city-gold-ad-for-blogger

സിപിഎം നടപടിക്ക് വിധേയനായ യുവനേതാവ് സ്പീക്കര്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടകന്‍; അണികളില്‍ അമര്‍ഷം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.08.2017) സിപിഎം നടപടിക്ക് വിധേയനായ യുവനേതാവ് സ്പീക്കര്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടകനായത് അണികളില്‍ അമര്‍ഷത്തിന് കാരണമായി. പാര്‍ട്ടി കുടുംബത്തില്‍പെട്ട യുവതിക്ക് വാട്സ്ആപ്പിലൂടെ അശ്ലീലസന്ദേശമയച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയനായ സി പി എം തൃക്കരിപ്പൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പി കെ വിനോദാണ് ബുധനാഴ്ച ആയിറ്റിയില്‍ സ്പീക്കര്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടകനായത്.

നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ആയിറ്റി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ വിനോദ് ആയിറ്റി ഇ.കെ നായനാര്‍ വായനശാലയുടെ കെട്ടിടോദ്ഘാടനവും റെഡ്‌സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ജൂബിലി ആഘോഷ പരിപാടിയിലുമാണ് മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ എം എല്‍ എ എം.രാജഗോപാല്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി ഗോവിന്ദന്‍, സിപിഎം ഏരിയാ സെക്രട്ടറി ഇ. കുഞ്ഞിരാമന്‍ എന്നിവര്‍ സംബന്ധിച്ച പരിപാടിയിലാണ് സംഘാടക സമിതി ചെയര്‍മാനെന്ന നിലയില്‍ വിനോദ് മുഖ്യസംഘാടകനായത്.

പരിപാടിയുടെ റിപോര്‍ട്ട് അവതരിപ്പിച്ചതും വിനോദായിരുന്നു. രണ്ടാഴ്ച മുമ്പാണ് വിനോദിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതിന്റെ മഷി ഉണങ്ങുംമുമ്പാണ് വിനോദ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടിയുടെ മുഖ്യസംഘാടകനായത്. ഇത് പ്രവര്‍ത്തകരിലും അനുഭാവികളിലും കടുത്ത അമര്‍ഷത്തിന് കാരണമായിരിക്കുകയാണ്. നേതൃത്വത്തിന്റെ അറിവോടെ തന്നെയാണ് വിനോദ് പരിപാടിയുടെ നേതൃനിരയിലെത്തിയതെന്നും ആക്ഷേപമുണ്ട്.


വാട്‌സ്ആപ്പില്‍ യുവതിക്ക് നേതാവ് അശ്ലീല സന്ദേശം അയച്ച സംഭവം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയോഗം വിളിച്ചു

ഭര്‍തൃമതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ച യുവ നേതാവിനെതിരെ കുടുംബം പാര്‍ട്ടി നേതൃത്വത്തിന്റെ പരാതി നല്‍കാനൊരുങ്ങുന്നു

യുവതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതി; നേതാവ് പ്രതികാരം തീര്‍ത്തത് പിതാവിന്റെ കടയ്ക്കു മുന്നില്‍ മാലിന്യം നിക്ഷേപിച്ച്

സിപിഎം നടപടിക്ക് വിധേയനായ യുവനേതാവ് സ്പീക്കര്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യസംഘാടകന്‍; അണികളില്‍ അമര്‍ഷം


Keywords: Kasaragod, Kerala, news, Top-Headlines, CPM, Trikaripur, Controversy over CPM young leader's presence in party program

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia