city-gold-ad-for-blogger
Aster MIMS 10/10/2023

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: പ്രതികള്‍ നയിച്ചത് ആഢംബര ജീവിതം; ചുറ്റിക്കറങ്ങാന്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 02/03/2016) കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പ്രൊഫഷണല്‍ കോളജുകളില്‍ മെഡിക്കല്‍ - എഞ്ചിനീയര്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതികള്‍ നയിച്ചിരുന്നത് ആഢംബര ജീവിതം. രാജപുരത്തിനടുത്ത മാലക്കല്ല് സ്വദേശി സെബിന്‍ തോമസ് (25), നീലേശ്വരം നെല്ലിയടുക്കത്തെ ചൂരിക്കാടന്‍ സജേഷ് ചന്ദ്രന്‍ (30), വെള്ളരിക്കുണ്ട് കാറളത്തെ ഷൈജു വി ചന്ദ്രന്‍ (29) എന്നിവരാണ് സീറ്റ് തട്ടിപ്പ് നടത്തി കോടികള്‍ മുക്കിയത്.

ഇവരില്‍ സെബിന്‍ തോമസും ഷൈജു വി ചന്ദ്രനും ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ കീഴടങ്ങിയിരുന്നു. സംഘത്തില്‍പ്പെട്ട ചൂരിക്കാടന്‍ സജേഷ് ചന്ദ്രന്‍ ബംഗളൂരുവിലായിരുന്നെങ്കിലും ചൊവ്വാഴ്ച രാവിലെ അവിടെ നിന്ന് മുങ്ങി. മംഗളൂരുവിലും, കാഞ്ഞങ്ങാടും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മാസ്റ്റര്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സര്‍വവ്വീസ്, ക്യാപിറ്റല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് പലരില്‍ നിന്നായി സീറ്റ് വാഗ്ദാനം ചെയ്ത് ഈ സംഘം മൂന്ന് കോടിയില്‍പരം രൂപ തട്ടിയെടുത്തത്.

കുടുംബവുമായി അധിക ബന്ധം പുലര്‍ത്താതിരുന്ന മൂവരും ആഢംബര ജീവിതമാണ് നയിച്ചുവന്നിരുന്നത്. ബംഗളൂരുവില്‍ വന്‍ തുക നല്‍കി ആഡംബര ഫഌറ്റ് വാടകയ്‌ക്കെടുത്ത് മാസങ്ങളോളം താമസിച്ചു. മംഗളൂരുവിലും ഇവര്‍ക്ക് സ്വന്തമായി ആഢംബര ഫഌറ്റുണ്ട്. വിലകൂടിയ കാറുകള്‍ വാങ്ങിയും ഹെലികോപ്റ്റര്‍ വാടകക്കെടുത്ത് ബംഗളൂരുവില്‍ ചുറ്റിക്കറങ്ങിയും വിദേശ യാത്ര നടത്തിയും ലക്ഷങ്ങള്‍ പൊടിച്ച മൂന്നുപേരും ഈ വര്‍ഷവും മെഡിക്കല്‍ -എഞ്ചിനീയറിംഗ് സീറ്റ് തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നു.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓര്‍ഗനൈസഡ് ക്രൈംസ് വിംഗാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: പ്രതികള്‍ നയിച്ചത് ആഢംബര ജീവിതം; ചുറ്റിക്കറങ്ങാന്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു

Related News:

എം.ബി.ബി.എസ്. സീറ്റ് തട്ടിപ്പ് നടത്തിയ കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ക്കെതിരെ കേസ്; തട്ടിയത് 20 ലക്ഷം


എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്: സ്ഥാപനമുടമകള്‍ക്കെതിരെ കേസ്

എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്: കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍
Keywords : Kanhangad, Accuse, Kasaragod, Cheating, Medical College, Police, Medical Seat.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL