city-gold-ad-for-blogger

കാലിയാ റഫീഖിന്റെ കൈക്ക് വെട്ടിയത് കാറിലിടിച്ച ലോറി ഡ്രൈവറെ തോക്കുചൂണ്ടി വെല്ലുവിളിക്കുന്നതിനിടെ; കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടത് പണമടങ്ങിയ ബാഗുമായി, ഇടിച്ച ലോറി കൊല്ലപ്പെട്ട മുത്തലിബിന്റേതെന്ന് സൂചന

ഉപ്പള: (www.kasargodvartha.com 16/02/2017) കഴിഞ്ഞദിവസം മംഗളൂരു കെ സി റോഡ് കോട്ടേകാറില്‍ വെടിയേറ്റും വെട്ടേറ്റും മരിച്ച കാലിയാ റഫീഖിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഏഴ് പേര്‍ക്കെതിരെ ഉള്ളാള്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തന്റെ കാറില്‍ എതിരെനിന്നും വന്നിടിച്ച ടിപ്പര്‍ ലോറി ഡ്രൈവറെ തോക്കുചൂണ്ടി വെല്ലുവിളിക്കുന്നതിനിടയിലാണ് കാലിയാ റഫീഖിന്റെ പിന്നാലെയെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാള്‍ വാളുകൊണ്ട് തോക്കുചൂണ്ടിനിന്ന കാലിയാ റഫീഖിന്റെ കൈക്ക് വെട്ടിയത്.
കാലിയാ റഫീഖിന്റെ കൈക്ക് വെട്ടിയത് കാറിലിടിച്ച ലോറി ഡ്രൈവറെ തോക്കുചൂണ്ടി വെല്ലുവിളിക്കുന്നതിനിടെ; കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടത് പണമടങ്ങിയ ബാഗുമായി, ഇടിച്ച ലോറി കൊല്ലപ്പെട്ട മുത്തലിബിന്റേതെന്ന് സൂചന

തോക്കുമായി പുറത്തിറങ്ങിയ കാലിയാ റഫീഖ് തന്റെ കാറിലിടിച്ച ടിപ്പര്‍ ലോറി ഡ്രൈവറോട് ധൈര്യമുണ്ടെങ്കില്‍ ഒന്നുകൂടി തന്റെ കാറിലിടിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു പിറകില്‍നിന്നുള്ള അപ്രതീക്ഷിത അക്രമം. കൈക്ക് വെട്ടേറ്റതോടെ തോക്ക് നഷ്ടപ്പെട്ട കാലിയാ റഫീഖ് അപകടം മണത്ത് അവിടെനിന്നും ഓടി. ഏതാനും മീറ്റര്‍ ദൂരെയുള്ള പെട്രോള്‍ പമ്പില്‍ ഓടിക്കയറിയ കാലിയാ റഫീഖിനെ പിന്നാലെയെത്തിയ സംഘം വെടിച്ചുവീഴ്ത്തി. നിലത്തുവീണ കാലിയാ റഫീഖിനെ മൂര്‍ച്ചയേറിയ വാള്‍ കഴുത്തില്‍ കുത്തിയിറക്കി സംഘം മരണം ഉറപ്പാക്കുകിയശേഷം തിരിച്ചുപോവുകയായിരുന്നു.

കാലിയാ റഫീഖിനെ കൈക്ക് വെട്ടിയ ഉടനെ കൂടെയുണ്ടായിരുന്ന സിയാദ് അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ സിയാദിന്റെ കൈക്കും വെട്ടുകയായിരുന്നു. ഇതിനിടയില്‍ പിന്‍സീറ്റിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശി ഫിറോസ് കാറിലുണ്ടായിരുന്ന ബാഗുമായി ഓടിരക്ഷപ്പെട്ടു. കാറില്‍ ഉപ്പള മണിമുണ്ടയിലെ മുജീബും ഉണ്ടായിരുന്നതായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

എന്നാല്‍ അക്രമി സംഘം കാലിയാ റഫീഖിനെമാത്രമാണ് വേട്ടയാടിയത്. ഫിറോസ് രക്ഷപ്പെടുന്നതിനിടയില്‍ കൊണ്ടുപോയത് പണമടങ്ങിയ ബാഗാണെന്നാണ് പോലീസിന്റെ സംശയം. കാലിയാ റഫീഖിന് നേരെ വെടിയുതിര്‍ത്തപ്പോള്‍ ലക്ഷ്യം പിഴച്ച ഒരു വെടിയുണ്ട നിലത്ത്‌നിന്നും പോലീസിന് കിട്ടിയിട്ടുണ്ട്. മുന്നില്‍നിന്നും പിറകില്‍നിന്നും ഒരേസമയം അക്രമം നടത്തുക എന്ന തന്ത്രമാണ് അക്രമിസംഘം പയറ്റിയത്. ലോറിയിടിച്ച് കൊല്ലാനാണ് ശ്രമിച്ചതെന്ന് വരുത്തിത്തീര്‍ത്ത് കാലിയാ റഫീഖിന്റെ ശ്രദ്ധ മുഴുവന്‍ ലോറി ഡ്രൈവറിലേക്ക് മാറ്റി പിന്നീലൂടെ നടത്തിയ മിന്നലാക്രമത്തിലാണ് കാലിയാ റഫീഖ് വീണത്. ഒരിക്കലും തന്ത്രം പിഴക്കാത്ത കാലിയാ റഫീഖിന് എതിരാളികളുടെ ഈ തന്ത്രം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

അക്രമി സംഘത്തിലെ ഏഴ് പേരില്‍ മൂന്നുപേര്‍ ഉപ്പള സ്വദേശികളും നാല് പേര്‍ മംഗളൂരു സ്വദേശികളുമാണെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പിലെ സി സി ടി വി ദൃശ്യവും പോലീസ് പരിശോധിച്ചു. എന്നാല്‍ സി സി ടി വി ദൃശ്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. തനിക്കുനേരെ വീണ്ടും അക്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബോധ്യമായ കാലിയാ റഫീഖ് പൂനയില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആയുധങ്ങള്‍ വാങ്ങാന്‍ പോകുംവഴിയാണ് അക്രമിക്കപ്പെട്ടതെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്.

അക്രമി സംഘത്തില്‍ മുജീബിന്റെ സഹോദരന്‍ നൂറലിയും യഹ്‌യ എന്ന മറ്റൊരാളും ഉള്‍പെട്ടതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ട മുത്തലിബിന്റെ കൂട്ടാളിയായ കസായി അലിയും അക്രമി സംഘത്തിലുണ്ടായിരുന്നതായി സംശയം ഉണ്ടായിരുന്നുവെങ്കിലും കസായി അലി സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന സൂചനകളാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കൊലയാളി സംഘത്തിനായി കര്‍ണാടകയിലും കേരളത്തിലും വ്യാപകമായ തെരച്ചില്‍ നടത്തിവരികയാണെന്ന് ഉള്ളാള്‍ പോലീസ് അറിയിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Murder-case,  Kasaragod, Kerala, Uppala, Murder, Kaliya Rafeeque stabbed when attempting shoot pick up driver

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia