പാര്‍ട്ടി കുടുംബത്തില്‍പെട്ട യുവതിക്ക് വാട്സ്ആപ്പിലൂടെ അശ്ലീലസന്ദേശമയച്ച യുവ നേതാവിനെ സി പി എം പുറത്താക്കി
Jul 7, 2017, 23:57 IST
കാസര്‍കോട്: (www.kasargodvartha.com 07.07.2017) പാര്‍ട്ടി കുടുംബത്തില്‍പെട്ട യുവതിക്ക് വാട്സ്ആപ്പിലൂടെ അശ്ലീലസന്ദേശമയച്ച യുവ നേതാവിനെ സി പി എം പുറത്താക്കി. സി പി എം തൃക്കരിപ്പൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം പി കെ വിനോദിനെയാണ് പുറത്താക്കിയത്. പാര്‍ട്ടിയുടെ യശസിന് നിരക്കാത്ത പ്രവര്‍ത്തനത്തില്‍ ഏര്പെട്ടതിനാല് വിനോദിനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതായി സി പി എം തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമന് അറിയിച്ചു.
നേതാവിനെതിരെ നടപടിയെടുക്കാന്‍ നേരത്തെ മേല്‍കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ പ്രാദേശിക കമ്മിറ്റി ഇതിന് എതിര് നിന്നതോടെയാണ് നടപടി നീണ്ടുപോയത്. നേതാവിനെതിരെ നടപടിയെടുക്കുന്നത് വൈകിയതോടെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ തൃക്കരിപ്പൂരില്‍ വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് ഫഌക്സടിച്ച് തൂക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തൃക്കരിപ്പൂരില്‍ നേതാവ് നടത്തുന്ന പി എസ് സി കോച്ചിംഗ് സെന്ററിലെ അധ്യാപികയ്ക്കാണ് യുവ നേതാവ് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശമയച്ചത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കോച്ചിംഗ് സെന്ററിലെ ജോലി മതിയാക്കി ഭര്ത്താവിന്റടുക്കല് പോകാന്‍ തീരുമാനിച്ചതിനു പിന്നാലെ നേതാവിന്റെ അശ്ലീല സന്ദേശമെത്തുകയായിരുന്നു.
യുവതിയുടെ വീട്ടുകാര്‍ ആദ്യം പയ്യന്നൂരിലെ പാര്‍ട്ടി നേതൃത്വത്തിനും അവരുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : CPM, Leader, Kasaragod, complaint, Investigation, Top-Headlines, News, Whats App.