city-gold-ad-for-blogger
Aster MIMS 10/10/2023

മെഡിക്കല്‍ സീറ്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതി തട്ടിക്കൊണ്ടുവന്ന 1200 കോടി ആസ്തിയുള്ള കുടുംബത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തേടി തൃശൂര്‍ പോലീസ് പട കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 29/08/2016) മെഡിക്കല്‍ സീറ്റ് തട്ടിപ്പു കേസില്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് തിരയുന്ന മുഖ്യപ്രതി തട്ടിക്കൊണ്ടുവന്ന 1200 കോടി രൂപ ആസ്തിയുള്ള കുടുംബത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെതേടി തൃശൂര്‍ പോലീസ് പട കാസര്‍കോട്ടെത്തി. തൃശൂര്‍ പേരാമംഗലം സ്വദേശിനിയായ സമ്പന്നകുടുംബത്തിലെ 16കാരിയെതേടിയാണ് പോലീസ് കാസര്‍കോട്ടെത്തിയത്.  www.kasargodvartha.com

നീലേശ്വരം നെല്ലിയടുക്കത്തെ ചൂരിക്കാടന്‍ സജീഷ് ചന്ദ്രന്‍ (30) ആണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഈ മാസം 13നാണ് പേരാമംഗലത്തെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ സജീഷ് ചന്ദ്രന്‍ കടത്തിക്കൊണ്ടുപോയത്. ഏതാനും വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി സജീഷ് ചന്ദ്രന്‍ ബന്ധം സ്ഥാപിച്ചിരുന്നു. ഈ അവസരം മുതലെടുത്താണ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് സജീഷ് ചന്ദ്രന്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പേരാമംഗലം പോലീസില്‍ പരാതി നല്‍കിയത്.  www.kasargodvartha.com

പേരാമംഗലം സി.ഐ മണികണ്ഠന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പെണ്‍കുട്ടികളുടെ ബന്ധുക്കളുമടക്കമുള്ള വന്‍പട തന്നെയാണ് കാസര്‍കോട് എസ്പി ഓഫീസില്‍ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയെത്തിയത്. കോടികളുടെ മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ പ്രതിയായ സജീഷ് ചന്ദ്രനെ തേടി പോലീസ് നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് കൂടി ഉരുത്തിരിഞ്ഞിരിക്കുന്നത്.  www.kasargodvartha.com

കോടികള്‍ തട്ടിപ്പുനടത്തിയ കേസില്‍ സജീഷിന്റെ സുഹൃത്തുക്കളായ വകാഞ്ഞങ്ങാട് ഒടയംചാലിലെ വിജേഷ് (25), രാജപുരം മാലക്കല്ല് സ്വദേശി സെബിന്‍ തോമസ് (25), വെള്ളരിക്കുണ്ട് കാറളത്തെ ഷൈജു വി ചന്ദ്രന്‍ (29) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സജീഷ് ചന്ദ്രനെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഇവര്‍ സീറ്റ് തട്ടിപ്പു  www.kasargodvartha.com നടത്തിയിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലാണ് ഇവരുടെ പ്രധാനതാവളം. കര്‍ണാടകയിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റു ചില രാഷ്ട്രീയ നേതാക്കളുടെയും തണല്‍ ഇവര്‍ക്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.  www.kasargodvartha.com
മെഡിക്കല്‍ സീറ്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതി തട്ടിക്കൊണ്ടുവന്ന 1200 കോടി ആസ്തിയുള്ള കുടുംബത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തേടി തൃശൂര്‍ പോലീസ് പട കാസര്‍കോട്ട്

Related News:
മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: പ്രതികള്‍ നയിച്ചത് ആഢംബര ജീവിതം; ചുറ്റിക്കറങ്ങാന്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു

എം.ബി.ബി.എസ്. സീറ്റ് തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ക്കെതിരെ കേസ്; തട്ടിയത് 20 ലക്ഷം

എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്: സ്ഥാപനമുടമകള്‍ക്കെതിരെ കേസ്

എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്: കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

Keywords:  Kasaragod, Kerala, Police, Investigation, Student, Police search for Thrissur girl.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL