Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; തനിക്കെതിരെയുള്ള ആരോപണം വ്യക്തിവൈരാഗ്യം മൂലമെന്ന് പാരമ്പര്യ വൈദ്യന്റെ മൊഴി

ഖാസി കേസില്‍ തന്നെ പ്രതിയാക്കുന്ന തരത്തില്‍ മകളുടെ മുന്‍ ഭര്‍ത്താവ് ആദൂര്‍ പരപ്പയിലെ അഷ്‌റഫ് നടത്തിയ വെളിപ്പെടുത്തല്‍ തന്നോടും കുടുംബത്തോടുമുള്ള വ്യക്തിKasaragod, Kerala, news, C.M Abdulla Maulavi, case, Death, Police, Investigation, Khazi case; Sulaiman Vaidyar against Ashraf Moulavi's Disclosure
കാസര്‍കോട്: (www.kasargodvartha.com 26.10.2017) ഖാസി കേസില്‍ തന്നെ പ്രതിയാക്കുന്ന തരത്തില്‍ മകളുടെ മുന്‍ ഭര്‍ത്താവ് ആദൂര്‍ പരപ്പയിലെ അഷ്‌റഫ് നടത്തിയ വെളിപ്പെടുത്തല്‍ തന്നോടും കുടുംബത്തോടുമുള്ള വ്യക്തിവൈരാഗ്യം മൂലമാണെന്ന് പാരമ്പര്യ വൈദ്യന്‍ നീലേശ്വരത്തെ സുലൈമാന്‍ പോലീസില്‍ മൊഴി നല്‍കി. യൂത്ത് ലീഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍ വ്യാഴാഴ്ച രാവിലെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മകളുമായുള്ള വിവാഹം ബന്ധം അഷ്‌റഫ് വേര്‍പെടുത്തിയിരുന്നു. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭാര്യാ വീട്ടുകാര്‍ വാങ്ങിച്ചു നല്‍കിയ വാന്‍ അഷ്‌റഫ് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ആര്‍ സി ഉടമ അഷ്‌റഫിന്റെ ഭാര്യയാണ്. ഇയാള്‍ വാഹനം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് നീലേശ്വരം പോലീസില്‍ സുലൈമാന്‍ പരാതി നല്‍കിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനായി നീലേശ്വരം പോലീസ് അഷ്‌റഫിനെ അന്വേഷിച്ചിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് അഷ്‌റഫിന്റെ ഭാര്യയുടെ ബന്ധുവായ എ എസ് ഐ ഹനീഫിനെതിരെയും ഇയാള്‍ അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ ഉന്നയിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി.

എ എസ് ഐ ഹനീഫില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്നാണ് എ എസ് ഐയും വ്യക്തമാക്കിയതെന്നാണ് അറിയുന്നത്. അഷ്‌റഫിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ പുറത്തുവന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അഷ്‌റഫിനെ കണ്ടെത്തുന്നതോടെ പലവിവരങ്ങളും പുറത്തുവരും. ഇതുവരെയുള്ള അന്വേഷണങ്ങളില്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന നിഗമനത്തിലാണ് പോലീസ്.

തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് അഷ്‌റഫിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡില്‍ പറഞ്ഞിരുന്നു. ഇയാളുടെ തിരോധാനം സംശയങ്ങള്‍ ഉയര്‍ത്തിവിട്ടിരിക്കുന്ന സാഹചര്യത്തിലും ഇയാളുടെ വാട്ട്‌സ് ആപ്പ് നമ്പര്‍ സജീവമാണെന്നതും ഏറെ ദുരൂഹത ജനിപ്പിക്കുന്നുണ്ട്.

Related News:
ഖാസി കേസ്; പോലീസ് തേടുമ്പോഴും അഷ്‌റഫ് മൗലവി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം, ലാസ്റ്റ് സീന്‍ ബുധനാഴ്ച പുലര്‍ച്ചെ
ഖാസിയുടെ മരണം; വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല, വൈദ്യനെ ചോദ്യം ചെയ്യും, അന്വേഷണം നടക്കുന്നത് യൂത്ത് ലീഗിന്റെ പരാതിയില്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, C.M Abdulla Maulavi, case, Death, Police, Investigation, Khazi case; Sulaiman Vaidyar against Ashraf Moulavi's Disclosure