city-gold-ad-for-blogger
Aster MIMS 10/10/2023

സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച നടത്തിയത് ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍

കാസര്‍കോട്: തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ഗള്‍ഫ് വ്യാപാരി എ.ബി. അബ്ദുല്‍ സലാം ഹാജി (58) യെ കൊലപ്പെടുത്തി വീട് കവര്‍ച നടത്തിയത് ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍ പണം കണ്ടെത്താനാണെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് വെളിപ്പെടുത്തി.

നീലേശ്വരം കോട്ടപ്പുറം ആനച്ചാല്‍ ബൈത്തുല്‍ ഫര്‍സാനയിലെ ഇ.കെ.മുഹമ്മദ് നൗഷാദ് (34), കോട്ടപ്പുറം ഇടക്കാലില്‍ ഇ.കെ.മുഹമ്മദ് റമീസ് (30) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. ഇരുവരും നേരത്തെ കുവൈത്തില്‍ ജോലി ചെയ്തിരുന്നു. കുവൈത്തില്‍ ഇരുവരും ചേര്‍ന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയാണ് നാട്ടിലേക്ക് മുങ്ങിയത്.

ഇതിന് ശേഷമാണ് അബ്ദുല്‍ സലാം ഹാജിയുടെ വീട് കൊള്ളടയിക്കാന്‍ പദ്ധതിയിട്ടത്. കുവൈത്തില്‍ ഒപ്പം ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശികളെയാണ് സംഘത്തില്‍ കൂട്ടിയത്. പ്രതികള്‍ കവര്‍ച നടത്താനെത്തിയപ്പോള്‍ പരസ്പരം മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തുമ്പ് പിടിച്ചാണ് പോലീസ് അന്വേഷണം പുരോഗമിച്ചത്.

കുവൈത്തില്‍ വിസ ലഭിക്കാന്‍ ആലപ്പുഴ സ്വദേശിയായ യുവാവ് നൗഷാദിന് തന്റെ പാസ്‌പോര്‍ട്ട് കോപ്പി നല്‍കിയിരുന്നു. ഇത് ഉപയോഗിച്ചാണ് നൗഷാദ് നീലേശ്വരത്തെ ഒരു കടയില്‍ നിന്നും രണ്ട് സിംകാര്‍ഡ് എടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സിംകാര്‍ഡ് ഉടമയെ അന്വേഷിച്ചതോടെയാണ് പ്രതികളിലേക്കുള്ള ദൂരം പോലീസിന് കുറഞ്ഞ് കിട്ടിയത്.

സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച നടത്തിയത് ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍പാസ്‌പോര്‍ട്ട് കോപ്പിയുടെ ഉടമയെ തേടി പോലീസ് ആലപ്പുഴയിലെത്തുകയും ആലപ്പുഴ യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് നൗഷാദിന് പാസ്‌പോര്‍ട്ട് കോപ്പി നല്‍കിയ വിവരം ലഭിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരത്തെ മൊബൈല്‍ വ്യാപാരിയെ കസ്റ്റഡിയിലെടുത്തതോടെ പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചു. കുറ്റകൃത്യത്തിലേര്‍പെട്ടപ്പോള്‍ ഉപയോഗിച്ച സിംകാര്‍ഡ് മണിക്കൂറുകള്‍ക്ക് ശേഷം സ്വിച്ച് ഓഫ് ചെയ്തതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വേഷം മാറി ഒരു ഓട്ടോയിലെത്തിയ പോലീസ് ഇരുവരെയും കോട്ടപ്പുറത്തു നിന്നാണ് പൊക്കിയത്. പിന്നീട് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെയും കൊള്ളയുടെയും വ്യക്തമായ ചിത്രം പോലീസിന് ലഭിച്ചത്.

ശാസ്ത്രീയമയ രീതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സൂത്രധാരനടക്കം രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് പോലീസിന്റെ അന്വേഷണ മികവിനുള്ള അംഗീകാരമായി മാറി. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസും, കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്‍. നായരും സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് നീക്കിയത്.

അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി തമ്പാന്‍, നീലേശ്വരം സി.ഐ ടി.എന്‍ സജീവന്‍, ചന്തേര എസ്.ഐ വിനീഷ് എന്നിവരും അന്വേഷണ സംഘാങ്ങളും ഒരാഴചക്കാലം ഊണും ഉറക്കവും ഒഴിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്. റമദാന്‍ 27 ന് കവര്‍ച ആസൂത്രണം ചെയ്യാന്‍ തെരഞ്ഞെടുത്തത് പുരുഷന്മാര്‍ മിക്കവാറും പള്ളിയിലായിരിക്കുമെന്നതിനാലാണ്.

പാവപ്പെട്ടവര്‍ക്ക് സകാത്ത് നല്‍കുന്നതിനായി സലാം ഹാജി വന്‍ തുക വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതികള്‍ ധരിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ഉദ്ദേശിച്ചതിന്റെ ചെറിയൊരു ഭാഗം സ്വര്‍ണവും പണവും ഇവര്‍ക്ക് സലാം ഹാജിയുടെ വീട്ടില്‍ നിന്നും ലഭിച്ചില്ല. പ്രതികളെ പിടികൂടുന്നതിനായി പോലീസ് പയ്യന്നൂര്‍, തളിപ്പറമ്പ്, മംഗലാപുരം, തൃശൂര്‍ എന്നിവിടങ്ങളിലെ ദേശീയപാതകളില്‍ സജ്ജീകരിച്ച വീഡിയോ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.

കൂട്ടു പ്രതികള്‍ ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Related News:
സലാം ഹാജിയെ കൊലപ്പെടുത്തി കവര്‍ച നടത്തിയത് ദക്ഷിണാഫ്രിക്കയില്‍ വ്യവസായം തുടങ്ങാന്‍

ഗള്‍ഫ് വ്യവസായിയുടെ കൊല: സൂത്രധാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍

എ.ബി. അബ്ദുല്‍ സലാം ഹാജി: നാടിന് നഷ്ടപ്പെട്ടത് ആലംബഹീനരുടെ കൈത്താങ്ങ്

ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി

വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു


വിവാഹം ക്ഷണിക്കാനെത്തിയവര്‍ മടങ്ങിയെത്തിയത് കൊലയാളികളായി

Also Read:
ബിജുവിന് ശാലു നല്‍കിയ ഫോണ്‍ കണ്ടെടുത്തത് ജാര്‍ഖണ്ഡില്‍ നിന്ന്

Keywords:  Murder, Trikaripur, Neeleswaram, Robbery, Police, Kasaragod, Kerala, Youth, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL