city-gold-ad-for-blogger

മഹറിന്റെ തണലില്‍ ശരണ്യയും സരിതയും പ്രീതയും സുമംഗലികളായി; ചരിത്ര മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ മാത്രം, കേന്ദ്രമന്ത്രിയെത്തും

ബേക്കല്‍: (www.kasargodvartha.com 04/04/2015) ഗോള്‍ഡ് ഹില്‍ മഹര്‍ 2015 ന്റെ തണലില്‍ ശരണ്യയ്ക്കും, സരിതയ്ക്കും പ്രീതക്കും മംഗല്യ സാഫല്യം. മൂക്കൂടിലെ ടി. രാജേഷാണ് പൂച്ചക്കാട്ടെ ശരണ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. പൂച്ചക്കാട് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ശനിയാഴ്ച രാവിലെ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ നീലേശ്വരത്തെ രഞ്ജിത്ത് കോട്ടപ്പാറയിലെ സരിതയ്ക്ക് വരണമാല്യം ചാര്‍ത്തി.

തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തില്‍ വെച്ചാണ് പള്ളിക്കരയിലെ പ്രീതയുടെ കഴുത്തില്‍ പാണത്തൂരിലെ ജയന്‍ താലിചാര്‍ത്തിയത്. പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. ബാലകൃഷ്ണന്‍, ട്രഷറര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, പൂബാണംകുഴി ക്ഷേത്ര ഭാരവാഹി ശിവരാമന്‍, തസ്‌ലീം ഐവ, കാപ്പില്‍ കെ.ബി.എം ഷെരീഫ്, നാസര്‍ ഇറാനി എരിയാല്‍, മഹറിന്റെ ഭാരവാഹികളായ അമീര്‍ മസ്താന്‍, ഫസ്‌ലു ഹമീദ്, ഹനീഫ് പി.എച്ച്, അബ്ദുര്‍ റഹ്മാന്‍ ടി.കെ.എസ്, ഹസീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഞായറാഴ്ച രാവിലെ 10 മണിക്കാണ് ബേക്കല്‍ ഹദ്ദാദ് നഗറില്‍ 15 വധൂവരന്‍മാരുടെ വിവാഹം നടക്കുന്നത്. പാണക്കാട് മുനവറലി ശിഹാബ് തങ്ങളും, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരും നിക്കാഹ് ചടങ്ങിന് നേതൃത്വം നല്‍കും. വിവാഹ മജ്‌ലിസിന്റെ ഉദ്ഘാടനം കേന്ദ്ര ന്യൂനപക്ഷക്ഷേമ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് നിര്‍വഹിക്കുക. മഹര്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും.

എം.പിമാരായ പി. കരുണാകരന്‍, കെ.സി വേണുഗോപാല്‍, കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍ എന്നിവര്‍ മുഖ്യാഥിതികളായി പരിപാടിയില്‍ പങ്കെടുക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മഹറിന്റെ തണലില്‍ ശരണ്യയും സരിതയും പ്രീതയും സുമംഗലികളായി; ചരിത്ര മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ മാത്രം, കേന്ദ്രമന്ത്രിയെത്തും

Keywords : Kasaragod, Kerala, Bekal, Marriage, Wedding days, Temple, Mahar 2015, Gold Hill Haddad. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia