, സയ്യിദ് മുഹമ്മദ് സദാത്ത് തങ്ങള്‍, മുഹമ്മദ് കുഞ്ഞി മൗവ്വല്‍, അബ്ദുല്ല ബദിയടുക്ക, അബ്ദുല്ല കുണിയ, നാരായണന്‍, രാജന്‍, മൊയ്തീന്‍ ബേക്കല്‍, അസീസ് കുട്ടിയാളം, ശാഫി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Khaz, Kasaragod, Kerala, Case, Protest, SYS, SSF, Chembarika, C.M Abdulla Maulavi, Pallangod Abdul Khadir Madani.