യുവതികളെ ഉപയോഗിച്ച് വശീകരിച്ച് പണം തട്ടുന്ന സംഘത്തിലെ ഒരു പ്രതി കൂടി അറസ്റ്റില്‍
Apr 2, 2013, 12:06 IST
കാസര്‍കോട്: നീലേശ്വരത്തെ ബേക്കറി ഉടമയേയും സുഹൃത്തിനേയും മൊബൈല്‍ ഫോണില്‍ വിളിച്ചു വരുത്തി വശീകരിച്ച് കൊണ്ടുപോയി ബ്ലാക്ക്‌മെയിലിംഗ് നടത്തി പണവും, മൊബൈല്‍ഫോണും, കാറും തട്ടിയെടുത്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. മുട്ടത്തൊടി ഇസ്സത് നഗറിലെ ഷൈന്‍ കുമാര്‍ എന്ന ഷാനവാസിനെ (21) യാണ് കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. ഷാനവാസ് മൂന്ന് വര്‍ഗീയ സംഘര്‍ഷ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഹിദായത്ത് നഗര്‍ ഫത്താഹ് നഗറിലെ റഹീം എന്ന അബ്ദുര്‍ റഹ്മാനെ (30) യും ഈ കേസില്‍ സി.ഐ അറസ്റ്റ് ചെയ്തിരുന്നു.
2012 മാര്‍ച് ഒന്നിനാണ് നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ സി.എച്ച്. ശംസുദ്ദീനെയും സുഹൃത്ത് ബി.പി.ശംസുദ്ദീനെയും രണ്ട് യുവതികള്‍ വശീകരിച്ച് കൊണ്ടു പോയി ഉളിയത്തടുക്കയിലെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈലും കാറും തട്ടിയെടുത്തത്.
സംഘത്തിലെ രണ്ട് യുവതികളെ 2012 മാര്‍ച് ഏഴിന് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ചത്തൂര്‍ ഉദ്യാവര്‍ മാടയിലെ ഖദീജ മന്‍സിലില്‍ സീനത്ത് ബാനു (28), ചട്ടഞ്ചാല്‍ കനിയംകുണ്ട് സ്വദേശിയും തച്ചങ്ങാട് സ്‌കൂളിന് സമീപം വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരിയുമായ പി.കെ. ജസീല (31) എന്നിവരെ കാസര്‍കോട് സി.ഐ ആയിരുന്ന ബാബു പെരിങ്ങോത്ത് അറസ്റ്റ് ചെയ്തിരുന്നു. ഉളിയത്തടുക്ക എസ്.പി. നഗറില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ പിന്നീട് കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഏതാനും പേര്‍കൂടി ഇനി പിടിയിലാകാനുണ്ട്.
Related News:
യുവതികളെ കാട്ടി നീലേശ്വരത്തെ യുവാക്കളുടെ പണവും മൊബൈലും കവര്‍ന്ന പ്രതി അറസ്റ്റില്‍
ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്; ഉപ്പളയിലെ 18കാരി മുങ്ങി
ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്; യുവതികളെ കുടുക്കിയത് ഷോപ്പിംങ് മാളിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി
യുവതികളെ ഉപയോഗിച്ച് ബ്ലാക്ക്‌മെയിലിംഗ് ; മേല്‍പ്പറമ്പിലെ ബ്രോക്കറെ തിരയുന്നു
ബ്ലാക്ക് മെയിലിംഗ് സംഘം തട്ടിയെടുത്ത കാര്‍ ഉളിയത്തടുക്കയില്‍ കണ്ടെത്തി
വ്യാപരിയേയും സുഹൃത്തിനേയും യുവതികളെ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടി
Keywords: Kasaragod, Kerala, arrest, Police, Uliyathaduka, Woman, Girl, Man, Natives, Car, mobile, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Youth faking: women arrested