city-gold-ad-for-blogger

കാലിയാ റഫീഖ് വധം: നൂര്‍ അലിയടക്കം നാലുപേര്‍ അറസ്റ്റില്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും

മംഗളൂരു: (www.kasargodvartha.com 18/02/2017) ഗുണ്ടാതലവന്‍ ഉപ്പള മണിമുണ്ടയിലെ കാലിയാ റഫീഖിനെ (38) വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ നൂര്‍ അലിയടക്കം നാലുപേര്‍ അറസ്റ്റില്‍. മുമ്പ് കാലിയാ റഫീഖിനാല്‍ കൊല്ലപ്പെട്ട മണ്ണംകുഴിയിലെ മുത്തലിബിന്റെ സഹോദരന്‍ നൂറലി, റഷീദ്, പൈവളിഗെ ബായിക്കട്ടയലെ ഫദ്ദു എന്ന പദ്മനാഭന്‍, ഉപ്പള വിജയ ബാങ്കിന് സമീപത്തെ റൗഫ് എന്ന മീശ റൗഫ് എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ ശനിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. ഇവരെ വിശദമായ ചോദ്യംചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങിക്കുമെന്നാണ് സൂചന. ഇവര്‍ ഒരു മണല്‍ മാഫിയാ സംഘത്തലവന്റെ നിര്‍ദേശപ്രകാരം പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നും പറയപ്പെടുന്നു.

കൊലയാളി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ തോക്കുമായി മുംബൈയിലേക്ക് രക്ഷപ്പെട്ടതായാണ് സൂചന. അറസ്റ്റിലായവരുടെ ഒളിത്താവളങ്ങളിലും വീടുകളിലും നടത്തിയ തെരച്ചിലില്‍ തോക്കും വടിവാളുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊലനടത്താന്‍ പ്രതികളെത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റഫീഖിനെ കൊലചെയ്താല്‍ കീഴടങ്ങാന്‍ തന്നെയായിരുന്നു പ്രതികളുടെ തീരുമാനമെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം സംഘത്തിലെ ക്വട്ടേഷന്‍ സംഘമായ രണ്ടുപേരെ രക്ഷപ്പെടുത്താന്‍വേണ്ടിയാണ് പ്രതികള്‍പെട്ടന്ന് കീഴടങ്ങിയതെന്നാണ് കരുതുന്നത്. നൂറലിയും റഷീദും മംഗളൂരു സിറ്റി ക്രൈം ബ്യൂറോയ്ക്ക് മുമ്പാകേയും റൗഫും പത്മനാഭനും ഉള്ളാള്‍ പോലീസ് മുമ്പാകെയാണ് കീഴടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

കാലിയാ റഫീഖ് വധം: നൂര്‍ അലിയടക്കം നാലുപേര്‍ അറസ്റ്റില്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും

Related News:
കാലിയാ റഫീഖ് വധം: നൂര്‍അലി അടക്കം രണ്ടു പേര്‍ പിടിയില്‍, വിട്‌ള സ്വദേശികളായ രണ്ടു പേരെയും ഉള്ളാള്‍ സ്വദേശിയെയും പോലീസ് ചോദ്യം ചെയ്തു വിട്ടു

കാലിയാ റഫീഖിന്റെ കൈക്ക് വെട്ടിയത് കാറിലിടിച്ച ലോറി ഡ്രൈവറെ തോക്കുചൂണ്ടി വെല്ലുവിളിക്കുന്നതിനിടെ; കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടത് പണമടങ്ങിയ ബാഗുമായി, ഇടിച്ച ലോറി കൊല്ലപ്പെട്ട മുത്തലിബിന്റേതെന്ന് സൂചന

ചതിച്ചവരെയാരെയും റഫീഖ് വെറുതെവിട്ടില്ല; ഒടുവില്‍ കൂട്ടാളികളുടെ ചതിയില്‍ റഫീഖ് വീണു, മുത്തലിബിനെയും ഹമീദിനെയും കൊലപ്പെടുത്തിയതും ചതിയാരോപിച്ച്

കാലിയാ റഫീഖ് കൊല്ലപ്പെട്ടത് രണ്ടു ഭാര്യമാര്‍ക്ക് വീട് നിര്‍മ്മിക്കുന്ന ഒരുക്കത്തിനിടെ

ദാരിദ്രത്തെ തുടര്‍ന്ന് മോഷണത്തിനിറങ്ങി, പിന്നീട് കൊടുംകുറ്റവാളിയായി; റഫീഖ് കാലിയാ റഫീഖായത് ഇങ്ങനെ

കാലിയാ റഫീഖിനെ കൊലയാളികള്‍ക്ക് ഒറ്റുകൊടുത്തത് സംഘത്തില്‍പെട്ടവര്‍ തന്നെയാണെന്ന് സൂചന

കാലിയാ റഫീഖിനെ വകവരുത്തിയത് മുത്തലിബിനെ കൊന്നതിലുള്ള പ്രതികാരമെന്ന് സൂചന; ഒരാള്‍ പിടിയില്‍

കാലിയാ റഫീഖ് മംഗളൂരുവില്‍ വെട്ടേറ്റു മരിച്ചു


Keywords:  Police, Custody, Murder Case, Kasaragod, Kerala, Uppala, Kalia Rafeeque, Mangalore

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia