ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്; യുവതികളെ കുടുക്കിയത് ഷോപ്പിംങ് മാളിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി
Mar 12, 2012, 16:30 IST
![]() |
| Zeenath Banu, Jaseela |
ഇവിടെ നിന്നും നഗരത്തിലെ ഒരു മുന്തിയ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് ഉളിയത്തടുക്കയിലേക്ക് ഇവരെ കൂട്ടികൊണ്ടുപോയി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണവും, മൊബൈല്‍ ഫോണും, എ.ടി.എം കാര്‍ഡും, കാറും തട്ടിയെടുത്തത്. പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് സീനത്ത്ബാനുവും ജസീലയും പോലീസിന്റെ പിടിയിലായത്.
ഷോപ്പിംഗ് മാളില്‍ തങ്ങള്‍ പര്‍ച്ചേസിംഗ് നടത്തിയ വിവരം വ്യാപാരിയും സുഹൃത്തും അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം ഷോപ്പിംഗ് മാളിലെത്തി ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയും വ്യാപാരിയും സുഹൃത്തും യുവതികളെ തിരിച്ചറിയുകയുമായിരുന്നു.
പിന്നീടാണ് ഇരുവരും പോലീസിന്റെ പിടിയിലായത്. കണ്ണൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള നിരവധി പേരെ സീനത്ത് ബാനുവും ജസീലയുമടങ്ങുന്ന തട്ടിപ്പ് സംഘം കാസര്‍കോട്ടേക്ക് വിളിച്ചു വരുത്തി പണവും വിലപ്പിടിപ്പുള്ള മറ്റ് സാധനങ്ങളും തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പത്തോളം പേര്‍ ഇതിനകം പോലീസില്‍ പരാതിയുമായി എത്തിയിട്ടുണ്ട്. സീനത്ത്ബാനുവിന്റെ തട്ടിപ്പില്‍ അജാനൂര്‍ മടിയനിലെ സാമൂഹ്യപ്രവര്‍ത്തകനും കുടുങ്ങിയിരുന്നു. കേസില്‍ രണ്ട് യുവതികള്‍ പിടിയിലായെങ്കിലും തട്ടിപ്പ് സംഘത്തിലെ യുവാക്കളെയും മറ്റ് ചില യുവതികളെയും പോലീസ് അന്വേഷിച്ച് വരികയാണ്. സംഘത്തില്‍പ്പെട്ട മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Keywords: Kasaragod, Blackmail, Arrest, Women, Closed Circuit T.V, ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്, ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി