ബ്ലാക്ക് മെയിലിംഗ് സംഘം തട്ടിയെടുത്ത കാര്‍ ഉളിയത്തടുക്കയില്‍ കണ്ടെത്തി
Mar 2, 2012, 13:33 IST
വിരലടയാള വിദഗ്ദ്ധര്‍ എത്തി പരിശോധിച്ച ശേഷം കാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. നീലേശ്വരത്തെ ബേക്കറി ഉടമ സി.എച്ച് ശംസുദ്ദീനെയും സുഹൃത്ത് നീലേശ്വരത്തെ ബി.പി ശംസുദ്ദീനെയും മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതികളാണ് കാസര്‍കോട്ടേക്ക് ക്ഷണിച്ച് കൂട്ടികൊണ്ടുപോയി ബ്ലാക്ക് മെയിലിംഗിലൂടെ മൂന്നു യുവാക്കള്‍ പണവും, മൊബൈല്‍ഫോണും, പേഴ്‌സും, കാറും തട്ടിയെടുത്തത്. ആറുമാസം മുമ്പ് മേല്‍പ്പറമ്പ് സ്വദേശിയാണ് യുവതികളെ തങ്ങള്‍ക്ക് പരിചയപ്പെടുത്തിയതെന്നും വ്യാപാരിയും സുഹൃത്തും പറയുന്നു. തന്ത്രപൂര്‍വ്വം കുടുക്കിയ തങ്ങളോട് വിട്ടയക്കുന്നതിനായി 10 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടതെന്ന് വ്യാപാരിയും സുഹൃത്തും പറഞ്ഞു. പോലീസ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വ്യാപരിയേയും സുഹൃത്തിനേയും യുവതികളെ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടി
Keywords: Uliyathaduka, Car, Kasaragod, Blackmail, ബ്ലാക്ക് മെയിലിംഗ് സംഘം, കാര്‍







