city-gold-ad-for-blogger

ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്; ഉപ്പളയിലെ 18കാരി മുങ്ങി

ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്; ഉപ്പളയിലെ 18കാരി മുങ്ങി
Zeenath BanuJaseela 
കാസര്‍കോട്: നീലശ്വരത്തെ യുവവ്യാപാരിയെയും സുഹൃത്തിനെയും കാറില്‍ തട്ടിക്കൊണ്ടുപോയി തന്ത്രി മോഡല്‍ ബ്ലാക്ക്‌മെയിലിങ്ങിന് വിധേയരാക്കിയ സംഘത്തില്‍പ്പെട്ട 18 കാരി പോലീസ് നിരീക്ഷണത്തില്‍. ഉപ്പള സ്വദേശിനിയായ 18 കാരിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.
നീലേശ്വരത്തെ ബേക്കറി കടയുടമയായ തൈക്കടപ്പുറത്തെ സിഎച്ച് ഷംസുദ്ദീന്‍, സുഹൃത്ത് ബി.വി.ഷംസുദ്ദീന്‍ എന്നിവരെ തന്ത്രിമോഡല്‍ തട്ടിപ്പിന് ഇരയാക്കിയ കേസില്‍ ചട്ടഞ്ചാല്‍ സ്വദേശിനിയായ ജസീല, കുഞ്ചത്തൂരിലെ സീനത്ത് ബാനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതികള്‍ റിമാന്റിലാണ്.
കേസിലെ പ്രതികളായ മൂന്ന് യുവാക്കള്‍ കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തട്ടിപ്പ് സംഘത്തില്‍ പെണ്‍കുട്ടികളും കണ്ണികളാണ്.അന്വേഷണത്തെ തുടര്‍ന്ന് ഉപ്പള സ്വദേശിനി സ്ഥലം വിട്ടു.
മഡിയനിലെ സാമൂഹ്യ പ്രവര്‍ത്തകനായ അശോകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ജസീലയെയും സീനത്ത് ബാനുവിനെയും സഹായിച്ചത് ഉപ്പള സ്വദേശിനിയാണ്. പെണ്‍കുട്ടിക്ക് മാരകരോഗം ബാധിച്ചിട്ടുണ്ടെന്നും സാമ്പത്തിക സഹായം നല്‍കാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജസീലയും സീനത്ത് ബാനുവും അശോകനെ ഉപ്പളയിലേക്ക് കൊണ്ടുപോയത്. സഹായം ആവശ്യമുള്ള പെണ്‍കുട്ടിയെ കാണാന്‍ ഉപ്പളയിലെ വീട്ടിലെത്തിയ അശോകനെ മൂന്നംഗ സംഘം വളഞ്ഞ് വെച്ച് പണവും മറ്റും തട്ടിയെടുക്കുകയായിരുന്നു.
Keywords: Blackmail, kasaragod, Investigation, കാസര്‍കോട്, ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്, 18കാരി

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia