city-gold-ad-for-blogger

കാലിയാ റഫീഖ് കൊല്ലപ്പെട്ടത് രണ്ടു ഭാര്യമാര്‍ക്ക് വീട് നിര്‍മ്മിക്കുന്ന ഒരുക്കത്തിനിടെ

ഉപ്പള: (www.kasargodvartha.com 15/02/2017) ഉപ്പള മണിമുണ്ടയിലെ കാലിയാ റഫീഖ് കൊല്ലപ്പെട്ടത് രണ്ട് ഭാര്യമാര്‍ക്ക് വീട് നിര്‍മ്മിക്കുന്ന ഒരുക്കത്തിനിടെ. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാലിയാ റഫീഖ് തിരക്കിലായിരുന്നു. ബംഗളൂരുവിലെ ക്വട്ടേഷന്‍ സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കാലിയാ റഫീഖ് അവിടെയുള്ള കേസുകള്‍ ഏറ്റെടുക്കുകയും കൃത്യം നിര്‍വ്വഹിച്ച ശേഷം പണവും വാങ്ങി നാട്ടിലെത്തുകയുമാണ് ചെയ്തിരുന്നത്. റഫീഖിന്റെ ആവശ്യങ്ങള്‍ക്ക് ബംഗളൂരുവിലെ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗപ്പെടുത്തുന്ന ശീലവും ഉണ്ടായിരുന്നു.

യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ ഇതുമൂലം പലപ്പോഴും കഴിഞ്ഞിരുന്നില്ല. കാലിയാ റഫീഖ് ചെയ്ത ബംഗളൂരുവിലെ കേസുകള്‍ അവിടെയുള്ള സംഘങ്ങള്‍ ഏറ്റെടുക്കുകയും ബംഗളൂരുവിലെ സംഘങ്ങള്‍ ഉപ്പളയിലെത്തി നടത്തുന്ന അക്രമ സംഭവങ്ങള്‍ കാലിയാ റഫീഖ് സംഘവും ഏറ്റെടുക്കുന്നതോടെ കേസും പലപ്പോഴും കോടതിയില്‍ പൊളിഞ്ഞുപോകുന്നു. പോലീസിന്റെ ഇടപെടല്‍ പലപ്പോഴും ഗുണ്ടാസംഘങ്ങള്‍ക്ക് അനുകൂലമാകുന്നതാണ് ഇത്തരം സംഘങ്ങള്‍ തഴച്ചുവളരാന്‍ കാരണമാകുന്നത്. മുളയിലേ ഇത്തരം സംഘങ്ങളെ ഇല്ലാതാക്കിയിരുന്നുവെങ്കില്‍ നാട്ടില്‍ സമാധാനം ഉണ്ടാകുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരം ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നതില്‍ പോലീസിനും പ്രധാന പങ്കുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ഒരുചേരിയില്‍പെട്ടവര്‍ക്കെതിരെയുള്ള കേസുകള്‍ തെളിയിക്കാന്‍ പോലീസ് മറു ചേരിയുടെ സഹായം തേടുകയും ഇതുപോലെ തിരിച്ചും സഹായം തേടുമ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളും ഗുണ്ടാസംഘങ്ങളും കൂടുതല്‍ ശക്തരാവുകയാണ് ചെയ്യുന്നത്. കാലിയാ റഫീഖിന്റെ യുഗം അവസാനിച്ചതോടെ ഉപ്പളയിലെ ഗുണ്ടാപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് പോലീസാണെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)





Keywords:  Kasaragod, Kerala, Uppala, House, Murder, Murder-case, Kalia rafeeque killed during construction of 2 houses.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia