യുവ നേതാവിന്റെ അശ്ലീല വാട്‌സ്ആപ്പ് സന്ദേശം; നടപടിയെടുക്കാന്‍ മേല്‍കമ്മിറ്റി തീരുമാനിച്ചു, പ്രദേശിക കമ്മിറ്റിക്ക് എതിര്‍പ്പ്
Jun 27, 2017, 17:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27.06.2017) യുവ നേതാവ് പാര്‍ട്ടി കുടുംബത്തില്‍പെട്ട യുവതിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീലസന്ദേശമയച്ച സംഭവത്തില്‍ നേതാവിനെതിരെ നടപടിയെടുക്കാന്‍ മേല്‍കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ പ്രാദേശിക കമ്മിറ്റിക്ക് നേതാവിനോട് ആഭിമുഖ്യമുള്ളതിനാല്‍ നടപടിയെടുക്കരുതെന്ന നിലപാടിലാണുള്ളത്. അതേസമയം മേല്‍കമ്മിറ്റിയില്‍ വനിതാ അംഗവും മറ്റൊരാളും യുവനേതാവിനെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി.
ഒരു സ്ത്രീക്ക് നേരെ നടന്ന അപമാന ശ്രമത്തിന്റെ പ്രാധാന്യം വനിതാ അംഗം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. മേല്‍കമ്മിറ്റിയില്‍ രണ്ട് അംഗങ്ങള്‍ ഒഴികെ മറ്റുള്ളവരെല്ലാം നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്. അതേസമയം പ്രാദേശിക കമ്മിറ്റിയില്‍ യുവ നേതാവിന് അടുപ്പമുള്ളവരാണ് കൂടുതലുള്ളത്. അതുകൊണ്ടു തന്നെ നടപടി വേണ്ടെന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം.
പാര്‍ട്ടിയുടെ ഭാഗത്തു നിന്നും നേതാവിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കാനാണ് ഭര്‍തൃമതിയും വീട്ടുകാരും ആലോചിക്കുന്നതെന്നാണ് സൂചന. ഇതു കൂടാതെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ തൃക്കരിപ്പൂരില്‍ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഫ്‌ള്ക്‌സടിച്ച് തൂക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒട്ടേറെ ആരോപണങ്ങള്‍ക്ക് വിധേയനായ ആളാണ് നേതാവെന്നും അതുകൊണ്ടുതന്നെ നടപടി വേണമെന്നുമാണ് ഭൂരിപക്ഷ അഭിപ്രായം. കഴിഞ്ഞ ദിവസം പിലിക്കോട് ചേര്‍ന്ന മേല്‍കമ്മിറ്റി യോഗ തീരുമാനത്തിനു ശേഷമാണ് തൃക്കരിപ്പൂരില്‍ പ്രാദേശിക കമ്മിറ്റി യോഗം ചേര്‍ന്നത്. നടപടി സംബന്ധിച്ച് ജില്ലാ നേതൃത്വത്തിന്റെ കൂടി അഭിപ്രായം മാനിച്ചായിരിക്കും തീരുമാനം കൈകൊള്ളുകയെന്നാണ് അറിയുന്നത്.
തൃക്കരിപ്പൂരില്‍ നേതാവ് നടത്തുന്ന പി.എസ്.സി കോച്ചിംഗ് സെന്ററില്‍ അധ്യാപികയായ പയ്യന്നൂര്‍ സ്വദേശിനിക്കാണ് യുവ നേതാവ് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശമയച്ചത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കോച്ചിംഗ് സെന്ററിലെ ജോലി മതിയാക്കി ഭര്‍ത്താവിന്റടുക്കല്‍ പോകാന്‍ തീരുമാനിച്ചതിനു പിന്നാലെ നേതാവിന്റെ അശ്ലീല സന്ദേശമെത്തുകയായിരുന്നു.
യുവതിയുടെ വീട്ടുകാര്‍ ആദ്യം പയ്യന്നൂരിലെ പാര്‍ട്ടി നേതൃത്വത്തിനും അവരുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രാദേശിക കമ്മിറ്റിയും മേല്‍കമ്മിറ്റിയും ഇക്കഴിഞ്ഞ ശനിയാഴ്ച യോഗം ചേര്‍ന്നത്.

വാട്‌സ്ആപ്പില്‍ യുവതിക്ക് നേതാവ് അശ്ലീല സന്ദേശം അയച്ച സംഭവം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയോഗം വിളിച്ചു
ഭര്‍തൃമതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ച യുവ നേതാവിനെതിരെ കുടുംബം പാര്‍ട്ടി നേതൃത്വത്തിന്റെ പരാതി നല്‍കാനൊരുങ്ങുന്നു
യുവതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതി; നേതാവ് പ്രതികാരം തീര്‍ത്തത് പിതാവിന്റെ കടയ്ക്കു മുന്നില്‍ മാലിന്യം നിക്ഷേപിച്ച്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripur, Kasaragod, Kerala, news, complaint, Political party, Leader, Whatsapp-message-issue; Upper committee decided to take action, objection for local committee