city-gold-ad-for-blogger
Aster MIMS 10/10/2023

മഹര്‍ 2015ന് ഹദ്ദാദ് നഗര്‍ ഒരുങ്ങി: വേദി ഷൈഖ് സായിദ് മസ്ജിദ് മാതൃകയില്‍; 15 പെണ്‍കുട്ടികള്‍ മംഗല്യപന്തലിലേക്ക്

ബേക്കല്‍: (www.kasargodvartha.com 27/03/2015) ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ്ഹില്‍ മഹര്‍ 2015 ന് ഹദ്ദാദ്‌നഗര്‍ ഒരുങ്ങി. ഏപ്രില്‍ അഞ്ചിന് ഹദ്ദാദ് നഗറില്‍ വെച്ചാണ് നിര്‍ധനരായ 15 പെണ്‍കുട്ടികളുടെ വിവാഹം നടക്കുന്നത്. പ്രമുഖ പണ്ഡിതന്‍മാരുടെയും ആത്മീയ നേതാക്കളുടെയും നേതൃത്വത്തിലാണ് പരിപാടി.  കേന്ദ്ര-സംസ്ഥാന മന്ത്രിമാരും മത-സാമൂഹ്യ-സാംസ്‌കാരിക നായകരും സംബന്ധിക്കും.

മഹര്‍ 2015 ന് മുന്നോടിയായി ശനിയാഴ്ച മുതല്‍ മതവിഞ്ജാന സദസ്സും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11 മണിക്ക് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കും.  മഹര്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും പ്രമുഖ വാഗ്മി നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ്, യു.എ.ഇ. എക്‌സ്‌ചേഞ്ച് സി.ഇ.ഒ. സുധീര്‍കുമാര്‍ ഷെട്ടി എന്നിവര്‍ മുഖ്യാഥിതികളായിരിക്കും. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, എം.സി. ഖമറുദ്ദീന്‍, സാജിദ് മൗവ്വല്‍, അജിത്കുമാര്‍ ആസാദ്, എം.സി. ഹനീഫ മൗവ്വല്‍, ഹദ്ദാദ് നഗര്‍ ഖത്തീബ് ഷംസുദ്ദീന്‍ ലത്തീഫി പട്ടാമ്പി തുടങ്ങിയവര്‍ സംബന്ധിക്കും.

മഹര്‍ കണ്‍വീനര്‍ അമീര്‍ മസ്താന്‍ സ്വാഗതവും, പി.കെ. ഹനീഫ നന്ദിയും പറയും. രാത്രി നടക്കുന്ന മതപ്രഭാഷണ പരമ്പര ഹദ്ദാദ് നഗര്‍ ഖാസി പി.എം. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. കെ.കെ. സിറാജുദ്ദീന്‍ ബാഖവി ഇടുക്കി മുഖ്യ പ്രഭാഷണം നടത്തും. ഹദ്ദാദ് നഗര്‍ ജമാഅത്ത് പ്രസിഡണ്ട് ബി.കെ. സൂപ്പിഹാജി മുഖ്യാഥിതിയായിരിക്കും. പരിപാടിക്കായി ഹദ്ദാദ് നഗര്‍ ജുമാമസ്ജിദിന് സമീപം കൂറ്റന്‍ വേദിയാണ് ഒരുങ്ങുന്നത്. അബൂദാബിയിലെ ഷൈഖ് സായിദ് മസ്ജിന്റെ മാതൃകയിലാണ് വേദി.

പള്ളിക്കരയിലെ ശില്‍പി ഡെന്‍സണ്‍ ആന്റണിയും കാഞ്ഞങ്ങാട്ടെ ഐമാക്‌സ് ഗ്രൂപ്പിന്റെ പാര്‍ട്ണറുമായ ബേക്കല്‍ ഖിള്‌രിയ നഗറിലെ ആബിദും കൂടിയാണ് ഈ കൂറ്റന്‍ വേദി രൂപകല്‍പന ചെയ്തിരിക്കുന്നത്. പത്തോളം തൊഴിലാളികള്‍ രാപ്പകല്‍ ജോലി ചെയ്താണ് വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മഹര്‍ 2015ന് ഹദ്ദാദ് നഗര്‍ ഒരുങ്ങി: വേദി ഷൈഖ് സായിദ് മസ്ജിദ് മാതൃകയില്‍; 15 പെണ്‍കുട്ടികള്‍ മംഗല്യപന്തലിലേക്ക്

മഹര്‍ 2015ന് ഹദ്ദാദ് നഗര്‍ ഒരുങ്ങി: വേദി ഷൈഖ് സായിദ് മസ്ജിദ് മാതൃകയില്‍; 15 പെണ്‍കുട്ടികള്‍ മംഗല്യപന്തലിലേക്ക്

മഹര്‍ 2015ന് ഹദ്ദാദ് നഗര്‍ ഒരുങ്ങി: വേദി ഷൈഖ് സായിദ് മസ്ജിദ് മാതൃകയില്‍; 15 പെണ്‍കുട്ടികള്‍ മംഗല്യപന്തലിലേക്ക്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL