city-gold-ad-for-blogger

ഗോള്‍ഡ് ഹില്‍ മഹര്‍ -2015: സമൂഹ വിവാഹ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ബേക്കല്‍: (www.kasargodvartha.com 18.01.2015) മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ അഞ്ച് വരെ ബേക്കല്‍ ഹദ്ദാദ് നഗറില്‍ നടക്കുന്ന 15 നിര്‍ധനരായ പെണ്‍കുട്ടികളുടെ സമൂഹ വിവാഹം ഗോള്‍ഡ് ഹില്‍ മഹര്‍ 2015 ന്റെ സംഘാടക സമിതി ഓഫീസ് പാണക്കാട് സയ്യിദ് മുനവര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ മത - സാമൂഹ്യ - രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

സംഘാടക സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. അപേക്ഷാ ഫോറം വിതരണോദ്ഘാടനം സമസ്ത മുശാവറ അംഗവും ഹദ്ദാദ് നഗര്‍ ഖാസിയുമായ പി.എം ഇബ്രാഹിം മുസ്‌ല്യാര്‍ നിര്‍വഹിച്ചു. ബേക്കല്‍ എസ്.ഐ നാരായണന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. അരവത്ത് പൂവാണം ക്ഷേത്രത്തിന്റെയും, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെയും ഭാരവാഹികളായ ശിവരാമന്‍ അരവത്തും, സിഎച്ച് നാരായണനും മുനവ്വറലി തങ്ങളില്‍ നിന്നും അപേക്ഷ ഫോറം ഏറ്റുവാങ്ങി.

ഉദുമ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, അഡ്വ. സി.കെ. ശ്രീധരന്‍, അസീസ് കടപ്പുറം, സയ്യിദ് കെ.പി.എസ് തങ്ങള്‍, അഡ്വ. പി.കെ. ഫൈസല്‍, തൊട്ടി സാലിഹ് ഹാജി, ഹദ്ദാദ് നഗര്‍ ഖത്തീബ് ശംസുദ്ദീന്‍ ലത്വീഫി പട്ടാമ്പി, ഫസലുല്‍ ഹമീദ്, അഷ്‌റഫ് മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അമീര്‍ മസ്താന്‍ സ്വാഗതവും ഹനീഫ കുന്നില്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഗോള്‍ഡ് ഹില്‍ മഹര്‍ -2015: സമൂഹ വിവാഹ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Keywords : Bekal, Office, Inauguration, Kasaragod, Kerala, Marriage, Sayyed Munaver Ali Shihab Thangal, Mahar 2015. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia