city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലിയാ റഫീഖ് വധം; ഒറ്റുകാരന്‍ പ്രതിഫലം ചോദിച്ചത് 5 ലക്ഷം, ഉറപ്പിച്ചത് മൂന്നര ലക്ഷത്തിന്്, അഡ്വാന്‍സ് നല്‍കിയത് അര ലക്ഷം

കാസര്‍കോട്: (www.kasargodvartha.com 18/02/2017) ഗുണ്ടാത്തലവന്‍ ഉപ്പള മണിമുണ്ടയിലെ കാലിയാ റഫീഖിനെ വധിക്കാന്‍ ആസൂത്രിതമായ പദ്ധതിയാണ് തയ്യാറാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മാസങ്ങള്‍ക്കു മുമ്പു തന്നെ ഇതിനുള്ള ചരടുവലികള്‍ തുടങ്ങിയിരുന്നു. കാലിയയുടെ കൂട്ടാളിയായ ഫിറോസ് ആണ് ഒറ്റുകാരനെ കാലിയയുമായി ബന്ധപ്പെടുത്തിയത്. എന്നാല്‍ ഒറ്റുകാരന്റെ കൃത്യമായ മേല്‍വിലാസമോ മറ്റോ ഫിറോസിന് അറിയുമായിരുന്നില്ല.

അഞ്ചു ലക്ഷം രൂപയാണ് കൊലയാളി സംഘത്തോട് കാലിയാ റഫീഖിനെ ഒറ്റുന്നതിനായി ഇയാള്‍ ചോദിച്ചത്. എന്നാല്‍ ഒടുവില്‍ മൂന്നര ലക്ഷത്തിന് ഡീല്‍ ഉറപ്പിക്കുകയും അര ലക്ഷം അഡ്വാന്‍സ് നല്‍കുകയുമായിരുന്നു. ബാക്കി മൂന്നു ലക്ഷം രൂപയാണ് നല്‍കേണ്ടത്. ഇത് കൊലയാളി സംഘം ഒറ്റുകാരന് എത്തിച്ചുകൊടുത്തുവോ എന്ന കാര്യം വ്യക്തമായിട്ടില്ല. കൊല നടന്ന ശേഷം രക്ഷപ്പെട്ട ഒറ്റുകാരനെ കാലിയാ സംഘം ഇപ്പോള്‍ അന്വേഷിച്ചു വരികയാണ്. അതേസമയം ഒറ്റുകാരനെ കാലിയാ റഫീഖിന് പരിചയപ്പെടുത്തിയ ഫിറോസ് നാട്ടിലെത്തുകയും ബന്ധുക്കളെ കണ്ട് സംഭവം വിവരിക്കുകയും ചെയ്തിരുന്നു. കാലിയയുടെ മൃതദേഹം ഖബറടക്കുന്ന സമയത്ത് ഫിറോസിനെ കാലിയയുടെ കൂട്ടാളികള്‍ ക്രൂരമായി മര്‍ദിക്കുകയും സത്യാവസ്ഥ പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തനിക്ക് ഒറ്റുകാരനെ അറിയാമെന്നല്ലാതെ അയാളുടെ വീടോ മറ്റു സ്ഥളങ്ങളോ നിശ്ചയമില്ലെന്നുമാണ് ഫിറോസ് അറിയിച്ചത്. ഫോണ്‍ നമ്പര്‍ മാത്രമാണ് തനിക്ക് ബന്ധപ്പെടാനുള്ള ഉപാധിയെന്നും അത് സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നുമാണ് ഫിറോസ് കാലിയയുടെ കൂട്ടാളികളോട് വെളിപ്പെടുത്തിയത്.

അതേസമയം കൊലയാളി സംഘത്തെ നിയന്ത്രിച്ചത് നേരത്തെ ബാളിഗ അസീസ് കൊലക്കേസിലെ പ്രതിയായ ഇപ്പോള്‍ ഗള്‍ഫില്‍ കഴിയുന്ന പൈവളിഗെ അംബിക്കാനത്തെ യൂസഫ് സിയാദ് എന്ന ജിയ ആണെന്ന പ്രചരണവും നാട്ടില്‍ നടക്കുന്നുണ്ട്. ബാളിഗ അസീസ് കൊല്ലപ്പെട്ടപ്പോള്‍ പ്രതികളായിരുന്ന ജിയയ്ക്കും നൂര്‍ഷയ്ക്കും പിന്തുണയും സംരക്ഷണവും നല്‍കിയത് നേരത്തെ കാലിയാ റഫീഖിനാല്‍ കൊല്ലപ്പെട്ട മുത്തലബിന്റെ സഹോദരന്‍ നൂര്‍അലിയായിരുന്നു. അതു കൊണ്ടു തന്നെ കാലിയാ റഫീഖിനെ കൊല ചെയ്ത കേസില്‍ നൂര്‍ഷയ്ക്കും ഗള്‍ഫിലുള്ള ജിയയ്ക്കും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കാലിയയുടെ കൂട്ടാളിയായിരുന്നു നേരത്തെ ജിയയും നൂര്‍ഷയും. പിന്നീട് മുത്തലിബും കാലിയയും ഉടക്കിയതോടെ ഇവര്‍ മുത്തലിബ് പക്ഷത്ത് നിലയുറപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്ന നൂര്‍ഷ മാസങ്ങള്‍ക്കു മുമ്പ് കൊല്‍ക്കത്തയില്‍ തോക്കുമായി അറസ്റ്റിലായിരുന്നു. കാലിയയെ നേരിടാന്‍ ആയുധം വാങ്ങാന്‍ പോയപ്പോഴാണ് നൂര്‍ഷ അവിടെ പിടിയിലായതെന്നാണ് പോലീസ് സംശയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Related News:
കൊലയ്ക്ക് മുമ്പ് കാലിയാ റഫീഖിനെ കഞ്ചാവ് വലിപ്പിച്ചു; ഒറ്റുകാരന്‍ സംഘത്തില്‍ ചേര്‍ന്നത് മാസങ്ങള്‍ക്ക് മുമ്പ്, ലൗഡ്‌സീപക്കറിലിട്ട് കാറിലെ സംഭാഷണം കൊലയാളികളിലെത്തിച്ചു

കാലിയാ റഫീഖും സംഘവും യാത്രചെയ്ത കാര്‍ കീഴൂര്‍ സ്വദേശിയുടേത്

കാലിയാ റഫീഖ് വധം: നൂറലിയടക്കം നാലുപേര്‍ അറസ്റ്റില്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും


കാലിയാ റഫീഖ് വധം: നൂര്‍അലി അടക്കം രണ്ടു പേര്‍ പിടിയില്‍, വിട്‌ള സ്വദേശികളായ രണ്ടു പേരെയും ഉള്ളാള്‍ സ്വദേശിയെയും പോലീസ് ചോദ്യം ചെയ്തു വിട്ടു

കാലിയാ റഫീഖിന്റെ കൈക്ക് വെട്ടിയത് കാറിലിടിച്ച ലോറി ഡ്രൈവറെ തോക്കുചൂണ്ടി വെല്ലുവിളിക്കുന്നതിനിടെ; കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടത് പണമടങ്ങിയ ബാഗുമായി, ഇടിച്ച ലോറി കൊല്ലപ്പെട്ട മുത്തലിബിന്റേതെന്ന് സൂചന

ചതിച്ചവരെയാരെയും റഫീഖ് വെറുതെവിട്ടില്ല; ഒടുവില്‍ കൂട്ടാളികളുടെ ചതിയില്‍ റഫീഖ് വീണു, മുത്തലിബിനെയും ഹമീദിനെയും കൊലപ്പെടുത്തിയതും ചതിയാരോപിച്ച്

കാലിയാ റഫീഖ് കൊല്ലപ്പെട്ടത് രണ്ടു ഭാര്യമാര്‍ക്ക് വീട് നിര്‍മ്മിക്കുന്ന ഒരുക്കത്തിനിടെ

ദാരിദ്രത്തെ തുടര്‍ന്ന് മോഷണത്തിനിറങ്ങി, പിന്നീട് കൊടുംകുറ്റവാളിയായി; റഫീഖ് കാലിയാ റഫീഖായത് ഇങ്ങനെ

കാലിയാ റഫീഖിനെ കൊലയാളികള്‍ക്ക് ഒറ്റുകൊടുത്തത് സംഘത്തില്‍പെട്ടവര്‍ തന്നെയാണെന്ന് സൂചന

കാലിയാ റഫീഖിനെ വകവരുത്തിയത് മുത്തലിബിനെ കൊന്നതിലുള്ള പ്രതികാരമെന്ന് സൂചന; ഒരാള്‍ പിടിയില്‍

കാലിയാ റഫീഖ് മംഗളൂരുവില്‍ വെട്ടേറ്റു മരിച്ചു

കാലിയാ റഫീഖ് വധം; ഒറ്റുകാരന്‍ പ്രതിഫലം ചോദിച്ചത് 5 ലക്ഷം, ഉറപ്പിച്ചത് മൂന്നര ലക്ഷത്തിന്്, അഡ്വാന്‍സ് നല്‍കിയത് അര ലക്ഷം



Keywords:  Kasaragod, Kerala, Murder-case, Police, Investigation, Crime, Kalia Rafeeque murder; Informer asked reward of Rs.5 Lac.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia