city-gold-ad-for-blogger

ഭര്‍തൃമതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ച യുവ നേതാവിനെതിരെ കുടുംബം പാര്‍ട്ടി നേതൃത്വത്തിന്റെ പരാതി നല്‍കാനൊരുങ്ങുന്നു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 19.06.2017) ഭര്‍തൃമതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ച യുവ നേതാവിനെതിരെ കുടുംബം പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കാനൊരുങ്ങുന്നു. പി എസ് സി കോച്ചിംഗ് സെന്ററിന്റെ നടത്തിപ്പുകാരനായ നേതാവാണ് ഈ സ്ഥാപനത്തില്‍ ക്ലാസെടുത്തു കൊണ്ടിരുന്ന പയ്യന്നൂര്‍ സ്വദേശിനിയായ ഭര്‍തൃമതിയുടെ ഫോണിലേക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ചത്.

ഭര്‍തൃമതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ച യുവ നേതാവിനെതിരെ കുടുംബം പാര്‍ട്ടി നേതൃത്വത്തിന്റെ പരാതി നല്‍കാനൊരുങ്ങുന്നു

യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍ത്താവിന്റെയടുക്കലേക്ക് പോകുന്നതിനായി യുവതി ജോലി ഉപേക്ഷിക്കുന്നതായി അറിയിച്ചതിന് പിന്നാലെയാണ് നേതാവ് ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചത്. നേതാവിനെതിരെ യുവതിയുടെ വീട്ടുകാര്‍ പയ്യന്നൂരിലെ പ്രദേശിക നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കാനാണ് നിര്‍ദേശിച്ചത്.

യുവാവിനെതിരെ ഇതിന് മുമ്പും വിവിധ പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് പ്രാദേശിക നേതൃത്വം ഇതെല്ലാം നിസാരമാക്കി തള്ളുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Trikaripur, Complaint, Leader, Family, Kasaragod, Trending, Family to approach party leaders against youth leader.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia