city-gold-ad-for-blogger
Aster MIMS 10/10/2023

ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു

തൃക്കരിപ്പൂര്‍: ഏഴംഗ സംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗ്രഹനാഥനെ കൊന്നു. വെള്ളാപ്പിലെ എ.ബി.അബ്ദുല്‍ സലാം ഹാജിയാണ് (58) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവമുണ്ടായത്. ഇദ്ദേഹത്തിന്റെ മകനേയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടു മണിയോടെയാണ്, ഹിന്ദിയും മലയാളവും സംസാരിക്കുന്ന മുഖം മൂടി സംഘം വീട്ടില്‍ കയറിയത്.

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ ഇവര്‍ വീട്ടുകാരെ കൊണ്ട് സുരക്ഷാ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാക്കി. തുടര്‍ന്ന് അബ്ദുല്‍ സലാമിനെ ഒരു മുറിയിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവരെ മറ്റൊരു മുറിയിലും കെട്ടിയിടുകയായിരുന്നു. മരിച്ച അബ്ദുല്‍ സലാമിന്റെ ദേഹത്ത് നിസാര പരിക്കുകളാണ് കാണാനുള്ളത്. കവര്‍ച്ചാസംഘം അദ്ദേഹത്തിന്റെ മുഖത്ത് ഡക്ക് ടേപ്പ് വരിഞ്ഞു മുറുക്കിയിരുന്നു. തുടര്‍ന്ന് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കവര്‍ച്ച നടന്നോയെന്ന് വ്യക്തമല്ല. വീടിന്റെ ഗേറ്റിലും, മറ്റ് പല സ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നുവെളുത്ത എര്‍റ്റിഗ വാഹനത്തിലാണ് ഏഴംഗ മുഖം മൂടി സംഘം വന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം അതീവ സുരക്ഷാ സംവിധാനമുള്ള വീട്ടില്‍ അക്രമികള്‍ എങ്ങനെ കടന്നു എന്നുള്ളത് ദുരൂഹമാണ്. സലാമിന്റെ മകളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം സി.ഐ. സജീവന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി. പ്രസിഡന്റായ അബ്ദുല്‍സലാം ദുബൈയില്‍ ഹോട്ടല്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ നടത്തി വരികയായിരുന്നു. മൃതദേഹം തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍.

Also read:
സുശീല്‍ കുമാര്‍ ഷിന്‍ഡേയെ ശസ്ത്രക്രിയക്ക് വിധേയനാക്കി

Related News:
വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

ദുബൈ കെ.എം.സി.സി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍

Keywords:  Murder, case, Police, Attack, Theft, Obituary, hospital, Injured, Trikaripur, kasaragod, Kerala, Abdul Salam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL