city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇവര്‍ മഹറിന്റെ വിജയശില്‍പികള്‍

ബേക്കല്‍: (www.kasargodvartha.com 05/04/2015) ഗോള്‍ഡ് ഹില്‍ ഹദ്ദാദ് മഹര്‍ 2015 സമൂഹ വിവാഹം വന്‍ വിജയമാക്കുന്നതിന് ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന് പിന്നില്‍ അണിനിരക്കാന്‍ ബേക്കലുകാര്‍ മടികാണിച്ചില്ല. അവരെല്ലാം തന്നെ പ്രായ വ്യത്യാസം നോക്കാതെ വിജയത്തിനായി അഹോരാത്രം പ്രയത്‌നിച്ചു. നിര്‍ധന യുവതീ യുവാക്കള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കുന്ന മഹനീയ കര്‍മം, മഹര്‍ 2015ന്റെ പ്രവര്‍ത്തനങ്ങളില്‍ അവരെല്ലാം ഭാഗവാക്കായി.

ദിവസങ്ങള്‍ക്ക് മുമ്പേ സ്റ്റേജ് ഒരുക്കി. പിന്നെ ഗതാഗത സൗകര്യവും. കൊടുംചൂടില്‍ ദാഹിച്ചു വലയുന്നവര്‍ക്ക് കുടിവെള്ളം. സമൂഹ വിവാഹത്തിന്റെ ഭാഗമായെത്തിയ ജനങ്ങള്‍ക്കുള്ള വിവാഹ സദ്യ. എല്ലാം ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഭംഗിയായി തന്നെ നിര്‍വഹിച്ചു. വരുന്ന അതിഥികളെ അവര്‍ എല്ലാവരും ഒത്തൊരുമയോടെ സ്വീകരിച്ചു.

എന്തിനധികം, ഈ പുണ്യപ്രവര്‍ത്തിയില്‍ സംബന്ധിക്കാന്‍ വേണ്ടിമാത്രം സ്വന്തം വീടുകളിലെ കല്യാണമെന്ന പോലെ യു.എ.ഇ, ഖത്തര്‍, ഒമാന്‍, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി പേരാണ് അവധിയെടുത്ത് നാട്ടിലെത്തിയത്. കൊടും ചൂട് സഹിച്ച് ഗതാഗതം നിയന്ത്രിക്കാനായി റോഡിലിറങ്ങിയ യുവാക്കളും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ മഹറിന്റെ വിജയത്തിനായി പ്രയത്‌നിച്ചു.

ഷബീര്‍ ബ്ലാക്ക്, ഫസല്‍ അബ്ദുല്‍ ഹമീദ്, ഹനീഫ് പി.എച്ച്, അമീര്‍ മസ്താന്‍, ഹസീബ്, അക്‌സര്‍ മുഹമ്മദ്, മന്‍സൂര്‍ അബ്ബാസ് ഹാജി, സലീം മുഹമ്മദ്, അബ്ബാസ് മൗവ്വല്‍, അഷ്‌റഫ് മുഹമ്മദ്, ഷാനിദ് ഹോണ്ടസ, ഷനീജ് റഹ് മാന്‍, നാദിര്‍ഷ നാദു, ഹാരിസ് ബി.ടി, ഹാരിസ് അബ്ബാസ്, ഹക്കീം ചിന്നന്‍, ബഷീര്‍ മുഹമ്മദ്കുഞ്ഞി, അസ്‌റുദ്ദീന്‍, ജവാദ്, ഹബീബ്, ഫാരിസ്, ആരിഫ് നുജൂം, റഫീഖ് നുജൂം, നവാസ് ഹനീഫ, ഹക്കീം കെ.എഫ്, ആബിദ്, ഫൈസല്‍, സലീം കൊപ്ര, അബ്ദുല്‍ റഹ് മാന്‍, അബ്ദുല്ല സൂപ്പി, നൗഷാദ് അസ് വാജ്, സാജിദ് മൊയ്തു, റാസിഖ് ഹദ്ദാദ്, സനാഫ് അലവി, ഷരീഫ് അലവി, സിറാജ്, റാഷിദ്, കബീര്‍ മൊയ്തു, ബാത്ത ഹദ്ദാദ്, സിറാജ് മുഹമ്മദ്കുഞ്ഞി, സക്കരിയ, ബാസിത്ത് ഹദ്ദാദ്, റസാഖ് അബ്ദുര്‍ റഹ് മാന്‍, അസീസ് സലാം, അബ്ദുല്ല, അര്‍ഷാദ്, മജീദ് കൊപ്ര, റഫീഖ് ഹദ്ദാദ്, റഷീദ് ഐഡിയല്‍, ഇഖ്ബാല്‍ ഐഡിയല്‍, സാലിഹ് മൊയ്തു, നാസര്‍ മൗവ്വല്‍, മൊയ്തു മൗവ്വല്‍, ശംസുദ്ദീന്‍, ഹക്കീം പി.ടി, റിയാസ് ഹദ്ദാദ്, സിയാദ് പോപ്, ഡി.ജെ യൂനു, നസീര്‍ തൃശൂര്‍, നൗഷാദ് അബ്ദുര്‍ റഹ് മാന്‍, ഷുഹൈബ്, ഷഫീര്‍, മുജീബ്, ഷംസീര്‍, സൈനുദ്ദീന്‍, സക്കീര്‍, ഷാഹിദ്, റിയാസ്, റഹ് മാന്‍, ഇബ്രാഹിം പാറ, ഇബ്രാഹിം ഹംസ, പാറ മുഹമ്മദ്, ഖാസിം പാറ, അസീസ് ബുര്‍ജ് ഖലീഫ, ഫയാസ്, സലീല്‍, ചോണായി മുഹമ്മദ്, ജംഷി ഹദ്ദാദ്, ഫയാസ് ഐഡിയല്‍, ഇഖ്ബാല്‍ ബഷീര്‍, മന്‍സൂര്‍ മമ്മു, ഹാരിസ് ടി.സി, താജു ഹംസ, ഉമ്പുഞ്ഞി ഇങ്ങനെ തിളങ്ങുന്നു ആ പേരുകള്‍. ഇങ്ങിനെ നാട്ടിലെ ഒട്ടുമിക്ക എല്ലാവരും മഹറിന്റെ കണ്ണികളായി. ഇവരോടൊക്കെ മഹറിന്റെ വിജയത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ഏകസ്വരത്തില്‍ പറയാനുണ്ടായിരുന്നത് ഒന്നുമാത്രം, ഞങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

നൂറുകണക്കിന് വളണ്ടിയര്‍മാരുടെ ദിവസങ്ങളായുള്ള അധ്വാനത്തിന്റെ ഫലമായി മഹര്‍ 2015 അതിന്റെ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണതിയിലെത്തിയപ്പോള്‍ നാടും നഗരവും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പരിപാടി വീക്ഷിക്കുന്നവരുമെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സന്മനസ്സര്‍ക്കും മനസ്സാ, വാചാ നന്ദി അറിയിക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഇവര്‍ മഹറിന്റെ വിജയശില്‍പികള്‍

ഇവര്‍ മഹറിന്റെ വിജയശില്‍പികള്‍

Related News: 

മഹര്‍ 2015 ചരിത്രമായി; 16 യുവതീ യുവാക്കള്‍ക്ക് മംഗല്യ സാഫല്യം

മഹര്‍ പോലുള്ള സാമൂഹ്യ ഉത്തരവാദിത്വമുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും: മുക്താര്‍ അബ്ബാസ് നഖ് വി

ബേക്കലിന് ഉത്സവായി മഹര്‍, താരമായി ഇഖ്ബാല്‍

മഹറിന്റെ തണലില്‍ ശരണ്യയും സരിതയും പ്രീതയും സുമംഗലികളായി; ചരിത്ര മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ മാത്രം, കേന്ദ്രമന്ത്രിയെത്തും

കാരുണ്യനിലാവായി ഗോള്‍ഡ് ഹില്‍ മഹര്‍ 2015; 17 യുവതീ-യുവാക്കള്‍ക്ക് 5 ന് മംഗല്യം





Keywords : Kasaragod, Bekal, Natives, Friend, Club, Programme, Winners, Gold Hill Haddad, Mahar 2015, Iqbal Abdul Hameed. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia