Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസിയുടെ മരണം; വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല, വൈദ്യനെ ചോദ്യം ചെയ്യും, അന്വേഷണം നടക്കുന്നത് യൂത്ത് ലീഗിന്റെ പരാതിയില്‍

ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ കണ്ടെത്താന്‍ Kasaragod, Kerala, news, Police, Death, C.M Abdulla Maulavi, Investigation, Khazi's death; Police investigation for Ashraf
കാസര്‍കോട്: (www.kasargodvartha.com 25.10.2017) ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അഷ്‌റഫ് നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ. ദാമോദരന്‍ പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇതുകൂടാതെ അഷ്‌റഫിന്റെയും പി ഡി പി നേതാവിന്റെയും ഫോണ്‍ സംഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ട അഷ്‌റഫിന്റെ മുന്‍ ഭാര്യാ പിതാവും നാട്ടുവൈദ്യനുമായ സുലൈമാനെയും, ഇദ്ദേഹത്തിന്റെയും ബന്ധുവും എ എസ് ഐയുമായ നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ ഹനീഫിനെയും ചോദ്യം ചെയ്യുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. 65കാരനായ സുലൈമാന്റെ മകളുമായുള്ള വിവാഹ ബന്ധം അഷ്‌റഫ് വേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യാ പിതാവിനെയടക്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയില്‍ ഖാസി കേസുമായി ബന്ധപ്പെടുത്തി അഷ്‌റഫ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

യൂത്ത് ലീഗ് നേതൃത്വം ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പിക്ക് നിര്‍ദേശം നല്‍കിയത്. ഇതുകൂടാതെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയോടും അന്വേഷണം നടത്താന്‍ എസ് പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News:
ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്


Kasaragod, Kerala, news, Police, Death, C.M Abdulla Maulavi, Investigation, Khazi's death; Police investigation for Ashraf

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Death, C.M Abdulla Maulavi, Investigation, Khazi's death; Police investigation for Ashraf