Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസിയുടെ മരണം; അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞതോടെ പ്രതിക്കൂട്ടിലായത് പിഡിപി നേതൃത്വം

ഖാസിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലെന്ന പേരില്‍ ആദൂര്‍ പരപ്പയിലെ പി.എ അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞതോടെ പ്രതിക്കൂട്ടിലായത് Kasaragod, Kerala, news, PDP, C.M Abdulla Maulavi, Death, Top-Headlines, Trending, Crime,
കാസര്‍കോട്: (www.kasargodvartha.com 22.03.2018) ഖാസിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലെന്ന പേരില്‍ ആദൂര്‍ പരപ്പയിലെ പി.എ അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞതോടെ പ്രതിക്കൂട്ടിലായത് പിഡിപി നേതൃത്വം. പി ഡി പി കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും ആദൂര്‍ സ്വദേശിയുമായ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളോട് അഷ്‌റഫ് ഫോണ്‍ സംഭാഷണം നടത്തിയെന്ന് പറഞ്ഞാണ് ഓഡിയോ പുറത്തുവന്നത്. ഇത് രണ്ടു പേരും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് സിബിഐ സൂചിപ്പിക്കുന്നത്.

പണമുണ്ടാക്കാന്‍ വേണ്ടിയാണ് അഷ്‌റഫും പിഡിപി നേതാവ് ഫാറൂഖ് തങ്ങളും ഇതിന് ശ്രമിച്ചതെന്നും സിബിഐ പറയുന്നു. ഖാസിയുടെ മരണം കൊലപാതകമാണെന്ന രീതിയില്‍ പുതിയ വെളിപ്പെടുത്തലെന്ന് പറഞ്ഞാണ് പിഡിപി വോയ്‌സ് ക്ലിപ്പുമായി രംഗത്ത് വന്നത്. പിഡിപിയുടെ സംസ്ഥാന നേതൃത്വം തന്നെ ഇക്കാര്യത്തില്‍ രംഗത്ത് വന്നിരുന്നു. സിബിഐ അന്വേഷണത്തില്‍ വെളിപ്പെടുത്തലെല്ലാം വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും പുറത്തുവന്നതോടെ പിഡിപി നേതൃത്വമാണ് ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്.

പിഡിപി സംസ്ഥാന നേതാവ് നിസാര്‍ മേത്തര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തനിക്ക് വിരോധമുള്ളവരുടെയെല്ലാം പേരുള്‍പെടുത്തിയാണ് അഷ്‌റഫും സുഹൃത്ത് കൂടിയായ ഫാറൂഖ് തങ്ങളും കഥകള്‍ ഉണ്ടാക്കിയതെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. വ്യാജ സന്ദേശം നിര്‍മിച്ച് കേസ് വഴി തിരിച്ചുവിടാന്‍ ശ്രമിച്ചതിന്റെ പേരില്‍ അഷ്‌റഫിനും ഫാറൂഖിനുമെതിരെ നിയമനടപടി സ്വീകരിക്കുന്നടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും സിബിഐ സൂചിപ്പിച്ചിട്ടുണ്ട്.

ഖാസി കേസില്‍ അന്വേഷണം നടത്തി സത്യം കണ്ടെത്തി എന്ന രീതിയിലാണ് പിഡിപി നേതാക്കള്‍ ഈ വിഷയത്തെ ഏറ്റെടുത്തത്. ഒരു യുവജന നേതാവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങളും പിഡിപി നേതാക്കളില്‍ നിന്നുമുണ്ടായിരുന്നു. എന്നാല്‍ ഈ നേതാവ് ആരാണെന്ന് മാധ്യങ്ങളോട് വെളിപ്പെടുത്താന്‍ പിഡിപി നേതാക്കള്‍ തയ്യാറായിരുന്നില്ല. ഖാസിയുടെ മരണം രാഷ്ട്രീയമായി ഉപയോഗിച്ച് വളര്‍ച്ചയുണ്ടാക്കാനുള്ള പിഡിപിയുടെ നീക്കമാണ് പൊളിഞ്ഞത്. ഇനി പിഡിപിയില്‍ നിന്നും ഇതുസംബന്ധിച്ച് എന്തു വിശദീകരണമാണ് ഉണ്ടാവുകയെന്നാണ് പൊതുസമൂഹം നോക്കിക്കാണുന്നത്.

Related News:
ഖാസി കേസ്; അഷ്‌റഫ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ പച്ചക്കള്ളം? പിന്നില്‍ പണമുണ്ടാക്കാനുള്ള ശ്രമമെന്ന് സിബിഐ

സി ബി ഐയുടെ നിലപാട് നിര്‍ണായകം; ഖാസി കേസില്‍ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി

ഖാസി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 1 ലേക്ക് മാറ്റി

ഖാസി കേസ്; അഷ്‌റഫ് ഞങ്ങളുടെ കസ്റ്റഡിയിലില്ല, പുതിയവെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരും സി ബി ഐയെ സമീപിച്ചിട്ടുമില്ല: സിബിഐ ഡി വൈ എസ് പി കെ ജെ ഡാര്‍വിന്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; തനിക്കെതിരെയുള്ള ആരോപണം വ്യക്തിവൈരാഗ്യം മൂലമെന്ന് പാരമ്പര്യ വൈദ്യന്റെ മൊഴി

ഖാസി കേസ്; പോലീസ് തേടുമ്പോഴും അഷ്‌റഫ് മൗലവി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം, ലാസ്റ്റ് സീന്‍ ബുധനാഴ്ച പുലര്‍ച്ചെ


ഖാസിയുടെ മരണം; വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല, വൈദ്യനെ ചോദ്യം ചെയ്യും, അന്വേഷണം നടക്കുന്നത് യൂത്ത് ലീഗിന്റെ പരാതിയില്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്

ഖാസി കേസിനെ ബന്ധപ്പെടുത്തി ആദൂരിലെ അഷ്‌റഫ് വെളിപ്പെടുത്തല്‍ നടത്തിയത് ഒരുമാസം മുമ്പ്; ഇയാളെ ഇപ്പോള്‍ കാണാനില്ലെന്നും ഒരു സംഘടനയുടെ ആള്‍ക്കാരുടെ കയ്യിലാണെന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍




ഖാസിയുടെ മരണം; പോസ്‌റ്റോഫീസ് മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷാവസ്ഥ, റോഡ് തടസപ്പെടുത്തുന്നത് പോലീസ് തടഞ്ഞു, സംഘാടകരും റോഡ് തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു സംഘം യുവാക്കള്‍ അനുസരിച്ചില്ല, കസ്റ്റഡിയിലെടുത്ത യുവാവിനെ മോചിപ്പിച്ചു

ഖാസിയുടെ മരണം; പോസ്‌റ്റോഫീസ് മാര്‍ച്ചിനിടെ നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് റോഡ് ഉപരോധിച്ച 20 പേര്‍ക്കെതിരെ കേസ്, 3 പേര്‍ അറസ്റ്റില്‍

ഖാസിയുടെ മരണം; പിഡിപി പ്രാദേശിക നേതാവില്‍ നിന്നും സിബിഐ മൊഴിയെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, PDP, C.M Abdulla Maulavi, Death, Top-Headlines, Trending, Crime, Khazi case; PDP in Dilemma
< !- START disable copy paste -->