city-gold-ad-for-blogger
Aster MIMS 10/10/2023

സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടി അഭിഭാഷകനൊപ്പം ഹൈക്കോടതിയില്‍ ഹാജരായി ബന്ധുക്കള്‍ക്കൊപ്പം പോയി; തട്ടിക്കൊണ്ടുപോയ സജീഷ് ചന്ദ്രന്‍ ഒളിവില്‍തന്നെ

കാസര്‍കോട്: (www.kasargodvartha.com 31/08/2016) മെഡിക്കല്‍ തട്ടിപ്പുകേസില്‍ പ്രതിയായ നീലേശ്വരം നെല്ലിയടുക്കത്തെ ചൂരിക്കാടന്‍ സജീഷ് ചന്ദ്രന്‍ (30) തട്ടിക്കൊണ്ടുപോയ തൃശൂര്‍ പേരാമംഗലത്തെ അതിസമ്പന്ന കുടുംബത്തില്‍പെട്ട 16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അഭിഭാഷകനൊപ്പം ഹൈക്കോടതിയില്‍ ഹാജരായി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് പെണ്‍കുട്ടി കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനെയും കൂട്ടി ഹൈക്കോടതിയില്‍ ഹാജരായത്. ഹൈക്കോടതി നിര്‍ദേശപ്രകാരം പോലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ ഹൈക്കോടതിയിലെത്തി പെണ്‍കുട്ടിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് എതിര്‍പ്പില്ലാത്തതിനാല്‍ ബന്ധുക്കളുടെ കൂടെ വിട്ടയച്ചു.

അതേസമയം പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി തയ്യാറാകാത്തതിനാല്‍ വൈദ്യപരിശോധന നടത്തിയില്ല. അതിനിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സജീഷിന് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. രണ്ടാഴ്ചക്കാലമാണ് പെണ്‍കുട്ടി സജീഷിനൊപ്പമുണ്ടായിരുന്നത്. സജീഷ് തന്നെയാണ് പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് പറഞ്ഞുവിട്ടതെന്നാണ് സൂചന. സജീഷ് ബംഗളൂരുവിലെ രഹസ്യതാവളത്തില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സജീഷിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പ്രതി രാജ്യം വിടാതിരിക്കാന്‍ പഴുതുകളടച്ചുള്ള അന്വേഷണമാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തുന്നത്.

സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടി അഭിഭാഷകനൊപ്പം ഹൈക്കോടതിയില്‍ ഹാജരായി ബന്ധുക്കള്‍ക്കൊപ്പം പോയി; തട്ടിക്കൊണ്ടുപോയ സജീഷ് ചന്ദ്രന്‍ ഒളിവില്‍തന്നെ


Related News:
സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സജീഷ് ബംഗളൂരുവിലെ അജ്ഞാത കേന്ദ്രത്തില്‍? പോലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

സമ്പന്ന കുടുംബത്തെ സജീഷ് പരിചയപ്പെട്ടത് റേഞ്ച് റോവര്‍ കാര്‍ വാങ്ങുമ്പോള്‍; പെണ്‍കുട്ടിയെ വളച്ചെടുത്തത് കുതിര സവാരി പഠനത്തിലൂടെ

മെഡിക്കല്‍ സീറ്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതി തട്ടിക്കൊണ്ടുവന്ന 1200 കോടി ആസ്തിയുള്ള കുടുംബത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തേടി തൃശൂര്‍ പോലീസ് പട കാസര്‍കോട്ട്

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: പ്രതികള്‍ നയിച്ചത് ആഢംബര ജീവിതം; ചുറ്റിക്കറങ്ങാന്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു

എം.ബി.ബി.എസ്. സീറ്റ് തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ക്കെതിരെ കേസ്; തട്ടിയത് 20 ലക്ഷം

എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്: സ്ഥാപനമുടമകള്‍ക്കെതിരെ കേസ്

എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്: കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

Keywords: Kasaragod, Kerala, High-Court, Accuse, Police, Missing, Search for kidnap case accused, Investigation, Student, Police search for Thrissur girl, How Sajeesh trapped girl?, Kidnap case: plus one student surrenders before court.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL