city-gold-ad-for-blogger

ഗോള്‍ഡ് ഹില്‍ 'മഹര്‍ 2015' ഏപ്രില്‍ 5ന്; സമൂഹ വിവാഹത്തില്‍ പങ്കെടുക്കുന്നത് 15 നിര്‍ധന കുടുംബത്തിലെ വധു വരന്മാര്‍

കാസര്‍കോട്: (www.kasargodvartha.com 05/03/2015) ബേക്കല്‍ ഹദ്ദാദ് നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത് സമൂഹ വിവാഹം 'മഹര്‍ 2015' ഏപ്രില്‍ അഞ്ചിന് നടക്കും. മഹര്‍ 2015ല്‍ 15 നിര്‍ധന കുടുംബത്തിലെ വധു വരന്മാരാണ് വിവാഹിതരാവുന്നത്. 2012ല്‍ ഏഴും 2013ല്‍ 13 വിവാഹങ്ങളും ഗോള്‍ഡ് ഹില്ലിന്റെ മഹര്‍ സമൂഹ വിവാഹത്തില്‍ നടന്നിരുന്നു.

വധുവിന് അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും കുടുംബത്തിനുള്ള ഉപജീവന മാര്‍ഗമായി വരന് ഒരു ഓട്ടോ റിക്ഷയും ഗോള്‍ഡ് ഹില്‍ നല്‍കും. കല്യാണ വസ്ത്രവും സദ്യയും ക്ലബ്ബ് തന്നെയാണ് വഹിക്കുന്നത്. നാട്ടിലെ സുമനസുകളുടെ സഹകരണത്തോടെയാണ് നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ചടങ്ങ് ക്ലബ്ബ് സംഘടിപ്പിക്കുന്നത്. മഹര്‍ 2015ന്റെ പ്രചരണാര്‍ത്ഥം മാര്‍ച്ച് ഏഴിന് വൈകിട്ട് മൂന്ന് മണിക്ക് കൂട്ടയോട്ടം സംഘടിപ്പിക്കും. പള്ളിക്കര ഹൈസ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം ബേക്കല്‍ ഹദ്ദാദ് നഗറില്‍ സമാപിക്കും. പ്രമുഖ ചലചിത്രനടന്‍ മനോജ് കെ ജയന്‍ കൂട്ടയോകൂട്ടം ഫ്ളാഗ് ഓഫ് നിര്‍വ്വഹിക്കും. ചടങ്ങിനോടനുബന്ധിച്ച് രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ഗോള്‍ഡ് ഹില്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ത്തൂറിന്റെ നേതൃത്വത്തില്‍ ക്ലബ്ബ് അംഗങ്ങള്‍ രക്തദാനം നടത്തും.

സമൂഹ വിവാഹത്തിന് പുറമെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. വിവാഹ ധന സഹായം, വീട് നിര്‍മ്മിക്കുന്നതിനുള്ള സഹായം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം തുടങ്ങിയവയ്ക്കായി വര്‍ഷംതോറും ലക്ഷങ്ങളാണ് ചിലവഴിക്കുന്നത്. ആരോഗ്യ രംഗത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്. സൗജന്യ മെഡിക്കല്‍ ക്യാമ്പ്, രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് തുടങ്ങിയവ വിവിധ ആശുപത്രികളുമായി സഹകരിച്ച് സംഘടിപ്പിച്ചു. മലബാര്‍ ക്യാന്‍സര്‍ കെയര്‍ യൂണിറ്റുമായി സഹകരിച്ച് 'ക്യാന്‍സര്‍ കണ്ടെത്തു ജീവന്‍ രക്ഷിക്കു' എന്ന സന്ദേശവുമായി സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഫസല്‍ ഹമീദ്, കണ്‍വീനര്‍ ഹമീദ് മസ്താന്‍, കെ.എ. അബ്ദുര്‍ റഹ് മാന്‍, പി.എച്ച്. ഹനീഫ്, ബി.കെ. കുഞ്ഞബ്ദുല്ല, എം.ബി. അസീസ് എന്നിവര്‍ പങ്കെടുത്തു.
ഗോള്‍ഡ് ഹില്‍ 'മഹര്‍ 2015' ഏപ്രില്‍ 5ന്; സമൂഹ വിവാഹത്തില്‍ പങ്കെടുക്കുന്നത് 15 നിര്‍ധന കുടുംബത്തിലെ വധു വരന്മാര്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia