City Gold
news portal
» » » » » » കാലിയാ റഫീഖിനെ വകവരുത്തിയത് മുത്തലിബിനെ കൊന്നതിലുള്ള പ്രതികാരമെന്ന് സൂചന; ഒരാള്‍ പിടിയില്‍

ഉപ്പള: (www.kasargodvartha.com 15/02/2017) ഉപ്പള മണി മുണ്ടയിലെ കാലിയാ റഫീഖിനെ (38) വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയത് ഇവരുടെ സംഘത്തില്‍ മുമ്പുണ്ടായിരുന്ന ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിനെ (38) വെട്ടിക്കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണെന്ന് പോലീസിന് സൂചന ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള സ്വദേശിയായ ഒരു യുവാവ് ഉള്ളാള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 11.45 മണിയോടെ മംഗളൂരു ബി സി റോഡില്‍വെച്ചാണ് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കാലിയാ റഫീഖും സംഘവും സഞ്ചരിച്ച റിറ്റ്‌സ് കാറില്‍ ടിപ്പര്‍ ലോറി വന്നിടിച്ചത്. പിന്നാലെ എത്തിയ മറ്റൊരു കാറില്‍നിന്നും അഞ്ചുപേരിറങ്ങി കാലിയാ റഫീഖിനെ അക്രമിക്കുകയായിരുന്നു.
Goonda, Khaliya Rafeeque, Uppala, Murder case, Kasaragod, Khaliya Rafeeque murder case: 1 held

കാറിന്റെ ഡോര്‍ തുറന്ന് തോക്കുമായി പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാലിയാ റഫീഖിന്റെ കൈക്കാണ് ആദ്യം വെട്ടിയത്. കാലിയാ റഫീഖിന്റെ കൂടെയുണ്ടായിരുന്ന ഉപ്പള മണിമുണ്ടം സ്വദേശി സിയാദ് അക്രമം തടുക്കാന്‍ ശ്രമിച്ചപ്പോള്‍ സിയാദിന്റെ കൈക്കും വെട്ടേറ്റു. കാലിയാ റഫീഖിന്റെ കൂടെയുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ ഇതിനിടയില്‍ ഓടിരക്ഷപ്പെട്ടു. കൈക്ക് വെട്ടേറ്റതോടെ അവിടെനിന്നും രക്ഷപ്പെട്ട കാലിയാ റഫീഖ് കെ സി റോഡ് കോട്ടേകാറില്‍
പെട്രോള്‍ പമ്പിലേക്ക് ഓടിക്കയറി.

പിന്നാലെയെത്തിയ സംഘം കാലിയാ റഫീഖിനെ വെടിവെച്ചിട്ടശേഷം വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. റഫീഖിന്റെ മരണം ഉറപ്പുവരുത്തിയശേഷമാണ് സംഘം അവിടെനിന്നും മടങ്ങിയത്. സംഭവത്തില്‍ മുമ്പ് കൊല്ലപ്പെട്ട ഒരു യുവാവിന്റെ ബന്ധുവാണ് പോലീസിന്റെ പിടിയിലായിരിക്കുന്നതെന്നാണ് സൂചന. കാലിയാ റഫീഖ് സഞ്ചരിച്ച കാറിനെ ഇടിച്ച ടിപ്പര്‍ ലോറിയില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഈ ടിപ്പര്‍ ലോറി മഞ്ചേശ്വരം സ്വദേശിയുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ടിപ്പര്‍ ലോറി ഇവിടെ ഉപേക്ഷിച്ചശേഷം സംഘമെത്തിയ കാറിലാണ് കടന്നുകളഞ്ഞതെന്നും വിവരമുണ്ട്.

അക്രമി സംഘത്തിലുണ്ടായിരുന്നവരെയെല്ലാം തിരിച്ചറിഞ്ഞതായാണ് ഉള്ളാള്‍ പോലീസ് നല്‍കുന്ന സൂചന. കൈക്ക് വെട്ടേറ്റ സിയാദില്‍നിന്നും പോലീസ് വിശദമായ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉള്ളാള്‍ പോലീസാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ദേര്‍ളക്കട്ട കെ എസ് ഹെഡ്‌ഗെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കാലിയാ റഫീഖിന്റെ കാറിന് സമീപത്തുനിന്നും ഒരു തോക്ക് കണ്ടെത്തിയതായി സൂചനയുണ്ട്. കാറില്‍നിന്നും മറ്റു ആയുധങ്ങളൊന്നും കിട്ടിയിട്ടുണ്ടോയെന്നകാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കാറിന് താഴെ രക്തം തളംകെട്ടിക്കിടന്നിരുന്നു. റഫീഖും സംഘവും മംഗളുവില്‍ എവിടെക്കാണ് പോകാന്‍ തീരുമാനിച്ചതെന്നും മറ്റുമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിച്ചുവരുന്നുണ്ട്. കൊലക്കേസ്, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗുണ്ടാ പിരിവ്, നരഹത്യാശ്രമം, കവര്‍ച്ച തുടങ്ങി അമ്പതിലതികം കേസുകളില്‍ പ്രതിയാണ് കാലിയാ റഫീഖെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Updated

Related News:
കാലിയാ റഫീഖ് മംഗളൂരുവില്‍ വെട്ടേറ്റു മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Goonda, Khaliya Rafeeque, Uppala, Murder case, Kasaragod, Khaliya Rafeeque murder case: 1 held

About kvartha delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date