city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kannur Squad | മമ്മൂട്ടി നായകനായ 'കണ്ണൂര്‍ സ്‌ക്വാഡ്' തീയേറ്ററില്‍ ഹിറ്റ്; സിനിമയ്ക്ക് പ്രചോദനമായ കാസര്‍കോട്ടെ ആ പഴയ സംഭവം ഇങ്ങനെ

തൃക്കരിപ്പൂര്‍: (KasargodVartha) തീയേറ്ററില്‍ ഹിറ്റായി മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 50 കോടി പിന്നിട്ടുവെന്നാണ് റിപോര്‍ടുകള്‍. അതേസമയം, സിനിമയ്ക്ക് പ്രചോദനമായത് കാസര്‍കോട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ സലാം ഹാജി (59) യുടെ ക്രൂരമായ കൊലപാതകമാണ്.ഗള്‍ഫില്‍ വലിയ വ്യവസായ സാമ്രാജത്വത്തിന് ഉടമയായിരുന്ന തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ ബി അബ്ദുല്‍ സലാം ഹാജിയുടെ ക്രൂരമായ കൊലപാതകത്തിനോട് സാദൃശ്യമുള്ളതാണ് കണ്ണൂര്‍ സ്‌ക്വാഡ് സിനിമ.
    
Kannur Squad | മമ്മൂട്ടി നായകനായ 'കണ്ണൂര്‍ സ്‌ക്വാഡ്' തീയേറ്ററില്‍ ഹിറ്റ്; സിനിമയ്ക്ക് പ്രചോദനമായ കാസര്‍കോട്ടെ ആ പഴയ സംഭവം ഇങ്ങനെ

ഇതിന്റെ കഥ എഴുതിയിരിക്കുന്നത് റോണി ഡേവിഡും മുഹമ്മദ് ശാഫിയും ചേര്‍ന്നാണ്. യഥാര്‍ഥ സംഭവത്തില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് സിനിമയില്‍ ഉള്ളത്. അതീവ സുരക്ഷയുള്ള, കൊട്ടാര സദൃശ്യമായ വീട്ടില്‍ പ്രവാസി വ്യവസായി കൊല്ലപ്പെടുന്നതും അത് അന്വേഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനായ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് എത്തുന്നതും പ്രതികളെ തേടി സഞ്ചരിക്കുന്നതും ഒടുവില്‍ പ്രതികളെ കീഴടക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സംഭവ ബഹുലമായി തന്നെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

റിമോര്‍ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഗേറ്റുള്ളതും, സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുള്ളതുമായ വീട്ടില്‍ നടക്കുന്ന യഥാര്‍ഥ സംഭവത്തിനോട് സാമ്യത പുലര്‍ത്തുന്ന കൊലപാതകവും തുടര്‍ന്നുള്ള അന്വേഷണങ്ങളൂം പ്രേക്ഷകര്‍ കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ ഏറ്റെടുക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്. ചിത്രം മമ്മൂട്ടിയുടെ പൊലീസ് വേഷത്തിലെ അഭിനയത്തില്‍ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.

സലാം ഹാജിയുടെ കൊലപാതകത്തിന്റെ ആസൂത്രകരായി പ്രവര്‍ത്തിച്ചത് അകന്ന ബന്ധത്തില്‍ പെട്ട രണ്ട് യുവാക്കളായിരുന്നു. തൃശൂരിലെ ക്വടേഷന്‍ സംഘത്തെ വരുത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സലാം ഹാജിയുടെ വീട്ടില്‍ ചില ചടങ്ങുകളില്‍ സംബന്ധിക്കാന്‍ യുവാക്കള്‍ ഒരാഴ്ച മുമ്പ് ഈ വീട്ടില്‍ എത്തിയപ്പോള്‍ സിസിടിവി കാമറകള്‍ തകരാറില്‍ ആക്കിയിരുന്നുവെന്നാണ് സംശയം. ധാന ധര്‍മങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും കയ്യയച്ച് സഹായം നല്‍കി വരികയും ചെയ്തിരുന്ന സലാം ഹാജി പെരുന്നാള്‍ സകാതിനായി വലിയ തുക വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് കരുതിയാണ് 2013 ഓഗസ്റ്റ് നാലിന് രാത്രി 11 മണിയോടെ റമദാന്‍ 27-ാം രാവില്‍ കൊലപാതകം ആസൂത്രണം ചെയ്തത്.
    
Kannur Squad | മമ്മൂട്ടി നായകനായ 'കണ്ണൂര്‍ സ്‌ക്വാഡ്' തീയേറ്ററില്‍ ഹിറ്റ്; സിനിമയ്ക്ക് പ്രചോദനമായ കാസര്‍കോട്ടെ ആ പഴയ സംഭവം ഇങ്ങനെ

ദുബൈയില്‍ ഒപ്പം ചെയ്തിരുന്ന തൃശൂര്‍ സ്വദേശികളെയാണ് ക്വടേഷന്‍ നല്‍കി യുവാക്കള്‍ വിളിച്ചുവരുത്തിയത്. അന്നത്തെ കാസര്‍കോട് എസ് പി ആയിരുന്ന തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍ക്കൊടുവില്‍ പ്രതികള്‍ അറസ്റ്റിലായപ്പോള്‍ സലാം ഹാജിയുടെ കുടുംബങ്ങള്‍ തന്നെ ഞെട്ടിത്തരിക്കുകയായിരുന്നു. ദക്ഷിണാഫ്രികയില്‍ വ്യവസായം തുടങ്ങാന്‍ പണം കണ്ടെത്താനായുള്ള മാര്‍ഗമായാണ് യുവാക്കള്‍ സലാം ഹാജിയുടെ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകം കാസര്‍കോട് ജില്ലയെ മാത്രമല്ല, കേരളത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു.

ഡക് ടാപ് കൊണ്ട് മുഖത്ത് വലിച്ചൊട്ടിച്ച് കസേരയില്‍ കെട്ടിയിട്ടാണ് അബ്ദുല്‍ സലാം ഹാജിയെ ശ്വാസം മുട്ടിച്ച് കൊന്നത്. ഭാര്യയും മകനുമടക്കം ശബ്ദം കേട്ട് പുറത്തെത്തിയപ്പോള്‍ അവരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി മുറിയില്‍ അടച്ച് പൂട്ടുകയായിരുന്നു. 10 വയസുള്ള മകളെ ഭീഷണിപ്പെടുത്തി താക്കോല്‍ വെക്കുന്ന സ്ഥലം മനസിലാക്കിയാണ് സംഘം കൊള്ള നടത്തിയത്. കോടികള്‍ വിലവരുന്ന സ്വര്‍ണവും പണവും പ്രതീക്ഷിച്ചെത്തിയ പ്രതികള്‍ക്ക് കിട്ടിയത് യുഎഇ ദിര്‍ഹവും സ്വര്‍ണവുമടക്കം ഏഴര ലക്ഷം രൂപയുടെ സാധനങ്ങള്‍ മാത്രമായിരുന്നു. മുഖം മൂടി ധരിച്ച് എര്‍ടിഗ കാറിലെത്തിയ കൊള്ള സംഘം അതേ കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളും സൈബര്‍ സെലിന്റെ അന്വേഷണവും സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. എസ് പിയായിരുന്ന തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായിരുന്ന തമ്പാന്‍, നീലേശ്വരം സിഐ ആയിരുന്ന സജീവന്‍, ചന്തേര എസ്‌ഐ ആയിരുന്ന എംപി വിനീഷ് എന്നിവരുടെ നേതൃത്വത്തിലുള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തിയത്. കേസില്‍ ഏഴ് പ്രതികള്‍ക്കും കാസര്‍കോട് ജില്ലാ കോടതി 2015ല്‍ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. പിന്നീട് കേരള ഹൈകോടതിയും കീഴ് കോടതി വിധി ശരിവച്ചിരുന്നു.

എഎസ്ഐ ജോര്‍ജ് മാര്‍ടിന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിജയരാഘവന്‍, റോണി ഡേവിഡ് രാജ്, കിഷോര്‍ കുമാര്‍ ജി, ശബരീഷ് വര്‍മ, സണ്ണി വെയ്ന്‍ എന്നിവരും അഭിനയിക്കുന്നു. സിനിമയുടെ കഥയ്ക്ക് അന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിച്ച റിപോര്‍ടുകള്‍ ഏറെ സഹായിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. കാസര്‍കോട് വാര്‍ത്തയുടെ റിപോര്‍ടില്‍ പറയുന്ന പല കാര്യങ്ങളും സിനിമയിലും ഉള്‍പെടുത്തിയിട്ടുണ്ട്.

Also Read:
തൃക്കരിപ്പൂര്‍ അബ്ദുല്‍ സലാം ഹാജി വധം: 7 പ്രതികള്‍ കുറ്റക്കാര്‍, വിധി 4ന്

സലാംഹാജി വധം: സഹോദരങ്ങളായ 2 പ്രതികള്‍ യു.പിയില്‍ പിടിയില്‍

സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച നടത്തിയത് ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍

ഗള്‍ഫ് വ്യാപാരിയുടെ വധം: കൊലയാളി സംഘമെത്തിയത് തൃശൂരില്‍ നിന്ന്


'ഉപ്പയെ കൊലപ്പെടുത്തിയവരെ കണ്ടെത്തുമെന്ന് ഉറപ്പുണ്ടായിരുന്നു'
ഗള്‍ഫ് വ്യവസായിയുടെ കൊല: സൂത്രധാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍

എ.ബി. അബ്ദുല്‍ സലാം ഹാജി: നാടിന് നഷ്ടപ്പെട്ടത് ആലംബഹീനരുടെ കൈത്താങ്ങ്

ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി

വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു


Keywords:  Kannur Squad, Movie, Salam Haji Murder, Malayalam News, Police, Kerala Police, Kannur Police, Kasaragod Police, Mammootty, Murder Case, Malayalam Movie, Kannur Squad's film inspired from murder of Abdul Salam Haji.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia