city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതികളെ കാട്ടി നീലേശ്വരത്തെ യുവാക്കളുടെ പണവും മൊബൈലും കവര്‍ന്ന പ്രതി അറസ്റ്റില്‍

കാസര്‍കോട്: നീലേശ്വരത്തെ ബേക്കറി ഉടമയേയും സുഹൃത്തിനേയും വശീകരിച്ച് കൊണ്ടുപോയി ബ്ലാക്ക്‌മെയിലിംഗ് നടത്തി പണവും, മൊബൈല്‍ഫോണും, കാറും തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി അറസ്റ്റിലായി. ഹിദായത്ത് നഗര്‍ ഫത്താഹ് നഗറിലെ റഹീം എന്ന അബ്ദുര്‍ റഹാമാനെ (30) യാണ് കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍, എസ്.ഐ ദിനേശ് എന്നിവര്‍ ചേര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.

2012 മാര്‍ച് ഒന്നിനാണ് നീലേശ്വരം തൈക്കടപ്പുറം സ്വദേശിയായ സി.എച്ച്. ശംസുദ്ദീനെയും സുഹൃത്ത് ബി.പി.ശംസുദ്ദീനെയും വശീകരിച്ച് കൊണ്ടു പോയി സംഘം പണവും മൊബൈലും കാറും തട്ടിയെടുത്തത്. സ്ത്രീകളെ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന വന്‍ റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇപ്പോള്‍ അറസ്റ്റിലായ റഹീമെന്ന് പോലീസ് പറഞ്ഞു.

സംഘത്തിലെ രണ്ട് യുവതികളെ 2012 മാര്‍ച് ഏഴിന് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചട്ടഞ്ചാല്‍ കനിയംകുണ്ട് സ്വദേശിയും തച്ചങ്ങാട് സ്‌കൂളിന് സമീപം വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരിയുമായ പി.കെ. ജസീല (31), കുഞ്ചത്തൂര്‍ ഉദ്യാവര്‍ മാടയിലെ ഖദീജ മന്‍സിലില്‍ സീനത്ത് ബാനു (28) എന്നിവരെ കാസര്‍കോട് സി.ഐ ആയിരുന്ന ബാബു പെരിങ്ങോത്തും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

സി.എച്ച്.ശംസുദ്ദീനെയും സുഹൃത്ത് ബി.പി.ശംസുദ്ദീനെയും ജസീലയും സീനത്ത്ബാനുവും വശീകരിച്ച് കൊണ്ടുപോയി അജ്ഞാത സ്ഥലത്ത് മൂന്നു യുവാക്കളുടെ മുന്നിലെത്തിച്ച് മൊബൈല്‍ഫോണും പണവും കാറും തട്ടിയെടുക്കുകയായിരുന്നു. കാര്‍ പിന്നീട് ഉളിയത്തടുക്ക എസ്.പി. നഗറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാസര്‍കോട്ടെയും മറ്റും ആശുപത്രി കോംപൗണ്ടുകള്‍ തമ്പടിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിവന്നത്. കുട്ടിക്ക് അസുഖമാണെന്നും പണം കൈയ്യില്‍ ഇല്ലെന്നും വീട്ടിലേക്ക് പോയി പണമെടുക്കാന്‍ സഹായിക്കണമെന്നും പറഞ്ഞാണ് ഇവര്‍ യുവാക്കളേയും മറ്റും വശീകരിക്കുന്നത്.

യുവതികളെ കാട്ടി നീലേശ്വരത്തെ യുവാക്കളുടെ പണവും മൊബൈലും കവര്‍ന്ന പ്രതി അറസ്റ്റില്‍
വലയില്‍ വീഴുന്ന യുവാക്കളെ വിജനമായ സ്ഥലത്തെത്തിച്ച് ഇവരുടെ സംഘത്തില്‍പെട്ടവര്‍ ചാടി വീണ് പിടികൂടുകയും പണമടക്കം വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കവര്‍ച ചെയ്യുകയുമായിരുന്നു. ജസീല നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ചീമേനിയില്‍ മുമ്പ് അറസ്റ്റിലായിരുന്നു. ചീമേനി പോത്താംകണ്ടത്തെ അശോകന്റെ റിസോര്‍ട്ടിലെ തടാകത്തില്‍ ബ്ലൂഫിലിം നിര്‍മിക്കുമ്പോഴാണ് ജസീലയടക്കം ആറോളം പേര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും നിരവധി ബ്ലൂഫിലിമുകളും പിടികൂടിയിരുന്നു.

സീനത്ത് ബാനുവിനെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പിനും പെണ്‍വാണിഭത്തിനും ഉപയോഗിച്ചത്. സംഘത്തില്‍പെട്ട രണ്ടുപേരെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു. പതിനാറാം വയസില്‍തന്നെ ചതിയില്‍പെട്ട് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു ജസീല.

Also read:
ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്; ഉപ്പളയിലെ 18കാരി മുങ്ങി


ബ്ലാക്ക്‌മെയില്‍ തട്ടിപ്പ്; യുവതികളെ കുടുക്കിയത് ഷോപ്പിംങ് മാളിലെ ക്ലോ­സ്ഡ് സര്‍ക്യൂട്ട് ടിവി 

യുവതികളെ ഉപയോഗിച്ച് ബ്ലാക്ക്‌മെയിലിംഗ് ; മേല്‍പ്പറമ്പിലെ ബ്രോക്കറെ തിരയുന്നു

ബ്ലാക്ക് മെയിലിംഗ് സംഘം തട്ടിയെടുത്ത കാര്‍ ഉളിയത്തടുക്കയില്‍ കണ്ടെത്തി

വ്യാപരിയേയും സുഹൃത്തിനേയും യുവതികളെ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടി

Keywords:  Fraud, Neeleswaram, Youth, Arrest, Mobile-Phone, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Jaseela, Sex Racket, Videos, Blue filim, Resort, Chattanchal, Cheemeni

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia