city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളെ കുറിച്ച് സൂചന നല്‍കാമെന്നറിയിച്ച് അന്വേഷണ സംഘത്തിന് അജ്ഞാത സന്ദേശം

കാസര്‍കോട്:  (www.kasargodvartha.com 10/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ ഗ്രാം സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ പ്രതികളെ കുറിച്ച് സൂചന നല്‍കാമെന്ന് അന്വേഷണ സംഘത്തിന് അജ്ഞാത സന്ദേശം ലഭിച്ചു. പാരിതോഷികം നല്‍കിയാല്‍ പ്രതികളെ കുറിച്ച് സൂചന നല്‍കാമെന്നാണ് സന്ദേശം. 2001ല്‍ ഇതേ ബാങ്കില്‍ കവര്‍ച്ച നടന്ന സമയതും ഇത്തരത്തിലൊരു അജ്ഞാത സന്ദേശം പോലീസിന് ലഭിച്ചിരുന്നു. സന്ദേശത്തെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

അതേസമയം കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി നേരത്തെതന്നെ സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കവര്‍ച്ചയുടെ ആസൂത്രണത്തില്‍ പങ്കാളിയായ പ്രതിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് കവര്‍ച്ചയില്‍ നേരിട്ട് പങ്കില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

കവര്‍ച്ച നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്ന പ്രതികളില്‍ ഒരാളെ ബാങ്കിന് സമീപത്ത് ജോലിചെയ്തുകൊണ്ടിരുന്ന ഒരാള്‍ കണ്ടിരുന്നു. ഈ ദൃസാക്ഷിയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.  ബാങ്ക് കവര്‍ച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഉത്തര മേഖല എ.ഡി.ജി.പി. ശങ്കര്‍ റെഡി കഴിഞ്ഞ ദിവസം കാസര്‍കോടെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. കവര്‍ച്ചനടന്ന ബാങ്കില്‍ പരിശോധനയും നടത്തിയിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏഴ് കോടി രൂപയുടെ ഇന്‍ഷുറന്‍സ് ഉണ്ടെന്നും എ.ഡി.ജി.പി. വെളിപ്പെടുത്തിയിരുന്നു.
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളെ കുറിച്ച് സൂചന നല്‍കാമെന്നറിയിച്ച് അന്വേഷണ സംഘത്തിന് അജ്ഞാത സന്ദേശം

Related News:
കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളിലൊരാള്‍ പോലീസ് വലയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി കാസര്‍കോട്ടെത്തി പരിശോധന നടത്തി

കുഡ്‌ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു; മുങ്ങിയ നീര്‍ച്ചാല്‍ സ്വദേശിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാരും നാട്ടുകാരും ദേശീയപാത ഉപരോധിച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍


കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


Keywords : Kasaragod, Kerala, kudlu, Bank, Robbery, Accuse, Police, arrest, Investigation, Eriyal, Kudlu Bank robbery: Unknown message to Police. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia